Posts Categorized: മുംബൈ പൾസ്

മുംബൈ പൾസ്-26 ( ദീപാവലിക്കാഴ്ച്ചകളുമായി….)

Posted by & filed under മുംബൈ പൾസ്.

മുംബെയിലെ സാഹിത്യപ്രേമികളായ സഹൃദയർക്ക് ഒത്തുകൂടാൻ ഈയാഴ്ച്ചയിലും ഒരു വേദിയൊരുങ്ങി. മുംബേയിൽ നിന്നു തന്നെയുള്ള പാമ്പുങ്ങൽ പബ്ലിക്കേഷന്റെ പതിനേഴാം വാർഷികവും അഞ്ചു പുസ്തകങ്ങളുടെ പ്രകാശനവും അതിനൊത്തുണ്ടായ കവിയരങ്ങ്,സാമൂഹ്യരംഗത്തും കലാരംഗത്തും തിളങ്ങിയ പ്രമുഖ മലയാളി വനിതകളെ ആദരിയ്ക്കൽ എന്നിവയും ഏറെ ഹൃദ്യമായിത്തോന്നി. മാട്ടുംഗ കേരളഭവൻ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സ് മുംബെ മലയാളികളുടെ സഹൃദയത്തെ വെളിപ്പെടുത്തുന്നതായിരുന്നു.പാമ്പുങ്ങൽ പബ്ലിക്കേഷൻ കഴിഞ്ഞ 17 വർഷങ്ങളിലായി 85ൽ‌പ്പരം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പബ്ലിക്കേഷന്റെ ഒറ്റയാൾപ്പട്ടാളമായ ശ്രീ മുണ്ടൂർ രാജന്റെ നിസ്വാർത്ഥമായ സേവനത്തെക്കുറിച്ചറിഞ്ഞപ്പോൾ അത്ഭുതം തോന്നി. മുംബെയിലെ […]

മുംബൈ പൾസ്-24( ഓം ഹരി ശ്രീ ഗണപതയേ നമഃ)

Posted by & filed under മുംബൈ പൾസ്.

നവരാത്രി സംഗീതം അലയടിയ്ക്കുന്ന നഗരവീചികൾ പ്രകാശത്തിൽ കുളിച്ചു നിൽക്കുന്നതു കാണാനെന്തു ഭംഗി! സാധാരണ ദിവസങ്ങളിൽ‌പ്പോലും മുംബെയിലെപ്പോലെ ഇത്രയേറെ വെളിച്ചം വിതറുന്ന മറ്റൊരു നഗരവും ഇന്ത്യയിൽ കാണുമെന്നു തോന്നുന്നില്ല. വെളിച്ചത്തിന്റെ ഈ സുഭിക്ഷത ഹൃദ്യമെങ്കിലും ഉയരുന്ന ഇലക്ട്രിസിറ്റി ബിൽ എന്നും നഗരവാസികൾക്കു തലവേദനയ്ക്കു കാരണമാകുന്നു. ഹൌസിംഗ് സൊസൈറ്റികൾ, കച്ചവട കേന്ദ്രങ്ങൾ, മൾട്ടിപ്ലെക്സുകൾ, മാളുകൾ എന്നിവയ്ക്കു ഇനി നേരിട്ട് പവർ വിതരണ കമ്പനിയുടെ ബൾക്ക് ആയ ഇലക്ട്രിസിറ്റി ഉപഭോക്താവായി മാറി അവർക്ക് കീഴിലുള്ളവർക്കായി ഇലക്ട്രിസിറ്റി വിതരണം നടത്താം. ഇതുകൊണ്ട് ഇലക്ട്രിസിറ്റിയുടെ […]

മുംബൈ പൾസ്-23

Posted by & filed under മുംബൈ പൾസ്.

