Posts Categorized: അഞ്ചാംഭാവം

ഒരു നാടകാനുഭവം (തൊഴിൽകേന്ദ്രത്തിലേയ്ക്ക്) (അഞ്ചാംഭാവം-23 )

Posted by & filed under അഞ്ചാംഭാവം.

തൃശ്ശൂർ സംഗീത നാടക അക്കാദമിയുടെ നാട്യഗൃഹത്തിൽ നാടകസൌഹൃദത്തിന്റെ ബാനറിൽ  ഒരു നാടകം അരങ്ങേറുന്നു, ഒക്ടോബർ 30, 31 , നവംബർ 1 എന്നീ തീയതികളിൽ.ഏതാനും മാസങ്ങൾക്ക് മുൻപായി അശോകൻ ചരുവിലിന്റെ നാലു കഥകളുടെ നാടകാവിഷ്ക്കാരം ഇതേ ബാനറിൽ ചെയ്തത് ആസ്വദിയ്ക്കാനിടയായിരുന്നു.   ക്ഷണം കിട്ടിയപ്പോൾ നാടകം ഏതെന്നു ചോദിയ്ക്കാൻ മറന്നു പോയി. ഒക്ടോബർ  31നു ബാംഗളൂർക്കു പോകേണ്ടതിരുന്നതിനാൽ 30 നു തന്നെ  നാടകം കാണാൻ പോകാൻ തീരുമാനിച്ചു. മുംബെയിൽ അന്ധേരിയിൽ താമസിച്ചിരുന്ന സമയം  സംജന കപൂറിന്റെ പൃത്ഥി […]

പൌരോഹത്യത്തിന്റെ മലർക്കെത്തുറക്കുന്ന വാതിലുകൾ ?(അഞ്ചാംഭാവം -22)

Posted by & filed under അഞ്ചാംഭാവം.

സ്ത്രീകൾക്കെന്നും നിഷേധിയ്ക്കപ്പെട്ട പൌരോഹിത്യത്തിന്റെ വാതിലുകൾ മലർക്കെ തുറക്കപ്പെടുകയാ‍ണോ?മാംഗളൂരിലെ ശിവ-അന്നപൂർണ്ണക്ഷേത്രത്തിൽ ഇത്തരമൊരു തുടക്കം കുറിയ്ക്കപ്പെടുമ്പോൾ അതൊരു ചരിത്ര സംഭവം തന്നെയായി മാറിയേയ്ക്കാം.അപൂർവ്വമായി മാത്രം സ്ത്രീ പുരോഹിതകളെ കാണാനാകുന്ന ഇന്നത്തെ വ്യവസ്ഥയിൽ നിന്നും അതൊരു സാധാരണ സംഭവമായി മാറുകയാണെങ്കിൽ സ്ത്രീയെസ്സംബന്ധിച്ചിടത്തോളം അതൊരു നേട്ടം തന്നെ, തീർച്ച.  പൂനയിലെ ഒരു സ്ഥാപനം സ്ത്രീ പുരോഹിതകൾക്കായുള്ള ഒരു കോഴ്സ് തുടങ്ങിയിട്ടുണ്ടെന്നും മുൻപെവിടെയോ വായിയ്ക്കാനിടയായിട്ടുണ്ട്. മാമൂൽ പ്രിയരുടെ കണ്ണുകളിലൂടെ നോക്കുമ്പോൾ പൌരോഹിത്യവൃത്തിയിൽ നിന്നും സ്ത്രീയെ മാറ്റി നിർത്തിയതിന് തക്കതായ കാരണങ്ങൾ കാണാം. എന്തായാലും കാലത്തിനൊത്ത് […]

രാമായണത്തിലെ സ്ത്രീകളിലൂടെ…(അഞ്ചാംഭാവം-21)

Posted by & filed under അഞ്ചാംഭാവം.

