Skip to content

Category Archives: Uncategorized

കണ്ണനെയും കാത്തു….

ഇന്നു നീയെത്തുന്നേരമുണ്ണീ ഞാനായീടട്ടേ
നിൻമേനി കരങ്ങളിലേന്തിടും യശോദ താൻ
എന്നിലെ വാത്സല്യത്തിൻഭാവവും പുനർജ്ജനി-
ച്ചെന്നിൽ ഞാൻ നിന്നെത്തന്നെക്കാണുവാൻ ശ്രമിയ്ക്കട്ടേ

നാളെ നീ വരുന്നേരം വെണ്ണയും തൈരും തരാൻ
ഗോകുല ഗോപാലികയായി ഞാനെത്തിച്ചേരാം
ചോരണം നിനക്കെന്നും മോദത്തെത്തരുമെന്റെ
മാനസമതെന്തിനായ് മോഷ്ടിപ്പൂ , ദയാവായ്പ്പോ?
പകുത്തുതിന്നും നേരമെത്തിടാമൊരു കൊച്ചു-
വെളുത്ത പൂച്ചക്കുട്ടിയായി ഞാൻ മുന്നിൽ കണ്ണാ
പകലിൻ വെട്ടത്തിൽ നീ പകുത്തേകിടും, കൂടെ
സമഭാവത്തിൻ വിത്തു പാകുവാൻ ഞാനെത്തിടാം
കുസൃതിക്കുരുന്നേ നീയുടയ്ക്കും പാത്രങ്ങൾക്കു-
പകരം യശോദ ഞാൻ നൽകിടാം പുതുപാത്രം
അറിയുന്നല്ലോ ദാനം കൊടുക്കാൻ കഴിവുള്ളോ-
രറിഞ്ഞു കൊടുക്കണം, ഭക്തിഭാവത്തിൻ മന്ത്രം.

രാധയായ് മാറട്ടെ ഞാൻ രാഗലോലുപയായി-
മാധവാ, രാസക്രീഡയ്ക്കണയുമൊരു വേള
മധുരോദാരം ഭക്തിഭാവമീ യനുഭൂതി-
യതുമാത്രമേ [...]

വർണ്ണനൂലുകൾ-10 (ഓണം സ്പെഷ്യൽ)

വർണ്ണനൂലുകൾ-10 (ഓണം സ്പെഷ്യൽ)

ഓർമ്മയിൽ എന്നും മങ്ങാതെ നിൽക്കുന്ന ചില ദിനങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമല്ലോ? പിറന്നാളുകളും വിവാഹവും ജനനവുമൊക്കെപ്പോലെത്തന്നെ കുട്ടിക്കാലത്തെ ഓണം, വിഷു തുടങ്ങിയ വിശേഷദിവസങ്ങളും ഇന്നു തിരിഞ്ഞു നോക്കുമ്പോൾ വർണ്ണശബളിമയാർന്നതായി നമുക്കു തോന്നുന്നു. ഓണം അന്നും ഇന്നും മനസ്സിൽ ആഹ്ലാദം നിറയ്ക്കുന്നില്ലെന്നല്ല., പക്ഷേ  ഒരൽ‌പ്പം നഷ്ടബോധത്തിന്റെ വേദന പുരണ്ട ഈ തിരിഞ്ഞു നോട്ടത്തിൽ  നാം കണ്ടെത്തുന്ന വർണ്ണ നൂലുകൾ നമ്മുടെ മനസ്സിനെ സന്തോഷത്തിന്റെ മറ്റൊരു തലത്തിലേയ്ക്കുയർത്തിയെന്നു വരാം.
ഓണക്കോടിയെടുക്കലും തുന്നാൻ കൊടുക്കലും എന്നും ഹൃദ്യമായ ഓർമ്മതന്നെ. അച്ഛന്റെ [...]