മഴമേഘങ്ങൾ നിഴൽ വിരിച്ചതിനാലാകാം പകലിന്റെ ചൂടിനു തീക്ഷ്ണത കൂടിയതു പോലെ. ഒളിച്ചും പതുങ്ങിയുമെത്തുന്ന കള്ളനെപ്പോലെ വന്നും പോയുമിരിയ്ക്കുന്ന വെയിൽ കന്നിമാസത്തിന്റെ അകത്തളങ്ങളിലേയ്ക്കിറങ്ങുമ്പോൾ നഗരം ഇനിയുമൊരു ആഘോഷത്തിന്റെ വക്കിലെത്തി നിൽക്കുകയാണ്.മേഘങ്ങളുണ്ടെങ്കിലും മഴ ഒഴിഞ്ഞുപോയതായിട്ടാണ് കാണുന്നത്, നവരാത്രിയാഘോഷക്കാർക്ക് ഇതിൽ‌പ്പരം സന്തോഷം മറ്റെന്തുണ്ടാവാൻ? പക്ഷേ വന്നും പോയുമിരിയ്ക്കുന്ന വെയിൽ പോലെത്തന്നെ കേറിയും ഇറങ്ങിയും കാണുന്ന ഓഹരി സൂചിക ഒരുപക്ഷേ നവരാത്രിനൃത്തത്തിന്നായൊരുങ്ങുന്ന പല മനസ്സുകളിലും നിഴൽ പരത്തുണ്ടാകാം. ദു:ഖങ്ങളും ആശങ്കകളും മറന്ന് ഭക്തിയുടെ പരിവേഷവുമണിഞ്ഞ് ആടിപ്പാടിയുല്ലസിയ്ക്കാൻ ഒരുങ്ങുകയാണ് നഗരം.മനോഹരമായ ദേവീ വിഗ്രഹങ്ങൾ അവസാന […]

മുംബൈ പൾസ്-22

Posted by & filed under മുംബൈ പൾസ്.

അപ്രതീക്ഷിതമായി മനസ്സിനെ കുളിർപ്പിയ്ക്കുന്ന സംഭവങ്ങൾക്കു സാക്ഷിയാകുമ്പോൾ ജീവിതത്തിന് എന്തൊക്കെയോ അർത്ഥമുള്ളത് പോലെ തോന്നിപ്പോകുന്നു. ദൈനംദിന ജീവിതത്തിന്റെ കുത്തൊഴുക്കിൽ ചിലപ്പോൾ നമ്മൾ മറന്നു പോകുന്ന പലതും നമ്മെ ഓർമ്മിപ്പിയ്ക്കാനും ഇത്തരം കാഴ്ച്ചകൾ ഇടവരുത്തുന്നു.ഒരു കുടുംബ സുഹൃത്തിനൊപ്പം ഒരു യാത്രയ്ക്കിറങ്ങവേ അമ്മ വീട്ടിലുണ്ടെന്നും ഒന്നു കണ്ടിട്ടു പോകാമെന്നും പറഞ്ഞപ്പോൾ നിരാകരിയ്ക്കാനായില്ല. മുങ്കൂട്ടി പ്ലാൻ ചെയ്യാത്ത കാര്യമായതിനാൽ കയ്യിൽ അവർക്കു കൊടുക്കാനായി ഒന്നും കരുതിയില്ലെന്ന ചമ്മലായിരുന്നു അധികം. പക്ഷേ ഫ്ലാറ്റിനുള്ളിൽ കയറിയപ്പോൾ കണ്ട കാഴ്ച്ച അതെല്ലാം മറക്കാൻ കാരണമായി.മനസ്സ് എങ്ങോട്ടൊക്കെയോ ഊളിയിട്ടു.അദ്ദേഹത്തിന്റെ […]

മുംബൈ പൾസ്-21

Posted by & filed under മുംബൈ പൾസ്.

ഗണപതി ഭഗവാൻ വിടപറയുകയാണ്, നഗരിയൊന്നാകെ തേങ്ങുന്നതുപോലെ ..പ്രത്യേകതയാർന്ന താളത്തിലുള്ള കൊട്ടും വാദ്യവും പടക്കവും..ആകെ ശബ്ദമുഖരിതമായ വീഥികൾ. എന്താണെന്നറിയില്ല ഭക്തിയുടെ വിവിധഭാവങ്ങൾ നമുക്കിവിടെ കാണാനാകുന്നെങ്കിലും ഒരൽ‌പ്പം വിഷാദഛവി പുരണ്ടിട്ടില്ലെ എന്ന് തോന്നിപ്പോകുന്നു. ശരിയാണ്, പ്രിയപ്പെട്ട ഭഗവാന്റെ വരവിനായി ഇനിയും ഒരു വർഷം കാത്തിരിയ്ക്കണ്ടേ? ലോംഗ് ലീവ് കഴിഞ്ഞു ദൂരെപ്പോകുന്ന പ്രിയപ്പെട്ടവരെയെന്നോണം വിമുഖത നിറഞ്ഞ ഒരു യാത്രയയപ്പിന്നായി നഗരി ഒരുങ്ങുകയാണ്. ഒരു നഗരപ്രദക്ഷിണം തന്ന പലകാഴ്ച്ചകളുടെ ലഹരി മനസ്സിൽ വർണ്ണങ്ങൾ നിറച്ചു. അന്ധേരി,താനെ വഴി കല്യാൺ…ഭീവണ്ടി ഹൈവേയിൽ ട്രാഫിക്കിൽ പെട്ട് […]

മുംബൈ പൾസ്-19

Posted by & filed under മുംബൈ പൾസ്.