കർക്കിടകം രാമായണശീലുകളുമായെത്തുമ്പോൾ ഒരു പ്രത്യേകാനുഭൂതിയുളവാകുന്നു. രാവും പകലും ഭേദമില്ലാതെ ആർത്തലച്ചെത്തുന്ന മഴ. രാവിലെ കുളിച്ചു അമ്പലത്തിൽ  തൊഴുതെത്തുമ്പോഴേയ്ക്കും വീണ്ടും ആകെ മഴയിൽ മുങ്ങിക്കുളിച്ചിട്ടുണ്ടാകും. ഇന്നും ഇതൊക്കെ ഓർമ്മകളെ മനസ്സിലുണർത്തുന്ന രസമുള്ള  നാളുകളാണ്. വീടു വൃത്തിയാക്കലും ശ്രീഭഗവതിയെ വയ്ക്കലും ദശപുഷ്പ്പങ്ങളൊരുക്കലും  മൈലാഞ്ചി ഇടലും ഇലക്കറിയുണ്ടാക്കലും തുടങ്ങി ഒട്ടേറെ ആചാരാനുഷ്ഠാനങ്ങൾക്കിടയിൽ ഏറ്റവും  അനുഭൂതി കിട്ടുന്നത് രാമായണ വായനയുടെ സമയത്ത് തന്നെ. ചിലപ്പോൾ സന്തോഷംതോന്നും.  ചിലപ്പോൾ ദൂ;ഖത്താൽ തൊണ്ടയിടറുകയും ചെയ്യും. വായിച്ചവരികൾ ചിലപ്പോൾ വീണ്ടുമൊരാവർത്തി കൂടി വായിയ്ക്കാൻ തോന്നാറുണ്ട്. ഇന്നും ആദ്യവായന […]

ഭദ്രമല്ലാത്ത ലോകം (അഞ്ചാംഭാവം-20)

Posted by & filed under അഞ്ചാംഭാവം.

ബംഗാളികള്‍ ഏറെ അഭിമാനപൂര്‍വ്വം സ്വയം  വിശേഷണാര്‍ത്ഥം ഉപയോഗിയ്ക്കുന്ന വാക്കാണല്ലോ ഭദ്രലോക്(gentlemen) .പഴയ കാലത്ത് ജമീന്ദാർമാരും സമൂഹത്തിലെ ഉന്നതരും മാത്രമാണീ ചട്ടക്കൂടിനുള്ളില്‍ ഉള്‍പ്പെട്ടിരുന്നതെങ്കിലും മാറിക്കൊണ്ടിരിയ്ക്കുന്ന പുതു യുഗത്തില്‍ സാമ്പത്തികവും സാംസ്ക്കാരികവുമായ ഉയര്‍ച്ച മാത്രമായിരുന്നു ഇതിന്റെ മാനദണ്ഡം. എന്തായാലും കല്‍ക്കത്ത ഭദ്രമായ ലോകമല്ലാതെ മാറിക്കൊണ്ടേയിരിയ്ക്കുന്നുവെന്നുവേണം ന്യൂസ് റിപ്പോർട്ടുകൾ വായിയ്ക്കുമ്പോൾ മനസ്സിലാക്കാൻ. കഴിഞ്ഞയാഴ്ച്ചയിലെ  ഒരേ ദിവസം തന്നെ കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾക്കെതിരായി നടന്ന അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വായിച്ചപ്പോൾ ശക്തിയുടെ മൂർത്തരൂപമായ ദുർഗ്ഗയുടെ ഭക്തരുടെ നാടായ ബംഗാൾ തന്നെയോ ഇതെന്നു സംശയമായി. […]

ഏകാന്തപഥിക (അഞ്ചാംഭാവം -19)

Posted by & filed under അഞ്ചാംഭാവം.

ജനക്കൂട്ടത്തിനൊത്തു നീങ്ങുന്ന സ്ത്രീ സാധാരണയായി ജനക്കൂട്ടം സഞ്ചരിയ്ക്കുന്നതിനപ്പുറം പോകാറില്ല. എന്നാല്‍ തനിച്ചു സഞ്ചരിയ്ക്കുന്നവളാകട്ടെ, മറ്റാരും പോകാത്തയിടങ്ങളില്‍ വരെ ചെന്നെത്തിച്ചേരപ്പെടുകയും ചെയ്യുന്നു (“The woman who follows the crowd will usually go no further than the crowd.The woman who walks alone is likely to find herself in places no one has ever been before” – Albert Einstein)  എന്ന ആൽബെർട്ട് ഐൻസ്റ്റീന്റെ  വാക്കുകൾ ഈയിടെയായി എനിയ്ക്കു […]

മനസ്സിലാക്കപ്പെടേണ്ടവൾ സ്ത്രീ -അഞ്ചാംഭാവം 18

Posted by & filed under അഞ്ചാംഭാവം.

