Posts Categorized: വർണ്ണ നൂലുകൾ

വർണ്ണ നൂലുകൾ-33

Posted by & filed under വർണ്ണ നൂലുകൾ, Uncategorized.

വർണ്ണനൂലുകളിലെ “ഹരി കോടീരി” എന്ന ഈ സുഹൃത്തിനെ സോഷ്യൽ ഓർക്കൂട്ടിംഗ് സൈറ്റുകളായ ഓർക്കൂട്ടിലൂടെയും ഫേസ് ബുക്കിലൂടെയും പരിചയപ്പെട്ട് വിലപ്പെട്ട സൌഹൃദമായി മനസ്സിലേറ്റിയ ഒട്ടേറെ കൂട്ടുകാർക്കു തിരിച്ചറിയാതിരിയ്ക്കാനാവില്ല.അദ്ദേഹത്തെ പരിചയപ്പെട്ട ശേഷം നിർബന്ധപൂർവ്വം ഓർകൂട്ടിലേയ്ക്കും റൈറ്റേർസ് ആൻഡ് റീഡേർസ് എന്ന എന്റെ കമ്മ്യൂണിറ്റിയിലേയ്ക്കും എനിയ്ക്കു കൊണ്ടുവരാനായി. പതുക്കെപ്പതുക്കെ ഞങ്ങളുടെ വളരെ വിശാലമായ സൌഹൃദക്കൂട്ടായ്മകളിലേയ്ക്കു വരാനും പല കമ്മ്യൂണിറ്റികളിലും /മോഡറെറ്റർ/അഡ്മിൻ ആയി കൂട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനാകാനും ഹരി കോടീരിയ്ക്കു കഴിഞ്ഞു. ഇന്നലെ അദ്ദേഹം നമ്മെയെല്ലാം വിട്ടുപിരിഞ്ഞെന്ന വാർത്ത ഇനിയും ഉൾക്കൊള്ളാനാകുന്നില്ല. വെറും രണ്ടാഴ്ച്ചകൾക്കു മുൻപു മാത്രമാണല്ലോഅദ്ദേഹത്തെ കാണാൻ […]

വർണ്ണ നൂലുകൾ-32

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണനൂലുകളെത്തേടി നമ്മൾ അലയണമെന്നില്ല, വേണ്ട സമയത്തു അവ നമ്മെത്തന്നെ തേടിയെത്തുമെന്നെനിയ്ക്ക് മനസ്സിലായി.അതു കൊണ്ടു തന്നെയാണല്ലോ അവ വർണ്ണനൂലുകളായി മാറുന്നതും. കാലപ്പഴക്കം അവയുടെ  തിളക്കം കൂട്ടുകയാണു ചെയ്യുന്നതെന്നും മനസ്സിലാക്കാനിടയായി.അതു മനസ്സിലായതും ഞാൻ ഏറ്റവും ദു:ഖിതയായിരിയ്ക്കുന്ന സമയത്തു തന്നെ. ജീവിതത്തിലെ എല്ലാ വർണ്ണനൂലുകളും  എനിയ്ക്കു കിട്ടാൻ കാരണക്കാരിയായ എന്റെ പ്രിയപ്പെട്ട അമ്മയുടെ വേർപാടിൽ മനം നൊന്തിരിയ്ക്കുന്ന സമയം. ദു:ഖമന്വേഷിച്ചെത്തുന്ന ഒട്ടനവധി പേർക്കിടയിൽ കണ്ട ചില മുഖങ്ങൾ എന്നെ അത്ഭുതപ്പെടുത്തി. മുപ്പതിലധികം വർഷങ്ങൾക്കു ശേഷം കാണുന്ന എന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാർ. അയൽ […]

വർണ്ണനൂലുകൾ-30

Posted by & filed under വർണ്ണ നൂലുകൾ.

