അഞ്ചാം ഭാവം-13 ഗേൾ ചൈൽഡ്- മഹാരാഷ്ട്രയിലെ നകോഷിമാരും നകുസമാരും jyothirmayi.sankaran@gmail.com ആരാണീ നകോഷിമാരും നകുസമാരും എന്നു കരുതുന്നുണ്ടാവും, അല്ലേ? മഹാരാഷ്ട്രയിലെ നിർഭാഗ്യകളായ പെൺകുട്ടികളാണിവർ. നിർഭാഗ്യകളെന്ന് ഞാൻ എടുത്തു പറയുന്നതെന്തുകൊണ്ടണെന്നോ? അവരുടെ പേർ തന്നെ കാരണം. നകുസ /നകുഷ /നകോഷി എന്നൊക്കെ പറഞ്ഞാൽ മറാഠിയിൽ അർത്ഥം ‘നൊകൊ ഹോത്തി ‘അതായത് ‘അൺ വാൺ ടഡ്‘എന്നാണ്. അതായത് ആ പേരുള്ള പെൺകുട്ടികൾ എല്ലാം തന്നെ ഈ ഭൂമിയിലെത്തിച്ചേർന്നത് അവരുടെ മാതാപിതാക്കളുടെ ആഗ്രഹത്തിന്നെതിരായാണെന്നു ഉദ്ഘോഷിയ്ക്കുന്ന പേരുകൾ.ആൺകുഞ്ഞിനായി മോഹിച്ച് പെൺകുഞ്ഞായാൽ ഇങ്ങിനെ […]
Posts Categorized: അഞ്ചാംഭാവം
അഞ്ചാംഭാവം-12 (സ്ത്രീഭ്രൂണഹത്യയും ഫെർട്ടിലിറ്റി റേറ്റും)
ആൺകുട്ടിയുണ്ടാവാനായുള്ള സ്പെഷ്യൽ ട്രീറ്റ്മെനിനായി പരസ്യം ചെയ്ത ഡോക്ടറെ കുറ്റക്കാരിയെന്നു കണ്ട് 3 വർഷത്തെ തടവിനും 30,000 രൂപ പിഴയും വിധിച്ചപ്പോൾ പ്രീ-കൺസെപ്ഷൻ & പ്രീ നാറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് (പ്രൊഹിബിഷൻ ഓഫ് സെക്സ് സെലെക്ഷൻ ) ആക്റ്റ്-2003 വന്നതിന്റെ ആദ്യഫലമായിരിയ്ക്കാം നമുക്കു കിട്ടിയത്. മുംബെയിലെ ഡോക്ടർമാരായ ഛായ ടാറ്റെഡ്, ഡോക്ടർ ശുഭാംഗി അഡ്കർ എന്നിവർക്കെതിരെ ഫയൽ ചെയ്യപ്പെട്ട ഈ കേസിൽ തെളിവുകളുടെ അഭാവത്തിൽ ഡോക്ടർ ശുഭാംഗിയെ വെറുതെ വിട്ടിരുന്നു. മെഡിക്കൽ അടിയന്തരാവസ്ഥയ്ക്കു പുറത്തുള്ള പ്രീ-നാറ്റൽ സെക്സ് ഡിറ്റർമിനേഷൻ […]
അഞ്ചാംഭാവം-11(അമ്മമാർ അശരണരും അനാഥരുമാകുമ്പോൾ…..)
