Posts Categorized: വർണ്ണ നൂലുകൾ

വർണ്ണനൂലുകൾ-22

Posted by & filed under വർണ്ണ നൂലുകൾ.

വിചാരിച്ചിരിയ്ക്കാത്ത സമയത്ത് ചിലർക്കു നമ്മുടെ മനസ്സിലൊരിത്തി പ്രകാശം കടത്തിക്കടന്നു പോകാനാകുന്നു. അത്ഭുതം തോന്നും ചിലപ്പോൾ അത്തരക്കാരെ കണ്ടുമുട്ടുന്ന സാഹചര്യത്തെക്കുറിച്ചോർക്കുമ്പോൾ. കഴിഞ്ഞയാഴ്ച്ച നാട്ടിൽ‌പ്പോയി തിരിച്ചു വരുന്ന സമയം കുർള ലോകമാന്യതിലക് ടെർമിനസ്സിൽ നിന്നും അന്ധേരിയ്ക്കായി വിളിച്ച ഓട്ടോ ഓടിച്ച ഡ്രൈവറാണ് ഇതു എഴുതാനെന്നെ പ്രേരിപ്പിയ്ക്കുന്നത്. വൈകുന്നേരത്തെ ഓഫീസ് തിരക്കിനെയോർത്താണു ഓട്ടൊ മതിയെന്നു വച്ചത്. ട്രാഫിക്കിൽ എങ്ങിനെയെങ്കിലുമൊക്കെ അവർ എത്തിച്ചോളും. പക്ഷേ  മീറ്റർ ടാമ്പെറിംഗ് ശ്രദ്ധിയ്ക്കണമെന്നു മാത്രം. സാധാരണ വരുന്ന തുകയേക്കാൾ അൽ‌പ്പമധികമായൊരു തുക  നിശ്ചയിച്ചു പറഞ്ഞു വിളിയ്ക്കുകയാണ് പതിവ്.സ്റ്റേഷൻ […]

വർണ്ണനൂലുകൾ-20

Posted by & filed under വർണ്ണ നൂലുകൾ.

നിങ്ങളുടെ മനസ്സിൽ ഒരു വർണ്ണനൂലിഴ സൃഷ്ടിയ്ക്കാൻ ചിലർക്കു എതാനും ദിവസങ്ങളുടെ പരിചയം മാത്രം മതിയാകും. വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും അവർ തീർക്കുന്ന ഈ ഇഴകൾ ജീവിതത്തിൽ പിന്നീടൊരിയ്ക്കൽ‌പ്പോലും നാമവരെ കണാനിട വരുന്നില്ലെങ്കിൽക്കൂടി നമ്മുടെ മനസ്സിൽ പുതുമയാർന്നു തന്നെ നിലനിർത്തുന്നതിനുള്ള ഇവരുടെ കഴിവു ഒന്നു വേറെ തന്നെ.ഒരു മിന്നൽ പോലെ നമ്മുടെ സ്മൃതിപഥത്തിൽ പലപ്പോഴും വന്നെത്തി നോക്കുന്ന ഇത്തരം ഓർമ്മകളിൽ പലതും അത്യന്തം ഹൃദ്യമാർന്നവ തന്നെയാകാം. . അസ്ഗർ ഇത്തരമൊരു കഥാപാത്രമാണ്.ഒറീസായാത്രയിൽ  താമസിയ്ക്കാനിടയായ ഭുവനേശ്വറിലെ ആ ഗസ്റ്റ് ഹൌസും […]

വർണ്ണനൂലുകൾ-19

Posted by & filed under വർണ്ണ നൂലുകൾ.

