Posts By: jyothi

കണ്ണനുറങ്ങാൻ താരാട്ടിനീണം

Posted by & filed under Uncategorized.

  കണ്ണനുറങ്ങാൻ താരാട്ടിനീണം     രാരിരാരാരോ കണ്ണൻ രാരാരോ രാരിരാരാരോ കണ്ണൻ രാരാരോ..   കണ്ണനുണ്ണിയുറങ്ങുകെൻ തങ്കം… … ഉണ്ണിക്കണ്ണനുറങ്ങുകെൻ തങ്കം. ഉമ്മ തന്നീടാം നിൻ പൂങ്കവിളിൽ ചെമ്മേയെന്മണിക്കണ്ണനുറങ്ങൂ…( രാരിരാരാരോ..)   അങ്ങകലെയായ് വാനമൊന്നിങ്കൽ അമ്പിളി നിന്നെ നോക്കി നിൽക്കുന്നൂ ഇമ്പമുള്ള നിൻ പുഞ്ചിരിപോലെ പൊൻ നിലാവിതാതൂകിയെത്തുന്നൂ.(രാരിരാരാരോ)   ജനനദിവസം.നവംബർ 21, 20018 രാരോ രാരാരോ രാരാരോ രാരോ രാരോ രാരാരോ രാരാരോ രാരോ   കുഞ്ഞിക്കണ്ണു മിഴിച്ചു നീയിന്നാ- ണൊന്നീ ലോകത്തെക്കണ്ടതു കണ്ണാ.. വന്നൂ […]

ബാവുൾ സംഗീതത്തിൽ മയങ്ങിയ ഗുരുവായൂർ ചെമ്പൈ ഉത്സവം

Posted by & filed under Uncategorized.

  ചെമ്പൈ സംഗീതോത്സവം ലൈവ് ആയി ടിവിയിൽ കണ്ടുകൊണ്ടിരിയ്ക്കയായിരുന്നു. അടുത്ത ഐറ്റം പാർവതി ബാവുളിന്റെ ബാവുൾ സംഗീതമാണെന്ന് അനൌൺസ്മെന്റ് കേട്ടപ്പോൾ വേറുതെ അൽ‌പ്പം കാണാമെന്നു കരുതിയെങ്കിലും ഒരുമണിക്കൂറിലധികം ഇരുന്ന ഇരുപ്പിൽ എന്നെ ഇരുത്തിയ അവരുടെ സംഗീതം എന്നെ ബാവുളിന്റേയും അവരുടെയും ആരാധികയാക്കി മാറ്റി. പാർവതി ബാവുളിനെക്കുറിച്ചും ബാവുൾ സംഗീതത്തെക്കുറിച്ചും കൂടുതലായി അറിയാൻ മോഹം.ഒരു കയ്യിൽ ഏക് താരയും  മറുകയ്യിൽ ഡുഗ്ഗിയും കാലുകളിൽ വലുപ്പമേറിയ ചിലമ്പും നിലം തൊടുംവിധം അഴിച്ചിട്ട ജടപിടിച്ചമുടിയും നെറ്റിയിലെ ചന്ദനത്തിലെ  നീണ്ട ഗോപിക്കുറിയും കാവി […]

അനുഭവം ഗുരു

Posted by & filed under Uncategorized.

