Posts Categorized: അഴിയാക്കുരുക്കുകൾ

ഒറ്റപ്പെടുന്ന സ്ത്രീ- വൈധവ്യവും വേർപിരിയലുകളും ഒരൽ‌പ്പം സ്വാശ്രയത്വചിന്തകളും (അഴിയാക്കുരുക്കുകൾ-12)

Posted by & filed under അഴിയാക്കുരുക്കുകൾ, Uncategorized.

തമിൾനാട്, കേരളം , കർണ്ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങളിൽ വിവാഹിതരെങ്കിലും ഇണയെ പിരിഞ്ഞ് ഒറ്റയ്ക്കാകപ്പെട്ടവർ ഭാരതത്തിന്റെ ഇതരഭാഗങ്ങളെയപേക്ഷിച്ച് കൂടുതലാണെന്ന സർവ്വേ റിപ്പോർട്ട് വായിച്ചപ്പോൾ അൽ‌പ്പം കൌതുകം തോന്നാതിരുന്നില്ല.ഇങ്ങനെ ഒറ്റയ്ക്കാകപ്പെട്ടവരുടെ ഇന്ത്യയിലെ ആവരേജ്  അഞ്ചു ശതമാനം മാത്രം  ആയിരിയ്ക്കേ തെക്കൻ സംസ്ഥാനങ്ങളിൽ അത് ഏഴ് ആയി കൂടുവാൻ കാരണമെന്തായിരിയ്ക്കുമെന്ന ചിന്ത സ്വാഭാവികമായും ഉണ്ടായി. ശ്രദ്ധേയമായി തോന്നിയ മറ്റൊരു വസ്തുത ഇക്കാര്യത്തിലെ  സ്ത്രീ-പുരുഷ അനുപാതത്തിലെ വിടവാണ്. ഉദാഹരണമായി നമ്മുടെ അയൽ സംസ്ഥാനമാ‍ായ തമിഴ്നാട്ടിൽ  ഒറ്റയ്ക്കാകപ്പെട്ട പുരുഷന്മാർ വെറും മൂന്നു […]

അഴിയാക്കുരുക്കുകൾ-4..മദ്യനിരോധനവും സ്ത്രീയും

Posted by & filed under അഴിയാക്കുരുക്കുകൾ.

NDTV യിൽ ബർഖ ദത്തിന്റെ പരിപാടിയിലെ Kerala  Dry Run- In Good spirits ചർച്ചകൾ കേട്ടപ്പോൾ ഞാൻ ടി.വി. യുടെ മുന്നിലാണിരിയ്ക്കുന്നതെന്ന സത്യം മറന്ന് കൈ പൊക്കാനും എന്റെ അഭിപ്രായങ്ങളെ ശ്രോതാക്കളിലേയ്ക്കെത്തിയ്ക്കാനും തോന്നിപ്പോയി. അമ്മയെത്തല്ലാനും രണ്ടുപക്ഷമെന്ന ചൊല്ലിനെന്നപോലെ കുറ്റം കണ്ടു പിടിയ്ക്കാനും പറയുന്നവരെ തിരിച്ച് എതിർക്കാനുമല്ലാതെ പ്രശ്നത്തിന്റെ ഗൌരവത്തെക്കുറിച്ചു ചിന്തിയ്ക്കാൻ ഇവരാരും അൽ‌പ്പ സമയമെങ്കിലും കണ്ടെത്തുന്നില്ലല്ലോ? രോഗമറിഞ്ഞു വേണ്ടേ ചികിത്സ തുടങ്ങാൻ?   മദ്യകേരളമെന്ന് നമ്മൾ തന്നെ ലേബലൊട്ടിച്ചിട്ട് ഇപ്പോൾ അതൊന്നു മാറ്റാൻ പറ്റാതെ കുഴങ്ങുകയാണു […]

ലേബലുകൾ തിരുത്തപ്പെടുമ്പോൾ (അഴിയാക്കുരുക്കുകൾ-3)

Posted by & filed under അഴിയാക്കുരുക്കുകൾ, Uncategorized.