അശരണരും ഉപേക്ഷിയ്ക്കപ്പെട്ടവരുമായ അമ്മമാരെ സഹായിയ്ക്കുന്നതിനായി ബോബെ പബ്ലിക് ട്രസ്റ്റ് ആക്റ്റ് 1950 നു കീഴിൽ രൂപീകരിയ്ക്കപ്പെട്ട മലയാളം ഫൌണ്ടേഷനിൽ നിന്നും വന്ന ഈ-മെയിൽ എന്നെ ഇരുത്തിച്ചിന്തിപ്പിച്ചു. മുംബെയിലെയല്ല, മറിച്ച് കേരളത്തിലെ അമ്മമാരെ സഹായിയ്ക്കുന്ന കാര്യമായിരുന്നു അതിൽ പരാമർശിച്ചിരുന്നത്.ഒരു തുടക്കമെന്ന നിലയിൽ ഇന്ത്യയിലെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള മറ്റു ചാരിറ്റബിൾ ഇൻസ്റ്റിസ്റ്റ്യൂഷനുകൾക്കുമൊത്തു പ്രവർത്തിയ്ക്കുന്ന ഈ സംഘടന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളിക്കൂട്ടായ്മകളിലൂടെ ഇത്തരം സഹായം ആവശ്യമുള്ളവരെ കണ്ടെത്താൻ ശ്രമിയ്ക്കുകയാണ്.ഇങ്ങനെ കണ്ടെത്തിയ അർഹതയുള്ളവർക്കായി ഓരോ മാസവും നിശ്ചിതമായ ഒരു ചെറിയ തുക […]
അഞ്ചാംഭാവം-10(സയോണിമാരും നിധിമാരും നമ്മെ കരയിപ്പിയ്ക്കുന്നു)
സയോണിമാരും നിധിമാരും നമ്മെ കരയിപ്പിയ്ക്കുന്നു ഈയിടെ സയോണി ചാറ്റർജി എന്ന പെൺകുട്ടിയുടെ ആത്മഹത്യയെക്കുറിച്ചു പേപ്പറിൽ വന്ന വാർത്തകൾ എന്നെയും ഏറെ അസ്വസ്ഥയാക്കി. സമൂഹമനസ്ഥിതിയുടെ മറ്റൊരു ബലിയാട്. മിണ്ടാതിരിയ്ക്കാനാവില്ല, ഇതു തെറ്റാണ്.,നമുക്കൊന്നും ചെയ്യാനാവില്ലേ എന്നു സമൂഹത്തിനോട് ഉറക്കെ ചോദിയ്ക്കാൻ തോന്നുന്നു. പെൺകുട്ടിയായി ജനിച്ചതു തന്നെയോ അവളുടെ തെറ്റ്? മാറാൻ കൂട്ടാക്കാതെ നിൽക്കുന്ന സമൂഹവ്യവസ്ഥിതികളെ ഡെവലപ്പ്ഡ് രാജ്യമായി കണക്കാക്കുന്ന ഇന്ത്യയുടെ മുഖത്തെ കരിയായി കാണാനും അതിനെ തുടച്ചു നീക്കാനും എന്തുകൊണ്ട് നമുക്കാകുന്നില്ല?. സയോണി വെറും 11 വയസ്സു മാത്രം പ്രായമുള്ള […]
അനാഥം..സനാഥം… ഈ ബാല്യം (അഞ്ചാംഭാവം-9)
പത്രം വായിയ്ക്കുന്നത് നാട്ടിലും മറുനാട്ടിലും നടക്കുന്ന വാർത്തകളെക്കുറിച്ച് അറിയാനാണെന്നതുശരി തന്നെ. പക്ഷേ പലപ്പോഴും അറിവിനേക്കാളുപരി വേദനയും രോഷവും സമ്മാനിയ്ക്കുന്ന പത്രവാർത്തകൾ നമ്മുടെ പ്രഭാതങ്ങൾക്കു മങ്ങലേൽപ്പിയ്ക്കുമ്പോൾ അറിയാതെ സ്വയം കുറ്റപ്പെടുത്താൻ പോലും തോന്നിപ്പോകുന്നു. നിസ്സഹായതയുടെ മരവിച്ച മനസ്സിനു പ്രതികരിയ്ക്കാനും കഴിവില്ലാതായിത്തുടങ്ങിയോ ?ഇതു തന്നെയാണിപ്പോൾ കിട്ടുന്ന മനസ്സുവേദനിപ്പിയ്ക്കുന്നതരം ഈ മെയിലുകൾ വായിയ്ക്കുമ്പോഴും തോന്നുന്നത്. മനുഷ്യത്വമെന്നതിന്റെ നിർവ്വചനം മാറിക്കൊണ്ടിരിയ്ക്കുന്നു. ഇതാ സ്ത്രീകളെ കുറ്റം പറഞ്ഞ് പ്രസിദ്ധനാവാൻ മറ്റൊരു വഴികൂടി.നോബൽ പ്രൈസ് കിട്ടിയതു കൊണ്ടു നേടിയ പ്രസിദ്ധി പോരെന്നു വച്ചാണോ ആവോ? ഈയിടെയായി പലർക്കും […]