ചിലപ്പോൾ വല്ലാതെ വേദനിപ്പിക്കുന്നവാർത്തകൾ മനസ്സിൽ മായാതെ നിൽക്കും. ഒരടുത്ത സുഹൃത്തും അകന്ന ബന്ധുവുമായ വ്യക്തിയുടെ സഹോദരിയുടെ മരണവാർത്തകേട്ടപ്പോൾ സ്വാഭാവികമരണമെന്നേ കരുതിയുള്ളൂ. പക്ഷേ 30-35 വയസ്സു മാത്രമേ ആയിട്ടുള്ളൂവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും പിന്നീടാണറിഞ്ഞത്. വിവാഹശേഷം തമിഴ് നാട്ടിലായിരുന്നു. ഒരു മകളും ഉണ്ട്. അസുഖങ്ങളും അസംതൃപ്തിയും ആത്മഹത്യക്കു കാരണമാകുമെന്നു പോലും തോന്നിയില്ല. ബന്ധുക്കളെത്തുന്നതിനുമുൻപു തന്നെ ശവസംസ്ക്കാരം നടത്തുമെന്നറിഞ്ഞപ്പോൾ ഏറെ താണു കേണതു കൊണ്ട് മാത്രം സഹോദരനു ഒരു നോക്കു കാണാനായത്രെ. മരണത്തിലെ അസ്വാഭാവികത സാധാരണ ഗതിയിൽ പോലീസിന്റെ ശ്രദ്ധയിൽ‌പ്പെടുത്തണമെന്ന വാദം […]

അഞ്ചാംഭാവം-17 ( ചൌമീനും ഡാൻസും

Posted by & filed under അഞ്ചാംഭാവം.

വിചിത്രമായ ചിന്താഗതികളാണിന്നിന്റെ പ്രത്യേകത.നാം ഏതു നൂറ്റാണ്ടിലാണ് ജീവിയ്ക്കുന്നതെന്ന് തോന്നിപ്പോകാറുണ്ട്. മനുഷ്യൻ ലൌകികതയുടെ ആകർഷണത്തിൽ സ്വയം മറന്ന് കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളാണെങ്ങും. കാലപ്രവാഹത്തിൽ സൃഷ്ടികളിൽ വന്നു ചേരുന്ന പല മാറ്റങ്ങളും ചുരുങ്ങിയ ജീവിതത്തിന്നിടയിൽ നമുക്കു തന്നെ അനുഭവപ്പെടാൻ തുടങ്ങിയിരിയ്ക്കുന്നുവോ? പണ്ടൊക്കെ  ആൾക്കാർ പറയും അടുത്ത തലമുറയാകും അനുഭവിയ്ക്കാൻ പോകുന്നതെന്ന്. എന്നാൽ സുഖമായാലും ദു:ഖമായാലും കർമ്മഫലം ഈ തലമുറ തന്നെ അനുഭവിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു. സ്വയം ഒന്നു തിരിഞ്ഞു നോക്കാനും ഇതവരെ പ്രേരിപ്പിച്ചിരുന്നെങ്കിൽ! നാട്ടിലുടനീളംനടകുന്ന സ്ത്രീപീഡനങ്ങൾക്കെതിരെ പ്രതികരിയ്ക്കാനും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി പുതിയ […]

ഫുൾ സർക്കിൾ -(അഞ്ചാം ഭാവം-16 )

Posted by & filed under അഞ്ചാംഭാവം.

  ‘”ലോകമെമ്പാടുമുള്ള സ്ത്രീകൾ ഒത്തൊരുമിയ്ക്കുകയാണെങ്കിൽ ലോകസമാധാനത്തിനായുള്ള ഏറ്റവും വലിയൊരു ശക്തിയായവർക്ക് മാറാനാകും” പൌരാവകാശപ്രവർത്തകനായിരുന്ന മാർട്ടിൻ ലൂതർ കിംഗിന്റെ വിധവ കോറെറ്റ സ്കോട്ട് കിംഗിന്റെ വാക്കുകളാണിവ. അതിശയോക്തി ഉണ്ടെന്നു തോന്നിയില്ല. അസംഭവ്യമെന്നും. പിന്നെ എന്തു കൊണ്ടതു സംഭവിയ്ക്കുന്നില്ല? അതിനു വേണ്ട സമർപ്പണ മനോഭാവം സൃഷ്ടിയ്ക്കാൻ നമുക്കു കഴിയാതെ പോകുന്നത് തന്നെ കാരണം എന്നു തോന്നാറുണ്ട്. ഇതു തന്നെയല്ലേ  ഇന്ത്യൻ സ്ത്രീകളുടെ കാര്യത്തിലും സംഭവിയ്ക്കുന്നത്? ഒത്തൊരുമിച്ച് നിന്നു തങ്ങൾക്കു നേരെയുള്ള അതിക്രമങ്ങളെ ചെറുക്കണമെന്ന ശക്തമായ വിചാരം ചോർന്നൊലിച്ചു പോകുന്നതെന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല.കേരളത്തിലെ […]