“ജ്യോതി ഒപ്പോളല്ലേ?” “അതേ, ആരാണ്?” “ഞാൻ രമയാ” “തൃശ്ശൂർ നിന്നോ?” “അതെ…” “എന്തൊക്കെ വിശേഷം രമേ, സുഖം തന്നെയല്ലേ? ദിനേശൻ വിളിയ്ക്കാറില്ലേ? കുട്ടികൾ എന്തു പറയുന്നു? പരീക്ഷ കഴിഞ്ഞുവോ?“ “ആ കഴിഞ്ഞു, സുഖം തന്നെ .” എന്റെ കസിന്റെ മകളായ രമയുടെ അപ്രതീക്ഷിതമായ വിളിയിൽ ത്രിൽഡ് ആയ ഞാൻ പെട്ടെന്നാണു രമയുടെ സ്വരത്തിലെ പ്രത്യേകത ശ്രദ്ധിച്ചത്. ” എന്തു പറ്റി രമേ? ശബ്ദം എന്താണിങ്ങനെ? ” അപ്പുറത്തു നിന്നും കേട്ട പൊട്ടിച്ചിരി ഞാൻ പറ്റിയ്ക്കപ്പെട്ടെന്നതു സ്ഥിരീകരിയ്ക്കുക മാത്രമല്ല, […]

വർണ്ണനൂലുകൾ-29

Posted by & filed under വർണ്ണ നൂലുകൾ.

“അപ്പോൾ ഇതാണ് മൂത്ത മകൻ , അല്ലേ?” “ അല്ല, ഇവൻ രണ്ടാമത്തവനാ…” “അപ്പോ ഇതോ? ” “അതും….” ചോദ്യകർത്താവിന്റെ മുഖത്താകെ കൺഫ്യൂഷൻ. എനിയ്ക്കു രണ്ടാണ് ആൺ മക്കൾ എന്നവർക്കറിയാം..ഇതിപ്പോൾ മൂന്നു പേരെ ഇവിടെ കാണാനുമുണ്ടല്ലോ? അതാണ് കൺഫ്യൂഷനു കാരണമെന്നറിയാം. കൺഫ്യൂഷനു കാരണ ക്കാരനായവന്റെ എല്ലാ മാനറിസങ്ങളും എന്റെ മക്കളുടെതു പോലെ തന്നെ . അവൻ  ഗുജറാത്തിയാണെന്ന് അവൻ പാടുന്ന മലയാളം പാട്ടുകൾ കേട്ടാൽ‌പ്പോലും തോന്നില്ല. ‘അറിയാതെ..അറിയാതെ….‘എന്നവൻ പാടുമ്പോൾ അറിയാതെ കിട്ടിയ ഈ വർണ്ണ നൂലിനെ ഞാനും […]

വർണ്ണനൂലുകൾ-28

Posted by & filed under വർണ്ണ നൂലുകൾ.

എന്റെ ഹസ്ബൻഡിന്റെ ഒരു സുഹൃത്തിനെകുറിച്ച് വർണ്ണനൂലുകളിൽ പറയാതെ വയ്യെന്നു തോന്നി. സഹപ്രവർത്തകൻ കൂടിയായിരുന്നു., ഒരേ ഓഫീസിൽ. ഏതാണ്ട് അഞ്ചാറു വയസ്സ് കൂടുതൽ കാണുമായിരിയ്ക്കും. കൽക്കട്ടയിലേയ്ക്കു രണ്ടു പേരും ഒരേസമയത്താണ് ട്രാൻസ്ഫർ ചെയ്യപ്പെട്ടത്.  അതിനാൽ മുംബെയിൽ നിന്നും രണ്ടുപേരും ഒന്നിച്ചാണു കൽക്കട്ടയിലേയ്ക്കു ജോയിൻ ചെയ്യാനായി പോയതും. അങ്ങോട്ടുള്ള യാത്രയ്ക്കിടയിലാണ് ഇദ്ദേഹത്തിനെ ഞാൻ ആദ്യമായി കാണുന്നത്. പിന്നീടു രണ്ടു വർഷത്തെ കൽക്കട്ടയിലെ ജീവിതക്കാലത്തിന്നിടയിൽ അദ്ദേഹം കുടുംബത്തിലെ ഒരംഗത്തിനെപ്പോലെയായിത്തീർന്നിരുന്നു താനും.. മുംബൈ വി.ടി. യിൽ നിന്നും കൽക്കട്ടയ്ക്കുള്ള വണ്ടി വിടാറായപ്പോഴാണ് ഇദ്ദേഹം […]

