Skip to content

Category Archives: എന്റെ ശ്ലോകങ്ങൾ

എന്റെ ശ്ലോകങ്ങൾ – 1. സ്രഗ്ദ്ധര

1.
പാര്ത്താലാശ്ചര്യമുണ്ടേ , പ്രമുഖ കവികുലശ്രേഷ്ഠർ വാഴും സദസ്സിൽ
ചാർത്താനായിട്ടിതാ ഞാനൊരു ചെറിയ സുമം കൊണ്ടു വന്നെന്റെയമ്മേ !
തീർത്തും സന്തുഷ്ടയായിട്ടടിയനുടെ പിറന്നാളിലർപ്പിച്ചിടുന്നു
കാത്തീടേണം, കഴിഞ്ഞീടണമടിയനതിന്നേകണം നീ കടാക്ഷം.
2.
കേമത്തിൽ  ശ്ലോകമൊപ്പം, കവിതകളെഴുതാനുണ്ടു മോഹം മനസ്സിൽ
മോഹത്താലെന്തു കാര്യം, കനിയണമതിനായമ്മ വാഗ്ദേവി നീയേ
ഗാനത്തിൻ, വാദ്യവൃന്ദാ നടനമിനിയുമെന്തുണ്ടതെല്ലാകലയ്ക്കും
നീ വിദ്യാ ദേവി, മായാ മയി, മമ മനതാരിൽ സ്ഥിരം വാണിടേണം.
3.
നാദത്താൽ നീ രചിച്ചൂ ഭുവനമിതിലഹോ ‘ചിത്ര‘മാം സ്വർഗ്ഗലോകം
മോദത്താൽ നീയൊഴുക്കീ മധുരിമ തിരതല്ലുന്ന സംഗീതധാര
ഗാനത്തിൻ ഭൂഷണം നീ, പറയുക വരമെങ്ങുന്നു കിട്ടീ നിനക്കാ
നാകത്തിൽ കൊണ്ടുപോകാൻ കഴിവൊരു സമയം നിന്റെ [...]

ഒറ്റയും പൊട്ടയും….തുടര്‍ച്ച

വാക്കെന്നുമേ ക്രൂരമനാദരത്വം
തോക്കുണ്ടു കൊല്ലാനു,മിടുപ്പില്‍ കത്തി,
രാക്കാലമോ ചുറ്റിനടന്നു കൊള്ള-
യീക്കാലമാടര്‍ നരകേ പതിപ്പൂ!

ഒറ്റക്കവിതകള്‍…..പൊട്ടക്കവിതകള്‍!

1.ഉപേന്ദ്രവജ്ര
ധരിച്ചു,ഞാന്‍ വേണ്ട വിധം സഖേ, നിന്‍
പരുത്ത വാക്കിന്നിഹ കാരണം കേള്‍!
ദരിദ്ര!ഞാനീ കളരിയ്ക്കകത്തു
പരിഭ്രമിയ്ക്കുന്നതു  കുറ്റമാണോ?!
2.സ്രഗ്ധര
ഝംകാരത്തോടു തല്ലും തിരയിലെവിടെയോ കേള്‍പ്പതാഴിയ്ക്കെഴുന്നാ-
ഹുങ്കാരത്തിന്‍ മുഴക്കം, പ്രകൃതവുമതിഗൂഢം വരും മാറ്റമോർത്താൽ
പങ്കായം കയ്യിലേന്തും ജനമിവനെ സദാ കാത്തിടും ദേവിയാണ-
ഹങ്കാരം കാട്ടിടേണ്ടാ, ദുരിതമതു വരും, സന്തതം കൂപ്പിടുന്നേന്‍!