വർണ്ണനൂലുകൾ-9

വർണ്ണനൂലുകൾ-9

നമ്മുടെ ഉറ്റസുഹൃത്തുക്കൾ നമ്മുടെ സ്വഭാവരൂപീകരണത്തിൽ ഒട്ടേറെ പങ്കു വഹിയ്ക്കുന്നുവെന്നു കാണാം. പുതിയതലമുറയെക്കുറിച്ചു പറയുകയാണെങ്കിൽ ഇതു വളരെയേറെ ശരിയാണു. അവർ എല്ലാ കാര്യത്തിലും കൂട്ടുകാരുടെ അഭിപ്രായത്തിനേ വില കൊടുക്കുകയുള്ളൂ. നല്ലതായാലും ചീത്തയായാലും പലതും പഠിയ്ക്കുന്നതും ഇങ്ങനെ തന്നെ.പീർ ഗ്രൂപ് സമ്മർദ്ദം പല പ്രശ്നങ്ങൾക്കും വഴിയാകാറുണ്ടു. മാതാപിതാക്കളുടെ ചിന്താഗതികളെ എന്നും പഴഞ്ചനായേ അവർക്കു കാണാനാകൂ എന്നതാണു കാര്യം.
ഒരു ഉറ്റ കൂട്ടുകാരിയുടെ അമ്മയെക്കുറിച്ചു ഓർമ്മ വന്നു.    പോസിറ്റീവ് ആയി മാത്രം ചിന്തിയ്ക്കാനറിയാവുന്ന സ്ത്രീ. ഓർമ്മ വച്ച നാൾ മുതൽ കാണുന്നതാണു. [...]

വർണ്ണനൂലുകൾ-8

വർണ്ണനൂലുകൾ-8

ആകസ്മികതയുടെ പാരമ്യമെന്നു പറയുന്നതു ഇതിനെയാണോ എന്നു തോന്നുന്ന തരം സംഭവങ്ങൾ നമ്മളില്‍ പലരുടെയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാവും. ജീവിതക്കടലിലെ കാലത്തിന്റെ ചുഴികള്‍ പലപ്പോഴും അടിത്തട്ടില്‍ നിന്നും ഇവയെ മുങ്ങിത്തപ്പിയെടുത്തു  നമ്മുടെ ഓർമ്മത്തട്ടുകളില്‍ ഒരു മാത്രനേരത്തേയ്ക്കായെങ്കിലും നിക്ഷേപിച്ചു പോകുന്നതു കാണാറുണ്ടു. എന്തേ അവയിങ്ങനെ വീണ്ടും വീണ്ടും പൊങ്ങി വരാൻ കാരണമെന്നു നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? അവയിലെ അവിശ്വസനീയതയുടെ ആധിക്യം തന്നെയാവം, അല്ലേ? എന്തു തോന്നുന്നു?
എനിയ്ക്കുമുണ്ടു പറയാനായി ഇത്തരം ചില അവിശ്വസനീയമായ അനുഭവങ്ങൾ.വിവാഹശേഷം മുംബൈ മഹാനഗരിയിലെത്തിയതിനു ശേഷം നഗരത്തിന്റെ മുഖങ്ങളിൽക്കണ്ട വൈചിത്ര്യങ്ങളെ [...]

വർണ്ണ നൂലുകൾ-6

ഓഫീസിൽ പോകുമ്പോൾ എന്നും സായിബാബയുടെ അമ്പലത്തിൽ പോകുന്നതു ഒരു ശീലമായി മാറിക്കഴിഞ്ഞിരുന്നു.  ആദ്യമെല്ലാം എല്ലാ വ്യാഴാഴ്ച്ചകളിൽ മാത്രമായിരുന്നു. പിന്നീടെന്നോ അതൊരു ദിനചര്യയായി മാറി.  കൂടിക്കൂടി വന്നിരുന്ന ഓഫീസ് റ്റെൻഷനായിരിയ്ക്കാം കാരണം. അന്നു ഞാനൊരു ഷെയർ ബ്രോക്കറുടെ മുംബൈ ബ്രാഞ്ച് മാനേജരായിരുന്നു. ദൈവ വിശ്വാസം ഏറ്റവും വേണ്ട ഒരു ഫീൽഡ് തന്നെയാണല്ലൊ?  രാവിലെ ഒന്നു  പ്രാർത്ഥിച്ചാലൊരു ആത്മവിശ്വാസം തോന്നും, അത്ര തന്നെ!
മനസ്സിൽ പോസിറ്റീവ് ചിന്താതരംഗമുണർത്തൽ എന്തിനും ആവശ്യം തന്നെ! രാവിലെ എഴുന്നേറ്റാൽ തന്നെ ശുഭമായ ചിന്തകളെ മനസ്സിലേയ്ക്കൊന്നാവാഹിച്ചു നോക്കൂ! [...]

Happy Birthday!!

Please join me in wishing Abhishek Thakkar a very happy birthday. He is the person who is responsible for setting up and hosting jyothirmayam.com.
I wish him all the best for everything. I wish he would continue to help others like me to blog and reach out to so many readers out there!!!
My gift: Free Malayalam tutions and Tavultesoft [...]