ജീവിയ്ക്കാനുള്ള തത്രപ്പാടിനിടയിൽ നഗരിയുടെ മധുരോദാരമായ പല തുടിപ്പുകളെയും നാം കാണാതെ പോകുന്നുവോ? അതോ കണ്ടില്ലെന്നു നടിയ്ക്കുകയോ? പലപ്പോഴും അതിനുള്ള മാനസികാവസ്ഥ നമുക്കില്ലാതെ പോകുന്നതുമൊരു കാരണമാകാം.നഗരിയുടെ പലഭാഗങ്ങളിലായി നടക്കുന്ന കലാവിരുന്നുകളെക്കുറിച്ചാണ് ഞാനുദ്ദേശിച്ചത്. ഇത്തരം കലാസ്വാദനങ്ങൾ നമ്മളെ പലപ്പോഴും കൂടുതൽ ഉന്മേഷവാന്മാരാക്കുന്നുവെന്നതാണ് സത്യം. സാധാരണ ദിവസത്തിന്റെ വിരസതയിൽ നിന്നുമകന്ന് സംഗീതത്തിന്റെ അമൂർത്തമായ രാഗവീചികളിൽ സ്വയം മറന്ന് മണിക്കൂറുകൾ ചിലവിടാൻ കിട്ടുന്ന സന്ധ്യകൾ ഈ നഗരത്തിന് അപരിചിതമല്ല, തീർച്ച.നാം അതിനു സമ യം കണ്ടെത്താതിരിയ്ക്കുന്നതാണ് ഈ അനുഭൂതികൾ നമുക്കു നഷ്ടപ്പെടാൻ കാരണം. […]

മുംബൈ പൾസ്-18

Posted by & filed under മുംബൈ പൾസ്.

മുംബൈ അന്നാ തരംഗത്തിൽ ഇളകി മറിയുന്നുവോ?മുംബൈറ്റിയുടെ പൾസുയരാതിരുന്നാലേ അത്ഭുതമുള്ളൂ. സഹിയ്ക്കാവുന്നതിലപ്പുറമായി, ക്ഷമയുടെ നെല്ലിപ്പലക കണ്ടു കഴിഞ്ഞു.  ഇത്തരമൊരു വിപ്ലവത്തിനു കാത്തിരിയ്ക്കുകയായിരുന്നുവോ നാം? കൊച്ചുകുട്ടികളും യുവാക്കളും മദ്ധ്യവയസ്ക്കരും പ്രായമായവരുമെല്ലാം നിറഞ്ഞ ജാഥ കടന്നു പോകുന്നത് നോക്കി നിൽക്കുമ്പോൾ ഈ ചിന്തകളാണെന്റെ മനസ്സിൽ നിറഞ്ഞത്. ആവേശപൂർവ്വം പ്ലാക്കാർഡുകളുമുയർത്തി അവർ നടന്നു നീങ്ങുന്നതു കണ്ടപ്പോൾ ആരാധനയാണു മനസ്സിലുറവെടുത്തത്. ഓടിപ്പോയി കൂട്ടത്തിൽ കൂടാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന ചിന്തയും. കണ്ടു നിന്ന പലർക്കും ഇതു തോന്നാതിരുന്നിട്ടുണ്ടാവില്ല. “ലാവോ യാ ജാവോ’ മാർച്ചിൽ പങ്കെടുക്കാനായി ജനലക്ഷങ്ങൾ […]

മുംബൈ പൾസ്-17

Posted by & filed under മുംബൈ പൾസ്.