അഞ്ചാംഭാവം–15 (സ്ത്രീധനക്കുരുക്കുകൾ മുറുകുമ്പോൾ)

Posted by & filed under അഞ്ചാംഭാവം.

ഇടയ്ക്കൊക്കെ പുറകോട്ട് തിരിഞ്ഞു നോക്കിയാൽ തന്നെയേ നടന്നവഴി മനസ്സിലാക്കാനാകൂ. നടന്ന വഴി ശരിയോ എന്നൊന്നു ചിന്തിയ്ക്കുന്നതും നന്നായിരിയ്ക്കും.  നന്മ മാത്രം ഉദ്ദേശിച്ചു തുടങ്ങിവച്ച പല ആചാരാനുഷ്ഠാനങ്ങളും കാലപ്രവാഹത്തിന്റെ കുത്തൊഴുക്കിൽ‌പ്പെട്ട് ഇന്നു നമുക്കു തന്നെ വിനയായി മാറുമ്പോൾ മനുഷ്യനു കൈ കെട്ടി നോക്കി നിൽക്കാനേ കഴിയുന്നുള്ളൂ. മാറ്റങ്ങൾ ഉൾക്കൊള്ളാൻ വിസമ്മതിയ്ക്കുന്ന സമൂഹം സ്വാർത്ഥതയെ  സമർത്ഥമായി ഒളിച്ചു വയ്ക്കുന്നതിൽ വിജയിയ്ക്കുമ്പോൾ വിലപറയപ്പെടുന്ന പെൺജീവിതങ്ങളുടെ കഴുത്തിലെ കുരുക്കുകൾക്കു മുറുക്കം കൂടുന്നു. സ്ത്രീ തന്നെ ധനമെന്ന പൊള്ളവാക്കുകൾക്കുള്ളിലെ സത്യം നമ്മെ നോക്കി പല്ലിളിയ്ക്കുമ്പോഴും അതിനെ […]

അഞ്ചാംഭാവം-14(സ്ത്രീ സ്വന്തം കഴിവിനെ മറക്കുന്നോ?)

Posted by & filed under അഞ്ചാംഭാവം.

ഇതാ ചിന്തോദ്ദീപകമായ മറ്റൊരു ഇ-മെയിൽ സന്ദേശം കൂടി മെയിൽ ബോക്സിൽ. സ്ത്രീയെക്കുറിച്ചു തന്നെ. അവളുടെ ഒട്ടനവധി കഴിവുകളെ ചൂണ്ടിക്കാട്ടിയ ശേഷം  അവൾ സ്വന്തം കഴിവിനെ മറക്കുന്നുവെന്നതാണവളുടെ കുറ്റമായി ഇവിടെ കണ്ടെത്തിയിരിയ്ക്കുന്നത്.അഞ്ചാം ഭാവത്തിന്റെ ആദ്യ ലേഖനത്തിൽ സ്ത്രീയെക്കുറിച്ചും അവളുടെ സൃഷ്ടി സമയ്ത്തു അവൾക്കു ദൈവത്തിൽ നിന്നും  കിട്ടാനിടയായ പല പ്രത്യേകതകളെക്കുറിച്ചും ഞാൻ വിശദമായി എഴുതിയിരുന്നുവല്ലോ.പ്രത്യേക സമ്മാനമായി അവൾക്ക് കിട്ടിയ കണ്ണുനീരിന്റെ സ്ഥാനത്തും അസ്ഥാനത്തുമായ  ഉപയോഗങ്ങളെക്കുറിച്ചും  നമുക്കറിയാത്തതല്ല. സ്ത്രീ സ്വന്തം കഴിവിനെ തിരിച്ചറിയുന്നില്ലേയെന്ന ചോദ്യവും  പലപ്പോഴും മനസ്സിൽ തോന്നാറുള്ളതു തന്നെയാണ്. […]