Posts Categorized: Uncategorized

ഞാനൊരു പുസ്തകം തുറന്നു….I opened a book (Julia Donaldson)

Posted by & filed under പരിഭാഷകൾ, Uncategorized.

      For my Book-lover Friends … My attempt of malayalam translation I opened a book (Julia Donaldson) ഞാനൊരു പുസ്തകം തുറന്നു…. (ജൂലിയ ഡൊണാൾഡ്സൺ) ((മലയാളം പരിഭാഷ-ജ്യോതിർമയി ശങ്കരൻ) ഇനിയാർക്കുമൊന്നെന്നെക്കണ്ടെത്താൻ കഴിയില്ല- യൊരുപുസ്തകം തുറന്നുള്ളിലാണ്ടിടുന്നു ഞാൻ എന്നിരിപ്പിടം, ഗേഹ, മെൻ വീഥി, നഗരവു- മെന്റെ ലോകത്തെത്തന്നെപ്പുറകോട്ടാക്കീടുന്നു. മേലങ്കിയണിഞ്ഞങ്കത്തട്ടിൽത്തെന്നിവീണല്ലോ ആവോളം നുകർന്നല്ലോ മാസ്മരമാമൌഷധം വ്യാളികൾക്കൊപ്പം യുദ്ധം ചെയ്തു ഞാൻ, ഭുജിച്ചല്ലോ രാജാവിന്നൊപ്പം, കടൽത്തട്ടിനെപ്പുണർന്നല്ലോ. തുറന്നോരപ്പുസ്തകം കൂട്ടുകാരെത്തന്നല്ലോ സുഖ-ദുഃഖങ്ങളവർക്കൊത്തു പങ്കു വച്ചല്ലോ […]

ശരശയ്യ

Posted by & filed under Uncategorized.

ഒരു വര വരച്ചിടൂ, കൂട്ടിനായെത്തിടും പലരിവിടെ, പലവിധ നിറങ്ങളെ ക്കാട്ടുവാൻ, ചിതറിടും വാക്കിനാൽ ചിത്രം വരയ്ക്കുവാൻ, കഥകൾ കേൾപ്പിയ്ക്കാൻ, കവിതയൊഴുക്കുവാൻ.   മടിയരുത്  ഹൃദയം തുറക്കാൻ, മടുപ്പിനു വിട പറയാനും, തുടക്കങ്ങളെപ്പൊഴും പതിയെയായാലും തുടക്കങ്ങ,ളപ്പുഴു- പ്പിറവി ശലഭത്തിനനിവാര്യമെന്നപോൽ.   വരകൾ പലതിതുവിധമെനിയ്ക്കു ചുറ്റും, വന്നു നിറയുന്നു,വെൻ നെടുവീർപ്പും കരച്ചിലും, കുതറിയോടും സ്വപ്നജാലവും,  ബന്ധങ്ങ- ളറിയാതെ തീർക്കുന്ന ബന്ധനവും,, കഥ- യറിയാതെയോതുന്ന ജൽപ്പനവും, മൃദു- കരലാളനങ്ങളും, സ്വാന്തനവും, സ്നേഹ- മൊഴുകുന്ന വാക്കും, മനസ്സിൽ നിറയുന്ന ചെറിയൊരാശങ്ക, ഭയം, ഭീതി, ഭക്തിയും […]

ഗതകാലത്തിലേയ്ക്കൊരു നീന്തൽ

Posted by & filed under Uncategorized.