വനിതാദിനവും ചില സൌമ്യരോദനങ്ങളും (അഞ്ചാംഭാവം-8)
വനിതാദിനവും ചില സൌമ്യരോദനങ്ങളും വെറുതെ മെയിൽ തുറന്നു ഒന്നു നോക്കുകയായിരുന്നു .മെയിലിലൂടെ കിട്ടിയ ചില മനസ്സിൽ തട്ടിയ സത്യങ്ങൾ നിങ്ങളുമായി പങ്കിടണമെന്നു തോന്നി.ഇതാ ഇനിയും വന്നെത്തുകയാണല്ലോ ഒരു ലോകവനിതാദിനം. ഇന്റർനാഷനൽ വിമൻസ്ഡെയ്ക്കു കഴിഞ്ഞ വർഷം 100 വയസ്സു തികഞ്ഞു. കഴിഞ്ഞ 100 വർഷങ്ങൾക്കിടയിലുള്ള നേട്ടങ്ങൾ കാട്ടിത്തരാനായി ഒട്ടനവധി ഉണ്ടാവാം. വേണ്ടത്ര രീതിയിൽ സ്ത്രീയുടെ ഉന്നമനം ആഗോളതലത്തിലും ഭാരതത്തിലും കൈവന്നോ എന്നറിയില്ലെങ്കിലും ഇത്തരുണത്തിൽ ഇവിടെ ചലനങ്ങൾ സൃഷ്ടിയ്ക്കുന്ന ചില സംഭവങ്ങളെക്കുറിച്ചു പറയാം. മറക്കുവാൻ മനസ്സിനോടു പറഞ്ഞതായിരുന്നു. പക്ഷേ ഒന്നിനു […]
നഷ്ടപ്പെടുന്ന ബാല്യങ്ങൾ (അഞ്ചാം ഭാവം -7)
നഷ്ടപ്പെടുന്ന ബാല്യങ്ങൾ ശിഥിലമായിക്കൊണ്ടേയിരിയ്ക്കുന്ന കുടുംബബന്ധങ്ങൾ നമ്മെ അമ്പരപ്പിച്ചു കൊണ്ടേയിരിയ്ക്കുന്നു. വാർദ്ധക്യം എന്ന കടമ്പ നമുക്കായികാത്തിരിയ്ക്കുന്നുണ്ടെന്നു വിശ്വസിയ്ക്കാൻ പലരും തയ്യാറാകാത്തതു പോലെ. സിനിമ, ടി.വി. ,മാധ്യമങ്ങൾ, ഇ-മെയിലുകൾ തുടങ്ങി എവിടെയും ഇതൊക്കെ വാർത്തകളല്ലാതായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. പക്ഷേ സത്യം പലപ്പോഴും നമ്മുടെ കണ്ണു നിറപ്പിയ്ക്കുന്നു. മനസ്സിൽ കൊളുത്തിട്ടു വലിയ്ക്കുന്നവിധം വേദനാജനകമായ പല കാഴ്ച്ചകളേയും നഗരം കാണിച്ചു തരാറുണ്ടെങ്കിലും നാലു ദിവസം മുൻപുണ്ടായ ഈ സംഭവം ഇന്നോർമ്മ വരാൻ കാരണം ഇന്നത്തെ മുംബൈ മിറർ ഇംഗ്ലീഷ ന്യൂസ് പേപ്പറിലെ ഒരു വാർത്തയാണ്. മുംബൈ […]
അഞ്ചാംഭാവം-6
വാർദ്ധക്യം ഒരു പേടിസ്വപ്നമാകുന്നുവോ? ഒരു ചെറിയ യാത്രയ്ക്കു ശേഷം തിരിച്ചെത്തിയപ്പോൾ കുമിഞ്ഞുകൂടിക്കിടക്കുന്ന ഇ-മെയിലുകൾക്കിടയിൽ നിന്നും ആവശ്യമായവ മാത്രം തുറന്നു നോക്കുകകയായിരുന്നു. ഹൃദയസ്പർശിയായ മറ്റു ചില വേദനിയ്ക്കുന്ന കഥകളുമായി എന്റെ ഇൻബോക്സ് എന്നെ കാത്തിരിയ്ക്കുകയായിരുന്നുവോ എന്നു തോന്നിപ്പോയി. തുറന്നു നോക്കേണ്ടിയിരുന്നില്ലെന്നും ഒരു നിമിഷം മനസ്സ് പറഞ്ഞതുപോലെ. കഴിഞ്ഞ ലക്കത്തിൽ വാർദ്ധക്യത്തിനേയും മെർസി കില്ലിംഗിനേയും കുറിച്ചാണല്ലോ പറഞ്ഞത്. ഈ ഇ-മെയിൽ വായിയ്ക്കുമ്പോഴുള്ള അവസ്ഥ അതിലേറെ മനസ്സിനെ വേദനിപ്പിയ്ക്കുന്നതാണ്. അബോധാവസ്ഥയിൽ പുഴുവരിയ്ക്കുന്ന നിലയിൽ ഒരമ്മയെ പോലീസും സന്നദ്ധസേവകരും ചേർന്നു ആസ്പത്രിയിൽ എത്തിച്ച […]
അഞ്ചാംഭാവം-5
വാർദ്ധക്യവും മെർസി കില്ലിങ്ങും അഭിനയജീവിതത്തിലെ അമ്മമാർ അനുഭവിച്ചതിലധികം ദുരന്തം ശരിയായ ജീവിതത്തിൽ അനുഭവിയ്ക്കേണ്ടി വന്ന വെള്ളിത്തിരയിലെ അമ്മമാരിലൊരാളായ ശാന്താദേവിയുടെ മരണം നടന്നിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളുവല്ലോ.അവർക്കു 85 വയസ്സു പ്രായമുണ്ടായിരുന്നു. ‘മിന്നമിനുങ്ങ്’എന്ന ചലച്ചിത്രത്തിലൂടെ നമുക്കു പരിചിതയായ ഇവർ പലനാടകങ്ങളിലുംസിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.. കൂടാതെ ആകാശവാണിയിലെ എ-ഗ്രേഡ് ആർട്ടിസ്റ്റ്,പിന്നണിഗായിക, ടി.വി.സീരിയൽ നടി എന്ന നിലയിലും ഇവർ സ്വന്തം കഴിവു കാണിച്ചു.എന്നിട്ടും ജീവിതത്തിന്റെ അവസാനകാലങ്ങളിൽ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലുമേകാൻ സ്വന്തക്കാരില്ലാതെ പോയതിനാൽ നിത്യവൃത്തിയ്ക്കുപോലും വഴിയില്ലാത്ത അഗതിയായി വൃദ്ധമന്ദിരത്തിലെത്തേണ്ടി […]
അഞ്ചാംഭാവം-4
ഓണർ കില്ലിംഗ് ദക്ഷിണേന്ത്യയിലും? ഉത്തരേന്ത്യൻ പൈശാചികതയെന്നു മുദ്രകുത്തപ്പെട്ട ഓണർ കില്ലിഗ്സ് ദക്ഷിണേന്ത്യയിലേയ്ക്കും പകർന്നു തുടങ്ങിയോ? എന്നുവേണം തമിഴ്നാട്ടിൽ നിന്നുമുള്ള പല വാർത്തകളും കേൾക്കുമ്പോൾ കരുതാൻ. പക്ഷേ അവിടെ കൊലപാതകമായല്ല, ആത്മഹത്യയുടെ പരിവേഷമണിയിച്ചു പൊതുജനത്തിന്റെ കണ്ണിൽപ്പൊടിയിടുന്ന ശ്രമങ്ങളാണധികവും. അഥവാ ആത്മഹത്യ ചെയ്യാൻ നിർബന്ധിതരാകുന്ന കമിതാക്കളാണിവിടെ ഇരകൾ. പലപ്പോഴും ഇത്തരം സംഭവങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാനവസരം കൊടുക്കാതെ മൂടിവയ്ക്കാനും ശ്രമം നടക്കുന്നു.പക്ഷേ തുടർച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങൾ ജനശ്രദ്ധയിൽ പെടാതെ വരില്ലല്ലോ. കഴിഞ്ഞ 3 മാസത്തിനുള്ളിൽ കേൾക്കാനിടയായ ഇത്തരം 6 മരണങ്ങൾ […]