വർണ്ണ നൂലുകൾ-27

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണ നൂലുകൾക്ക് ക്ഷാമമില്ലെന്നു മനസ്സിലാക്കാൻ ചുറ്റുമൊന്നു സൂക്ഷിച്ചു നോക്കിയാൽ മാത്രം മതി. നാട്ടിലേയ്ക്കുള്ള നീണ്ട തീവണ്ടിയാത്രകൾ പലപ്പോഴും ഹൃദ്യമാകാൻ ഇതു സഹായിയ്ക്കുന്നു. തീവണ്ടി യാത്രയ്ക്കിടയിലെ കൊച്ചു കൊച്ചു സഹായങ്ങളും വർത്തമാനങ്ങളും പലരുടെയും മനം തുറക്കാനൊരു കാരണമാകുന്നു. അറിയാതെ നീളുന്ന സംഭാഷണശകലങ്ങൾ പലപ്പോഴും അറിവിന്റെ മുത്തുകൾ കൂടിയാകുമ്പോൾ അതു സന്തോഷത്തിനു കാരണമാകാതെ വയ്യല്ലോ? ഇത്തവണ നാട്ടിൽ നിന്നും വരുന്ന വഴിയാണ് ഹൃദ്യമായ അനുഭവമുണ്ടായത്. ടിക്കറ്റ് കിട്ടാനില്ലാത്തതിനാൽ തൃശ്ശൂർ നിന്നും എറണാകുളം പോയി തുരന്തോ എക്സ്പ്രസ്സിലാണു വന്നത്. എറണാകുളം-മുംബൈ നോൺ-സ്റ്റോപ്പ് […]

വർണ്ണനൂലുകൾ-26

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണങ്ങളുടെ ഉത്സവമായ ഹോളി യെക്കുറിച്ച് വർണ്ണനൂലുകളിൽ പറയാതെങ്ങനെ? ദിവസങ്ങൾക്കു മുന്നേ മാർക്കറ്റുകൾ ഹോളിയ്ക്കായി സജീവമാകുന്നതു കണ്ടപ്പോൾ മനസ്സിലും എവിടെയൊക്കെയോ വർണ്ണങ്ങൾ പൊട്ടി  വിടർന്നു. കഴിഞ്ഞ പല പല ഹോളികളെക്കുറിച്ചുമുള്ള ഓർമ്മകൾ പുതുക്കിക്കൊണ്ട് മനസ്സ് നിറങ്ങളുടെ ലോകത്തേയ്ക്കൂർന്നിറങ്ങി. ഇപ്പോൾ ഹോളി കളിയ്ക്കാൻ പോകാറില്ലെങ്കിലും വൈകിട്ടു ഹോളി സ്പെഷ്യൽ ഡിന്നർ പാർട്ടിയുണ്ട്. പോകണമോ എന്നു തീരുമാനിച്ചില്ല. അറിയാതെയെങ്കിലുംഈ വസന്തോത്സവത്തിന്റെ മാസ്മരികതയിൽ പലപ്പോഴും പങ്കു ചേരാനായി. ഹോളി വന്നെത്തിയതിനൊപ്പം തന്നെ അന്ന്  കൂട്ടത്തിലുണ്ടായിരുന്ന ഒട്ടേറെ സുഹൃത്തുക്കളും എവിടെ നിന്നൊക്കെയോ സ്മൃതി പഥത്തിലേയ്ക്കോടിയെത്തി. […]

വർണ്ണനൂലുകൾ-25

Posted by & filed under വർണ്ണ നൂലുകൾ.

മനുഷ്യൻ അറിയാതെ തന്നെ അവനിൽ പല സ്വഭാവഗുണങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഉണ്ടാകാറുണ്ട്.  ജനിച്ചു വളരുന്ന ചുറ്റുപാടിന്റെ സംഭാവനകൾ. അവയിൽ ചിലവ പ്രതികൂല സാഹചര്യങ്ങളിൽ എവിടെയെങ്കിലും വെച്ചു കൊഴിഞ്ഞു പോകാം. മറ്റു ചിലവ  നല്ല സാഹചര്യങ്ങൾക്കനുസൃതമായി നമ്മുടെ ഒരു ഭാഗമായി നമ്മിൽ കൂടുതൽ രൂഢമൂലമായിത്തീർന്നെന്നു വരാം. ഇനിയും മറ്റു ചിലവ ഉള്ളിൽ ഉറങ്ങിക്കിടന്നു ഒട്ടേറെക്കാലത്തിനു ശേഷം  പുറത്തു വന്നെന്നും വരാം, പലപ്പോഴും നമ്മെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടു തന്നെ. ശ്ലോകങ്ങൾ എന്നുമെനിയ്ക്കിഷ്ടമായിരുന്നു. കുട്ടിക്കാലത്തെന്നോ അറിയാതെ ശ്ലോകങ്ങളുടെ ലോകത്തേയ്ക്ക് എത്തപ്പെട്ടിരുന്നു.   അപരാഹ്നങ്ങളിൽ അച്ഛൻ […]