പകൽ യാത്ര ചൊല്ലിടാനൊരുങ്ങുന്നേരത്തെന്റെ പഴയ വീടോർമ്മയിൽ വന്നതെന്തിനാണാവോ? അരികെ സ്ഫടികത്തിൻ സമമായ് ജലം നിറ- ഞ്ഞൊരു നൽക്കുളമുള്ളതെങ്ങനെ മറക്കുവാൻ?     പതിവായ് കുളിയ്ക്കുന്ന കുളവും, പടവുക- ളിറങ്ങിച്ചെല്ലും നേരമെന്റെ പാദങ്ങൾക്കെന്നും കുളിരിൽ‌പ്പൊതിഞ്ഞീടുമിക്കിളി നൽകീടുന്ന ജലവും , പരിഭ്രമിച്ചങ്ങുമിങ്ങുമായ് നീന്തീ- ട്ടുടനെയുടൽ വെട്ടിച്ചാഴത്തെസ്പർശിച്ചിട്ട- ങ്ങുയർന്നു നീന്തീടുന്ന ചെറുമത്സ്യക്കൂട്ടവും   മനസ്സിൽച്ചിത്രം പോലെ നിറമാർന്നിരിയ്ക്കുന്നൂ.   അടക്കം പറഞ്ഞെത്തും കുളിയ്ക്കാനായെന്നുടെ കളിക്കൂട്ടുകാർ, കളം കലക്കും വിധം നീന്തി- ത്തുടിയ്ക്കേയുയരുന്ന ശബ്ദവീചികൾ, മനം തുറക്കേ  പങ്കിട്ടൊരു രഹസ്യങ്ങളൊക്കെയും എനിയ്ക്കു കേൾക്കാനാകുന്നിന്നുമേ […]

മതചിന്തകൾ

Posted by & filed under Uncategorized.

  ഉടലിനും വേണ്ട മതം ഉടയോനും വേണ്ട മതം കടലിലെ തിരകള്‍ കരയെത്തേടുമ്പോലെ മനസ്സിലെ ചിന്തകള്‍ ഈശ്വരിനലിയുമ്പോള്‍ അറിയാതെവിടെയോ ചിതറിവീണ മുത്തുകളെ പലരായി പലവിധത്തില്‍ പെറുക്കിക്കൂട്ടി മതമെന്നൊരോമനപ്പേരുമിട്ടു ഈശ്വരിനലിയാനുള്ള വഴിതേടിയപ്പോള്‍ അടിയുണ്ടാക്കാനാളുണ്ടായതും തടയാന്‍ വന്നവന്റെ തടികേടായതും ഉടലിനും ഉടയോനും വേണ്ടാത്ത മതത്തിന്നാണെങ്കില്‍ ഉടയോന്‍ തന്നെ തന്ന ഉടല്‍ ഉടലെന്നും തേടുന്ന ഉടയോന്‍ രണ്ടും ഒന്നു തന്നെ പിന്നെന്തിനായ് ഉടലിനൊരു മതം? ഉടയോന്‍ തന്നെ മതം.

പൂവേ…പൂവേ..

Posted by & filed under Uncategorized.

പൂവേ…പൂവേ… പുലർകാലത്തിൽ മഞ്ഞു തുള്ളികളേന്തിക്കൊണ്ടു വിരിഞ്ഞു ചിരിതൂകും പനിനീർപ്പൂവെന്നോടായ് ഒരു സുപ്രഭാതത്തിൻ സന്ദേശമറിയിയ്ക്കേ മനമെന്തിനോ പൂവായ് വിടരാൻ കൊതി പൂണ്ടു. പറക്കും ശലഭത്തിൻ വരവിൻ പ്രതീക്ഷകൾ കനക്കേ, സമ്മാനമായ് നൽകിടാൻ കൈക്കുമ്പിളിൽ നിറച്ചു പരാഗരേണുക്കളും വഹിച്ചു നീ നിനയ്ക്കുന്നാരേ, കാറ്റിൽ‌പ്പടർത്തീ സുഗന്ധവും. എനിയ്ക്കു തരിയ്ക്കില്ലെൻ കൈകളൊട്ടിറുത്തു നിൻ കനത്ത പ്രതീക്ഷ്യ്ക്കു മങ്ങലേൽ‌പ്പിയ്ക്കാനെന്നാൽ ശരിയ്ക്കും ഭയമുള്ളിൽ തോന്നുന്നു ,കുസൃതികൾ ഇറുത്തീടുമോ നിന്നെ, വിടർത്തീടുമോയിതൾ? കൊതിയ്ക്കുന്നൂ നിൻ മുഖം കണ്ടിടാനെന്നാകിലും എനിയ്ക്കാവില്ലോതിടാം നിൻ രക്ഷയെന്നും കാക്കാൻ മറച്ചീടാമോ നിന്റെ സൌന്ദര്യമൊന്നെൻ […]

ഖലിൽ ജിബ്രൻ

Posted by & filed under Uncategorized.