പുറത്തെ റോഡിൽ നിന്നും കൊട്ടും വാദ്യവും പടക്കവും കേൾക്കുന്നുണ്ട്.  പ്രതിഷ്ഠയ്ക്കായി ഗണപതി വിഗ്രഹം ആദരപൂർവ്വം കൊണ്ടു വരികയാണെന്നു മനസ്സിലായി. വിനായക ചതുർത്ഥി ഇങ്ങെത്താറായല്ലോ? നാളെ നമുക്കു ചിങ്ങപുലരി. വർഷപ്പിറപ്പ് വരുന്നതിന്റെ സന്തോഷമോ കർക്കിടകത്തെ പിന്തള്ളിയതിന്റെ സന്തോഷമോ അധികമെന്നു പറയാനാവില്ല. ഇനി നമുക്കു ശുഭാപ്തി വിശ്വാസങ്ങൾക്കു വീണ്ടും തുടക്കം കുറിയ്ക്കാം. പക്ഷേ ഇത്ര വേഗം ഒരു വർഷം കടന്ന് പോയെന്നു തോന്നിയതേയില്ല.  വിനായകചതുർത്ഥി ഈയിടെ കഴിഞ്ഞതേയുള്ളൂവെന്ന തോന്നൽ. സെപ്തംബർ ഒന്നിനാണ് ഈ വർഷം വിനായകചതുർത്ഥി. ഇതോടെ മഹാരാഷ്ട്രയിൽ ആഘോഷങ്ങൾക്കു […]

മുംബൈ പൾസ്-16

Posted by & filed under മുംബൈ പൾസ്.

നഗരത്തിന്റെ ശരിയായ ആകർഷണം അറിയണമെങ്കിൽ`നഗരത്തിൽ നിന്നും കുറച്ചു ദിവസങ്ങളെങ്കിലും വിട്ടു നിൽക്കണം. ഇത് എനിയ്ക്ക് മനസ്സിലായത് രണ്ട് വർഷത്തോളം മുംബൈ വിട്ട് കൽക്കത്തയിൽ താമസിച്ചിരുന്ന കാലത്താണ്. തിരിച്ചു മുംബൈയിലെത്തിയപ്പോൾ എന്തൊരു സമാധാനം. ഒരു യാത്ര കഴിഞ്ഞു തിരിച്ചു വീട്ടിൽ വന്നാലെന്നപോലെ. കലക്കത്തയിലായിരുന്ന സമയത്ത് എന്തിനുമേതിനും മുംബൈയുമായി താരതമ്യം ചെയ്യാനേ തോന്നിയിരുന്നുള്ളൂ. ഉറക്കമില്ലാത്ത സിറ്റി കണ്ടു ശീലിച്ചശേഷം 9 മണിയ്ക്കു മുൻപേ വിജനമാകുന്ന റോഡുകളും അടയ്ക്കപ്പെട്ട കടകളും  ഒരു അത്ഭുതമായാണ് കാണാനായത്. അതു കൊണ്ടു തന്നെ കൽക്കത്തയിലെ സുഹൃത്തുക്കൾ […]

മുംബൈ പൾസ്-15

Posted by & filed under മുംബൈ പൾസ്.

മഴ തകർക്കുന്നു….നഗരം ആകെ ഒതുങ്ങിക്കൂടുന്നതുപോലെ . നനഞ്ഞൊട്ടിയ നഗരമുഖത്തിന് ക്ഷീണഭാവം. നഗരവാസികളാണെങ്കിലോ മഴയുടെ സംഭാവനകളായ പല അസുഖങ്ങളും സഹിച്ച് മഴക്കാലത്തിന്റെ വിടപറച്ചിലിനു കാതോർത്തിരിയ്ക്കുന്നു. മഴയുടെ വശ്യത നമ്മുടെ മനസ്സിനേയും പലപ്പോഴും മുഗ്ദ്ധമാക്കാറുണ്ടെങ്കിലും  പൊതുവേ നഗരജീവിതത്തെ ഒന്നു തണുപ്പിയ്ക്കുക തന്നെയാണ് ചെയ്യുന്നത്. നഗരവാസികൾ  വിശുദ്ധ റംസാൻ നൊയമ്പും രാമായണമാസാചരണവുമായി  കർക്കിടകത്തിന്റെ കാഠിന്യത്തെ കുറയ്ക്കാൻ ശ്രമിയ്ക്കുന്നു. കള്ളക്കർക്കിടകം , പഞ്ഞക്കർക്കിടകം എന്നൊക്കെ നമ്മൾ മലയാളികൾ ഈ മാസത്തെ വിശേഷിപ്പിയ്ക്കുന്നത് എത്ര ശരിയാണെന്ന് തോന്നാറുണ്ട്. മാനസികമായും കർക്കിടകചിന്തകൾ നമുക്ക് സുഖപ്രദമായി തോന്നാറില്ല. […]