കാന്തിഭായ് ഞങ്ങളുടെ ഗ്രോസറിക്കടക്കാരനായിരുന്നു, മാളുകൾ മുംബെയിൽ സർവ്വാധിപത്യം സ്ഥാപിയ്ക്കുന്നതിനു മുൻപ് .ഞങ്ങളുടെ  മാത്രമല്ല, അടുത്തുള്ള ഒട്ടനവധി കെട്ടിടങ്ങളിലെ താമസക്കാർക്കൊക്കെയും. അടുത്തൊന്നും മറ്റുവലിയ കടകൾ ഇല്ല. ഇവിടെയാണെങ്കിൽ ഗ്രോസറിയ്ക്കു പുറമേ അത്യാവശ്യം പ്ലാസ്ടിക് സാധനങ്ങൾ, പൂജാസാധനങ്ങൾ, സ്കൂൾ സ്റ്റേഷനറി ഒക്കെ കിട്ടും താനും . അപ്പോൾപ്പിന്നെ അവിടത്തെ തിരക്കു ഊഹിയ്ക്കാനാകുമല്ലോ?. രാവിലെ 8മണിയോടെ കടതുറന്നാൽ രാത്രി 11.30 -12വരെ തിരക്കു തന്നെ! കാന്തിഭായിയുടെ പ്രത്യേകത പറഞ്ഞില്ലല്ലോ?രാവിലെ 8മണിയ്ക്കു കാണുമ്പോഴും രാത്രി 11 മണിയ്ക്കു കാണുമ്പോഴും കാന്തിഭായിയുടെ പ്രസന്നഭാവവും ചിരിയും […]

വർണ്ണനൂലുകൾ-18

Posted by & filed under വർണ്ണ നൂലുകൾ.

പലപ്പോഴും അവ്യക്തമായി നമ്മുടെ മനസ്സിലോടിയെത്തുന്ന രൂപങ്ങളുണ്ടാകാം. എവിടെയെന്നോർമ്മയില്ലെങ്കിലും എവിടെയൊ കണ്ടു മറന്ന മുഖങ്ങൾ എന്നു നമുക്കു തോന്നുന്നതും അതുകൊണ്ടാകാം. ചിലപ്പോൾ അവ നമ്മെ മറ്റൊരു ലോകത്തേയ്ക്കു തന്നെ കൂട്ടിക്കൊണ്ടു പോകും. ഹൃദ്യമായ ഗതകാല സ്മരണകൾ നമ്മിലുണർത്താൻ ആർക്കെങ്കിലും കഴിഞ്ഞാൽ നാം അവരെ വീണ്ടും വീണ്ടും ഓർക്കാൻ ഇഷ്ടപ്പെടും. കാലത്തിന്റെ കുത്തൊഴുക്കിൽ മനസ്സിലെ രൂപങ്ങൾക്കു മാറ്റം സംഭവിച്ചേയ്ക്കാമെങ്കിലും അവയുണർത്തുന്ന വികാരങ്ങൾക്കു രൂപമാറ്റം സംഭവിയ്ക്കണമെന്നില്ല. അത്തരമൊരു വ്യക്തിയെക്കുറിച്ചാണിന്നെഴുതുന്നത്. അദ്ദേഹത്തിന്റെ ശരിയായ രൂപമെനിയ്ക്കിപ്പോൾ അവ്യക്തമാണു താനും. “പട്ടരുമാഷു വന്നിട്ടുണ്ട്”  കുട്ടിക്കാലത്തു പലപ്പോഴും […]

വർണ്ണനൂലുകൾ-17

Posted by & filed under വർണ്ണ നൂലുകൾ.

ഇക്കൊല്ലത്തെ  പ്രോവിഡന്റ് ഫണ്ടിന്റെ പലിശ കൂട്ടിയതിന്റെ സന്തോഷത്തിലാണു അദ്ധ്വാനിയ്ക്കുന്ന ജനവിഭാഗം.  8.5 ൽ നിന്നും 9.5 ആയി ഉയർത്തിയ ഈ പലിശ വർദ്ധനവു 4-5 കോടി ആളുകൾക്കാണു സന്തോഷത്തിന്നിടനൽകിയിരിയ്ക്കുന്നതു. അതും കഴിഞ്ഞ 5 വർഷത്തിന്നിടയിലെ റെക്കോർഡ് വർദ്ധനവ്. എങ്ങിനെ ജനങ്ങൾ സന്തോഷിയ്ക്കാതിരിയ്ക്കും?  ഈ വർദ്ധനവിന്റെ പിറകിലെ കാരണമാരാഞ്ഞപ്പോൾ പല രസകരമായ സംഭവങ്ങളും  എന്റെയൊരു സുഹൃത്തു പറയുകയുണ്ടായി. അവയാണിന്നു നിങ്ങളുമായി പങ്കിടുന്നതു . ഒട്ടനവധി ആൾക്കാരുടെ ജീവിതത്തിൽ അറിയാതെ വർണ്ണനൂലുകൾ പാകി കടന്നുപോകുന്നവരുടെ കഥ. അവകാശപ്പെടാതെ പോകുന്ന പ്രോവിഡണ്ട് […]