  ജിജ്ഞാസയോ? ഓ..അത് ജ്ഞാനത്തിന്റെ ആരംഭമാണ്. “സത്യം കണ്ടെത്തി എന്നു പറയല്ലേ.. പകരം പറയാം… ഞാൻ ഒരു സത്യം കണ്ടെത്തി “എന്ന്. “സ്വാതന്ത്ര്യമില്ലാത്ത ജീവിതമുണ്ടല്ലോ ജീവനില്ലാത്ത ശരീരം പോലെയാണത്.” “എന്തൊക്ക്യാ കുട്ടീ ഈ പറേണതൊക്കെ?“ “അയ്യോ…ഞാൻ പറഞ്ഞതൊന്നുമല്ല , ഇതൊക്കെ.” “”പിന്നെ? പിന്നാരു പറഞ്ഞതാ…?” “ആഹഹ…അറിയാൻ ജിജ്ഞാസയുണ്ടല്ലേ? , പറയാം. ഖലീൽ ജിബ്രൻ” “അതാരാ.. ന്നിനി ചോദിയ്ക്കല്ലേ“ നിന്റെ ഹൃദയത്തെ നിന്റെ ജീവിതത്തിലെ ദൈനന്ദിനമായ അത്ഭുതസംഭവങ്ങളിൽ നിന്നും മാറ്റി നിർത്താൻ നിനക്കാവുമെങ്കിൽ, ]നിന്റെ വേദന നിന്റെ സന്തോഷത്തേക്കാളൊട്ടും […]

ജിജ്ഞാസു

Posted by & filed under Uncategorized.

ഒരു ജിജ്ഞാസു വസിച്ചീടുന്നോയെന്നുള്ളിലും ഇനിയും വിടാത്തൊരു കൌമാരക്കാലത്തെപ്പോൽ വിടരുന്നോ കൌതുകം,  കാലത്തിൻ കണക്കുക- ളിനിയും പരിശോധിച്ചീടുവാനെല്ലായ്പ്പോഴും.   കൊഴിഞ്ഞങ്ങനെ പോയ കാലത്തിൻ വഴികളി- ലെഴുതപ്പെട്ടോ ശരി, തെറ്റിന്റെ വഴികളെ യറിയാതെ ഞാൻ സ്വന്തമാക്കിയോ പലപ്പോഴു- മിനിയും തിരുത്തുവാൻ ബാക്കിയുണ്ടായിടുമോ?     തെറ്റിനെശ്ശരിയാക്കാൻ തെറ്റെന്തെന്നറിയേണ്ടേ? ശരികൾ ശരിയെന്നതാരു നിർണ്ണയം ചെയ്യും? നാളത്തെക്കഥയെന്തിന്നറിയാൻ കൊതിയ്ക്കുന്നു , നാളെകൾ മാറ്റത്തിനു മാത്രമായ് വന്നീടവേ?   ഇന്നിനെപ്പേടിയ്ക്കാനും പേടിയിലലിയാനു- മൊന്നു ഞാൻ പഠിയ്ക്കവേ, ശങ്കകളുണരുന്നു എൻ വഴി ഞാൻ തേടണമെങ്കിലുമെൻ ചുറ്റുമായ് വന്നിടും […]

സ്മൃതിഗാനം

Posted by & filed under Uncategorized.