വർണ്ണനൂലുകൾ-24

Posted by & filed under വർണ്ണ നൂലുകൾ.

ഒരു സുഹൃത്തിനെക്കുറിച്ചാണിന്നെഴുതുന്നത്. സുഹൃത്തുക്കൾ എന്നും നമുക്കു വർണ്ണ നൂലുകൾ തന്നെയാണല്ലോ? അവരില്ലെങ്കിൽ ജീവിതത്തിൽ എന്താണു രസം? എത്ര ധനവാനായാലും എത്ര സുഖിച്ചു ജീവിച്ചാലും അത് കൂടെ പങ്കിടാനായി സുഹൃത്തുക്കളില്ലെങ്കിൽ ജീവിതത്തിന്നെന്തർത്ഥം? സുഖവും ദു:ഖവും ഒരേപോലെ പങ്കിടുന്നവനെ  തന്നെയല്ലേ ഒരു യഥാർത്ഥ സുഹൃത്തായി നാം കാണുന്നത്? എന്താണു ഈ സുഹൃത്തിന്റെ പ്രത്യേകത? ഒട്ടേറെ ബന്ധുക്കളുടെയും എണ്ണമറ്റ സുഹൃത്തുക്കൾക്കുമിടയിൽ ഇദ്ദേഹം വേറിട്ടു നിൽക്കാൻ കാരണമെന്താണു? ഒരു പക്ഷേ ഒരു സുഹൃത്തായാൽ എങ്ങനെ വേണമെന്നതു ശരിയ്ക്കും അറിയാൻ കഴിയുന്നതു തന്നെ ഇത്തരക്കാരെ […]

വർണ്ണനൂലുകൾ-23 (പ്രണയദിന സ്പെഷ്യൽ)

Posted by & filed under വർണ്ണ നൂലുകൾ.

മനുഷ്യമനസ്സുകളിൽ വർണ്ണനൂലുകൾ സൃഷ്ടിയ്ക്കുന്ന പ്രണയത്തെക്കുറിച്ച് എത്ര പറഞ്ഞാലാണ് മതിയാവുക? അപ്പോൾ പ്രണയത്തിന്റെ ആഘോഷത്തിനായി ഒരു ദിവസം കൂടിയാവുമ്പോൾ അതിന്റെ വർണ്ണശബളിമ കൂടാതെ വയ്യല്ലോ? വാലെന്റെയ്ൻ ഡേ എന്നു കേട്ടാലുടൻ മനസ്സിലോടിയെത്തുന്നത് യുവതലമുറയുടെ പ്രസരിപ്പാണ്. യൌവനത്തിന്റെ പ്രതീകമെന്ന് കരുതാവുന്ന ഒരു ആഘോഷം തന്നെയാണിത്. പ്രണയികൾ ഒട്ടേറെ കാത്തിരിയ്ക്കുന്ന ദിനം. സംസ്ക്കാരവാദികൾ നെറ്റി ചുളിയ്ക്കുന്ന ദിനം. പാശ്ചാത്യാനുകരണത്തെ പരിഹസിയ്ക്കാൻ കിട്ടുന്ന മറ്റൊരവസരം.കച്ചവടക്കണ്ണുമായി കാത്തിരിയ്ക്കുന്നവർക്ക് സന്തോഷമേകുന്ന മറ്റൊരു ദിവസം. ഇതോ വാലെന്റെയ്ൻ ഡെ ? സെയ്ന്റ് വാലെറ്റെയ്നെക്കുറിച്ചും ഈ ദിവസത്തിന് അദ്ദേഹത്തിന്റെ […]