  താഴിട്ടുപൂട്ടീട്ടെന്റെ മനസ്സിന്നകത്തായി ഞാൻ വെച്ച മണിച്ചെപ്പിന്നെണ്ണങ്ങൾ മറന്നുപോയ് കാലത്തിൻ പ്രവാഹത്തിലൊലിച്ചേ പോയീടുമെ- ന്നാരാനും നിനച്ചെങ്കിൽത്തെറ്റെന്നുമറിഞ്ഞുപോയ്. മറക്കാൻ കൊതിച്ചതല്ലറിഞ്ഞെൻ തിരക്കുക- ളെനിയ്ക്കു നിഷേധിച്ച സ്വാർത്ഥചിന്തകളാകാം മടുക്കും മനം വീണ്ടുമോർമ്മതന്നോളങ്ങളിൽ ത്തുടിയ്ക്കാൻ മടിച്ചൊട്ടു മാറിനിന്നതുമാകാം. പതുക്കെത്തുറന്നൊക്കെ നോക്കുവാൻ മനസ്സിന്റെ- യകത്തങ്ങിരുന്നാരോ മെല്ലെചൊല്ലിടുന്നുവോ? എനിയ്ക്കിത്തിരിയുണ്ടു ഭയമൊക്കെയും വീണ്ടും തുറക്കാൻ, കുതിച്ചെത്തിയെങ്കിലെന്തു ചെയ്തിടും? എടുക്കട്ടെ ഞാനോരോന്നായിയെൻ വിറപൂണ്ട കരത്താൽ, തുറക്കുവാൻ മനസ്സു കൊതിയ്ക്കുന്നു പതുക്കെത്തൊടുന്നേരമറിയാൻ കഴിയുന്നു തുറക്കുന്നതിന്മുൻപായുള്ളിലെന്താണെന്നതും. കിലുക്കം ബാല്യത്തിന്റെ, കൌമാരസ്വപ്നങ്ങൾ തൻ മയക്കും ചിലമ്പൊലി, മധുരമാം യൌവനം തുടുപ്പിച്ചൊരാനാളിന്നുദ്വേഗം, പലവിധ […]

രാത്രിയ്ക്കു പറയാനേറെയുണ്ടാവാം..

Posted by & filed under Uncategorized.

രാത്രിയ്ക്കു പറയാനേറെയുണ്ടാവാം.. ഒരു പക്ഷേ പകലുകളേക്കാളേറെ അതു കൊണ്ടുമാത്രമാണല്ലോ ഞാൻ ചോദിച്ചതും രാത്രിയെന്തേ പകലിനെപ്പേടിയ്ക്കുന്നതെന്ന്. രാത്രിയുടെ സ്വഭാവം അതിവിചിത്രം. അതു ഞാൻ മുന്നേ മനസ്സിലാക്കിയിരുന്നല്ലോ! അതുകൊണ്ടുമാത്രമാണല്ലോ ഞാൻ സംശയിച്ചതും ഇതിലെന്തോ ചീഞ്ഞു നാറുന്നുണ്ടെന്ന്.? രാത്രിയ്ക്കു കൂട്ടുകാരേറെ അവരൊരിയ്ക്കലും പകലെത്താറില്ലല്ലോ അതുകൊണ്ടാണല്ലോ ഞാൻ പറഞ്ഞതും അവരെ വിശ്വസിയ്ക്കാനാവില്ലെന്ന്?. രാത്രിയ്ക്കെന്നും സ്വകാര്യഭാഷണമിഷ്ടം. അതു പണ്ടേ അങ്ങിനെയായിരുന്നല്ലോ അതല്ലേ ഞാൻ കൂട്ടുകൂടാതെയെന്നും അകലം വിട്ട് മൌനം പാലിച്ചത്?. എന്നിട്ടുമെനിയ്ക്കിന്നും അറിയാൻ കൊതി എന്താണന്നു രാവിൽ സംഭവിച്ചത്? എന്തേ ഞാനൊന്നു മയങ്ങിയുണർന്നപ്പോൾ എങ്ങോ […]

‘First Lesson’ by Philip Booth (ആദ്യപാഠം- ഫിലിപ്പ് ബൂത്ത്)

Posted by & filed under Uncategorized.