അകലത്തങ്ങു മറഞ്ഞൊരു  നേരം മനമിന്നൊരു കടലായ് മാറി അക്കടലിൻ തിരകൾക്കൊപ്പം ഒരു ഗാനം പാടുന്നൂ ഞാൻ വ്രണിതം , വ്യഥനിറയുന്നേറ്റം വിരഹാർദ്രം മാമകചിത്തം!   അലതല്ലും തിരകളെനിയ്ക്കായ്- പ്പലതാളമൊരുക്കാൻ നോക്കീ വരിയൊക്കെ മറന്നൂ പാടാൻ ഇനിയാവില്ലെന്നുമറിഞ്ഞൂ   അറിയാതെയടുക്കാനാകാ- മകലാൻ പണിയെന്നതറിഞ്ഞു.   പല ചിന്തകളെത്തി കുരുക്കാൻ വലനെയ്തോ ചുറ്റിനുമായി? കര തേടുവതിന്നു തുടിയ്ക്കും കടൽ ഭീഷണികേട്ടു മടുത്തോ? വിടപറയും നേരമറിഞ്ഞൂ   ചുമരില്ലിനി, ചിത്രത്തിന്നായ് ഇനി വയ്യൊരു വട്ടം വീണ്ടും കരയാനായില്ല കരുത്തും.   പതറുന്ന മനസ്സേ […]

അതിരാണെവിടെയും

Posted by & filed under Uncategorized.

അതിരാണെവിടെയും സ്ത്രീത്വമേ നിനക്കായി വരകള്‍ ,തിളങ്ങുന്നു നാലുപാടുമെപ്പൊഴും. ഉരിയാടിടാനായ്ക, വാക്കിനെ വിഴുങ്ങുവാന്‍ കഴിയും നിനക്കതു പണ്ടത്തെപ്പാഠം മാത്രം.   അതിരാണെവിടെയുമെന്ന ദുഃഖസത്യത്തിന്‍ നിഴലിന്‍ പിടിയില്‍ ഞാനെന്നെത്താന്‍ മറക്കുന്നോ? കൊതി തീരാത്ത ബാല്യ-കൌമാര മോഹങ്ങളും കുഴികുത്തി ഞാന്‍ മൂടി മൌനമായെന്നോര്‍ക്കുന്നു.   അതിരാണെവിടെയും സ്ത്രീത്വമേ നിനക്കായി വരകള്‍ ,തിളങ്ങുന്നു ,നാലുപാടുമെപ്പൊഴും.   നിറയൌവനത്തിന്റെ സ്വപ്നങ്ങള്‍ പലപ്പോഴും ഭയമോടിയെത്തീട്ടു തകര്‍ത്തതോര്‍ത്തീടുന്നു. പറയാന്‍ മറക്കുന്ന വാക്കുകള്‍ പലപ്പൊഴും വിധിയായ് മാറീടുന്നുവെന്നതുമറിയുന്നു.   അതിരാണെവിടെയും സ്ത്രീത്വമേ നിനക്കായി വരകള്‍ ,തിളങ്ങുന്നു നാലുപാടുമെപ്പൊഴും..   […]

മഹാത്മാവിൻ വഴികളിൽ…

Posted by & filed under Uncategorized.

“ഏതു മാറ്റമീ ഭൂവിൽക്കാണുവാൻ കൊതിപ്പൂ നീ മാറുക  നീ താൻ അതായെ“ന്നോതും മഹാത്മാവേ! മാറ്റങ്ങൾ നടക്കുന്നിതെപ്പൊഴും പറയുമോ ആറ്റിലെ ജലത്തുള്ളിയൊറ്റയ്ക്കെന്തു ചെയ്തീടും?   “ശക്തി നിൻ ശരീരത്തിൻ കഴിവല്ലജയ്യമാം ഇച്ഛയാൽ വരുന്നതെ’ന്നോതിടും മഹാത്മാവേ ! കെട്ടിടും മനഃശക്തി തൻ കനൽ ജ്വലിപ്പിയ്ക്കാൻ എത്തുന്നില്ലാരും, തനിച്ചെന്തു ചെയ്തിടാനാകും?   “ഗൌനിയ്ക്കാതിരുന്നോട്ടെ, കളിയാക്കട്ടേ, യുദ്ധം ജയിയ്ക്കും നീ താൻ “ എന്നു ചൊല്ലിയ മഹാത്മാവേ! നിലത്തു വീണല്ലോ, കൈ പിടിച്ചിട്ടെഴുന്നേൽ‌പ്പി- ച്ചെനിയ്ക്കു ധൈര്യം തരാൻ ആരുമില്ലല്ലോ ചുറ്റും?   “സഹിഷ്ണുതയോലുന്ന […]