വർണ്ണനൂലുകൾ -16

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണനൂലുകൾ -16 ബബൻ ജാധവ്….എനിയ്ക്കെന്നും അയാൾ ഒരു അത്ഭുതമായിരുന്നു.  അങ്ങിനെ പ്രത്യേകിച്ചു കഴിവുകളൊന്നും അയാൾക്കുണ്ടായിട്ടല്ല, പിന്നെ?  മഹാനഗരിയുടെ ഹൃദയഭാഗത്തായുള്ള ഞങ്ങളുടെ ഹൌസിംഗ് സൊസൈറ്റിയിലെ ഓഫീസിലെ ഒരു സാധാരണ ജോലിക്കാരൻ. മാനേജർ മുതൽ പ്യൂൺ വരെ ചെയ്യുന്ന ജോലികൾ ചെയ്യും. തുച്ഛശമ്പളം മാത്രമാവാം  മാസാവസാനം  കൈയിൽ കിട്ടുന്നതു.   അധികം വിദ്യാഭ്യാസവും ഉണ്ടെന്നു തോന്നുന്നില്ല. ഏതാണ്ട് 20 കെട്ടിടങ്ങൾ ഉള്ള ഈ വലിയ  സൊസൈറ്റിയിൽ ബബനു സന്തോഷത്തിന് ഒട്ടും കുറവില്ല എന്നു തീർച്ച. പൊതുവെ സംതൃപ്തനാണു.  അല്ലറ ചില്ലറ […]

വർണ്ണനൂലുകൾ-15

Posted by & filed under വർണ്ണ നൂലുകൾ.

ഇന്നലെ ഒരു സുഹൃത്തിന്റെ വീട്ടിലിരിയ്ക്കവേയാണ് വിവരമറിഞ്ഞത്, മിസ്റ്റർ അഹൂജ ഇഹലോകവസം വെടിഞ്ഞെന്നു. പെട്ടെന്നു ഒരു വല്ലാത്ത അസ്വസ്ഥത. ഒരു ബെർത്ത് ഡെ പാർട്ടി അറ്റെൻഡ് ചെയ്യാൻ വന്നതായിരുന്നു. മൂഡെല്ലാം പോയി, വീട്ടിൽ തിരിച്ചെത്താൻ തിടുക്കമായി. ക്യാൻസറായിരുന്നുവെന്നും കുറച്ചു ദിവസങ്ങളായി തീരെ സുഖമില്ലാത്തതിനാൽ  ബാംഗളൂരിൽ മകന്റെ കൂടെയായിരുന്നുവെന്നും അധികം നരകിയ്ക്കാതെ കടന്നു പോയതു നന്നായെന്നും പറഞ്ഞു പലരും ആ‍ശ്വസിച്ചപ്പോഴും മനസ്സിന്റെ വേദന കുറഞ്ഞില്ല. വളരെ അടുപ്പമുള്ള ആരോ മരിച്ചാലുണ്ടാകുന്ന ഒരു നഷ്ടബോധം. അഹൂജ  കുടുംബം ഞങ്ങളുടെ അയൽ വാസികളായിരുന്നു, […]

വർണ്ണനൂലുകൾ -14

Posted by & filed under വർണ്ണ നൂലുകൾ.