‘First Lesson’ by Philip Booth ആദ്യപാഠം – ഫിലിപ്പ് ബൂത്ത് മകളേ മടങ്ങുക, നിൻ ശിരസ്സെൻ കയ്യാകും ചെറുകോപ്പയിൽച്ചെരിച്ചൊന്നു നീ വച്ചീടുക. പതിയേ മതി, നിന്നെത്താങ്ങിടാം ഞാൻ, നിൻ കൈകൾ അകലം തേടിപ്പരത്തീടണമറിയുക. പുറത്തേയ്ക്കൊഴുകണമരുവിയ്ക്കൊപ്പം, നോക്കൂ കടൽക്കാക്കകൾ പറന്നീടുന്നിതുയരത്തിൽ ചലിയ്ക്കും പൊങ്ങു തടിപോൽ മുഖം പൂഴ്ത്തി മരിച്ച മനുഷ്യനിങ്ങൊഴുകിപ്പോയീടുന്നു നിനക്കായിടുമൂളിയിട്ടെത്താൻ ,വേഗം  നീന്തി കലക്കവെള്ളമിതു കടലിൽച്ചേരും നേരം. മകളേ ശരിയ്ക്കും നീ വിശ്വസിച്ചീടുക, നീ നിൻ തുരുത്തും തേടീട്ടൊന്നങ്ങലയേ,തളരുമ്പോൾ ഉയിർത്തിട്ടതിജീവിച്ചീടുവാനായീടണം. ഇന്നു നീ പൊങ്ങിക്കിടന്നീടവേയടുത്തു ഞാ- ണ്ടല്ലോ […]

അന്വേഷണം

Posted by & filed under Uncategorized.

      വരുവാൻ മടിയ്ക്കുന്നതെന്താകാം നീയെന്നോർത്തു കവിതേയിരിപ്പൂ ഞാൻ, ശൂന്യമാണല്ലോ മനം. നെടുവീർപ്പിടുന്നൂ ഞാനെങ്കിലും നിനക്കൊട്ടും ദയയില്ലെന്നോ, തെറ്റെന്തോതിടാൻ മടിയ്ക്കുന്നോ? വിട ചൊല്ലിയ വേനൽക്കാലത്തിൻ വിയർപ്പു ചാൽ വരളും ചിത്തതിന്റെ ചൂടിനൊത്തൊഴുകിപ്പോയ് കുളിരും വഹിച്ചിങ്ങു വന്നൊരീ മഴക്കാലം പതിയെപ്പാട്ടിൻ ശീലു മാറ്റിടാനൊരുങ്ങുന്നു. പതിയെക്കുതുകത്താൽ മുറ്റത്തേയ്ക്കിറങ്ങവേ കവിതേ! നിൻ ഭാവങ്ങളെന്നിലെത്തി നോക്കുന്നോ? പുതുമ തുടിയ്ക്കുന്ന സ്പന്ദനങ്ങളിലെന്നും നിറഞ്ഞു നിന്നീടും നീയെന്നതു മറന്നൂ ഞാൻ. മുളപൊട്ടി മേലോട്ടൊന്നെത്തി നോക്കുന്നൂ മണ്ണിൽ- പ്പുതിയ നാമ്പൊന്നിതാ,തൊട്ടു നോക്കുവാൻ മോഹം. ഇലകൾ, തരുക്കൾ […]

പുതിയൊരു തുടക്കം

Posted by & filed under Uncategorized.

    വരുന്നൂ വിഷു വീണ്ടും , മനസ്സിൽ‌പ്പതിവു പോ- ലിനിയുണ്ടാകില്ലൊരു കണി തൻ മധുരിമ തുറക്കും കൺകൾക്കൊന്നേ കണ്ടിടാനുള്ളൂ, ചുറ്റും പരക്കും വാർത്തയ്ക്കൊന്നേ ചൊല്ലിടാനറിയുള്ളൂ. രാത്രിയിൽച്ചിലയ്ക്കുന്ന വിഷുപ്പക്ഷി തൻ സ്വനം നേർത്ത നിദ്രയിൽക്കേൾക്കേ, മനസ്സു പതറുന്നു പിടയുമമ്മക്കിളിയ്ക്കില്ല നിദ്രകൾ , കാല- മിതുപോൽ മാറീടുമ്പോഴെന്തു ചെയ്യാനായിടും? വിത്തില്ല വിതയ്ക്കുവാനെങ്കിലുമഴലിന്റെ വിത്തുകളാരോ വിതച്ചീടുവാനെത്തീടുന്നു സ്വസ്ഥതയില്ല, ഹൃത്തിലമ്പരപ്പാണെപ്പെഴി- ങ്ങെത്തുമെൻ കിടാങ്ങളുമത്തലൊന്നും കൂടാതെ. കണിക്കൊന്നേ നിൻ മഞ്ഞപ്പൂക്കളിൻ നിറങ്ങളി- ലിനി നീ ചിരിയ്ക്കേണ്ട,യെന്നോതാൻ കൊതിയ്ക്കുന്നു എനിയ്ക്കോർമ്മയിലിന്നുമൈശ്വര്യം നീയെന്നാലും ചതിയ്ക്കുമതേ നിറമെന്ന […]