പോസിറ്റീവ് ചിന്താതരംഗങ്ങൾ ഉതിർക്കുന്ന വ്യക്തികളെ ആരുമിഷ്ടപ്പെട്ടു പോകും. പൊതുവേ അവർ വളരെ പോപ്പുലറാകാനും ഇതു കാരണമാകുന്നു. സന്തോഷദായകമായ എന്തിനോടുമുള്ള മനുഷ്യന്റെ ആകർഷണം തന്നെയാവാം ഇതിനു കാരണം. സുഖത്തിൽ ആൾക്കാർ ധാരാളം കൂട്ടിനായെത്തുമെന്നുംമെന്നും ദു:ഖം പങ്കു വെയ്ക്കാൻ വളരെക്കുറച്ചുപേരേ കൂടെ കാണൂ എന്നതും നാമെല്ലാം അനുഭവിച്ചറിയുന്ന സത്യങ്ങൾ മാത്രം. സുഖദായകമായതെന്തുമുളവാക്കുന്ന പോസിറ്റീവ് ചിന്തകൾ നമ്മളെ കർമ്മോന്മുഖരാക്കുന്നു. അതിനാൽ നാം സ്വയം മറ്റുള്ളവരുമായി അടുക്കാനും ഇടപഴകാനും തയ്യാറാകുന്നു. ദു:ഖം ഉണർത്തുന്ന നെഗ്ഗറ്റീവ് തരംഗങ്ങൾ അതിനു പകരം നമ്മെ കർമ്മ വിമുഖരാക്കുകയാണ് […]

വർണ്ണനൂലുകൾ-13

Posted by & filed under വർണ്ണ നൂലുകൾ.

| വർണ്ണ നൂലുകൾ-13 കാലയവനികയ്ക്കുള്ളിൽ അനവസരത്തിൽ മറഞ്ഞു പോയ ചില സുഹൃത്തുക്കൾ കൂടെക്കൂടെ ഓർമ്മകളിൽ വന്നെത്തി നോക്കുന്നു. വിസ്മൃതിയുടെ തിരശ്ശീലയ്ക്കുള്ളിൽ അവർ മറയുന്നില്ല, അഥവാ അതിനു നമ്മൾ സമ്മതിയ്ക്കുന്നില്ല. എന്താണാവോ കാരണം? മറ്റൊന്നുമാകാനിടയില്ല, മനുഷ്യനെന്നും അറിയാം എത്രയൊക്കെ അജയ്യനാണെങ്കിലും പ്രകൃതിയുടെയും കാലത്തിന്റെ കളികളൂടെയും മുന്നിൽ താനെന്നും നിസ്സഹായനാണെന്ന സത്യം. ഈ സത്യം ഒരു ഭയമായി  മനസ്സിൽ സൂക്ഷിയ്ക്കുമ്പോൾ ഓർക്കാപ്പുറത്തു കിട്ടിയ അടികൾ ആയിരിയ്ക്കും ആദ്യം ഓർമ്മ വരിക.   ഒരുതരംഅവിശ്വസനീയതയിൽ പൊതിഞ്ഞ ഇത്തരം സംഭവവികാസങ്ങളെ ഇനിയും നാം […]

വർണ്ണനൂലുകൾ-12

Posted by & filed under വർണ്ണ നൂലുകൾ.

യാത്രകൾ ആസ്വാദ്യകരമാകണമെങ്കിൽ സഹയാത്രികരുടെ നല്ല പെരുമാറ്റവും നമ്മുടെ സാമാന്യ മര്യാദയും മാത്രം മതിയെന്നു പലപ്പോഴും അനുഭവങ്ങൾ കാണിച്ചു തന്നിട്ടുണ്ട്. യാത്രകളെ ഭാരമാ‍യിക്കാണാതെ സഹയാത്രികർക്കായി അൽപ്പം വിട്ടുവീഴ്ച്ച യ്ക്കു തയ്യാറായി ഓരോ നിമിഷത്തിനെയും സ്വാഗതം ചെയ്യാനൊന്നു ശ്രമിച്ചു നോക്കൂ. ഒറ്റായ്ക്കാണെങ്കിൽക്കൂടി ഏകാന്തത അനുഭവപ്പെടില്ല. യാത്രയുടെ ദൈർഘ്യം തന്നെ അറിയില്ല. മറിച്ചാണെങ്കിലോ, പറയാതിരിയ്ക്കുകയാവും ഭേദം എന്നറിയാമല്ലോ?പിന്നെ പുസ്തകപ്പുഴുവായി ഒതുങ്ങിക്കൂടേണ്ടിവരും, യാത്ര കഴിയുവോളം. നേത്രാവതി എക്സ്പ്രസ്സിൽ മുംബെയിൽ നിന്നു പലപ്പോഴും ഒറ്റയ്ക്കും അല്ലാതെയുമായി നാട്ടിലേയ്ക്കും തിരിച്ചുമുള്ള പതിവു യാത്രകൾ എന്നും എനിയ്ക്കു […]