യാന്ത്രികത ഇങ്ങനേയും…

Posted by & filed under Uncategorized.

യാന്ത്രികത ഇങ്ങനേയും… നിനക്കു നിഷേധിയ്ക്കപ്പെട്ടിരിയ്ക്കുന്നത് തേടി നീയെന്തിനു സമയം നഷ്ടമാക്കണം? ചോദിച്ചില്ല, എങ്കിലും മനസ്സില്‍ ഉരുണ്ടു കൂടുന്നു സംശയം. ഒരുനാള്‍ വെളിയില്‍ച്ചാടും പിന്നെ പ്രശ്നം തന്നെ! ഇവിടെയൊരു പൂട്ടിട്ടുണ്ട് ഇതു തുറക്കണ്ടാ ഇവിടെ വഴിയില്ല, കെട്ടോ നിനക്കു മാത്രം ഇതു നോക്കണ്ടാ, കാണിച്ചു തരില്ല ഇവിടെയെന്തിനു വന്നു? ആരു വിളിച്ചു? വഴിതെറ്റല്ലേ? ഇതാരു പറഞ്ഞു? ഇതെവിടെ? എപ്പോള്‍ എങ്ങിനെ? സമയം നന്നല്ല, കുട്ടീ ഇത്തിരി ശ്രദ്ധിയ്ക്കാം ഞാനന്നേ പറഞ്ഞതല്ലേ? പറഞ്ഞില്ലെന്നുവേണ്ട, പിന്നെ ദുഃഖിയ്ക്കും ഇതൊക്കെ വിധി ഒന്നു […]

ചിറകു തേടുന്നവർ

Posted by & filed under Uncategorized.

    മറക്കുന്നല്ലോ വീണ്ടും യാത്ര തൻ തിരക്കിലായ് നിനക്കു സുഖമല്ലേയെന്നൊന്നു ചോദിച്ചീടാൻ നിനച്ചെന്നാലും കുതിച്ചോടുവാൻ മാത്രം പഠി- ച്ചൊടുക്കം കിതപ്പിൽ നിന്നോർമ്മകളണയുന്നു കനക്കും ഹൃദയത്തിൻ താളമെപ്പൊഴും തെറ്റും കണക്കായ് മാറീടുന്നതെന്റെ കുറ്റമെന്നായോ? എനിയ്ക്കാവില്ലൊന്നിനുമെൻ സ്വപ്നങ്ങളൊക്കെയും കൊഴിയ്ക്കാൻ വിധി കാത്തു നിൽക്കുന്നോ.,പൂക്കും മുന്നേ. എനിയ്ക്കുണ്ടല്ലോ മോഹം യാത്ര തന്നിടയിലാ- യിരിയ്ക്കാൻ,പിന്നിട്ടവയോർത്തിടാൻ, വഴികളെ മറക്കാതിരിയ്ക്കുവാനടയാളങ്ങൾ തീർത്തു കുതിയ്ക്കാൻ, വീണ്ടും ശക്തിയാർജ്ജിയ്ക്കാൻ, വിജയിയ്ക്കാൻ തിരക്കാണെല്ലാവർക്കുമെന്നെപ്പോലെയെന്നോർക്കെ യെനിയ്ക്കു കഴിഞ്ഞില്ല തെല്ലു നിന്നിടാൻ, മെല്ലെ- യരിച്ചു വഴി മറന്നീടുന്നോർ കരയുന്ന നനുത്ത ശബ്ദത്തിനു […]