  സമൂഹത്തില്‍ സ്ത്രീകള്‍ ഇടപെടേണ്ട വിധം http://www.eastcoastdaily.com/2014/08/23/woman-in-society/ സമൂഹത്തിൽ പുഴുക്കുത്തുകൾ എന്നുമുണ്ടായിരുന്നു.ഇന്നാകട്ടെ, വാർത്തകൾ ക്ഷണനേരം കൊണ്ട് കാറ്റിനേക്കാൾ വേഗത്തിൽ പ്രചരിപ്പിയ്ക്കാൻ അഭിനവ ടെക്നോളജിയ്ക്കു കഴിയുന്നതിനാൽ ഒരേ സമയം എല്ലാവരിലെയ്ക്കും നല്ലവയും ചീത്തയുമായ വാർത്തകൾ എത്തിച്ചേരുന്നുവെന്നു മാത്രം. അടുക്കളപ്പിന്നാമ്പുറങ്ങളിലെ കുശുകുശുപ്പുകളിലൂടെ പണ്ട് പുറത്തു വന്നിരുന്ന കൊച്ചു വർത്തമാനങ്ങൾ പോലും ഇന്നു  സോഷ്യൽ മീഡിയയുടെ ഡിസ്ക്കഷൻ ഫോറങ്ങളിലെത്തുന്നു. നേർക്കു നേരെ വന്നിരുന്ന  തണുപ്പൻ പ്രതികരണങ്ങൾ മുഖം മടികളുടെ മറവിൽ തീക്ഷ്ണങ്ങളായ വാദവിവാദങ്ങളിലേയ്ക്കു കടക്കുന്ന കാഴ്ച്ചയാണെവിടെയും. വെറും പോസ്റ്റുകൾക്കും കമന്റുകൾക്കുമുപരിയായി സമൂഹത്തിന്റെ […]

മീനാ കി കഹാനി ( അഴിയാക്കുരുക്കുകൾ‌- 2)

Posted by & filed under അഴിയാക്കുരുക്കുകൾ, Uncategorized.

പെണ്‍കുട്ടികളെ സംരക്ഷിക്കൂ , അവരെ പഠിപ്പിക്കൂ http://www.eastcoastdaily.com/2014/08/16/protect-girls/ പത്രമെടുത്തൊന്നു നിവർത്തിയാൽ ദിവസവും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളേ ഈയിടെയായി കണ്ണിൽ‌പ്പെടുന്നുള്ളൂ.സത്യത്തിൽ പലയിടങ്ങളിലും ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നിട്ടു കൂടി ഇത്തരം അതിക്രമങ്ങളുടെ അളവ് കൂടി വരുന്നതായാണ് കാണുന്നത്. സ്ത്രീയുടെ നേർക്കുള്ള അക്രമങ്ങൾ വർദ്ധിയ്ക്കാൻ കാരണം തേടിയാൽ അവയിൽ പലതും സന്ദർഭത്തിന്റെയും സാഹചര്യത്തിന്റേയും വ്യക്തിഗത സംസ്ക്കാര-ചിന്താഗതികളുടെയും പരിണതഫലമാണെന്നു കാണാൻ കഴിയും. ലോകത്തിന്റെ പല ഭാഗങ്ങളിലേയും വ്യത്യസ്തമായ സംസ്ക്കാരം ഇതിനെതിരെ പ്രതികരിയ്ക്കുന്നതും വ്യത്യസ്ഥമായ രീതിയിലാണല്ലോ?. പീഢനങ്ങൾ തന്നെ ശാരീരികമോ, […]

സ്ത്രീ ജീവിതം അഴിയാക്കുരുക്കോ?(അഴിയാക്കുരുക്കുകൾ-1)

Posted by & filed under അഴിയാക്കുരുക്കുകൾ, Uncategorized.

  (Published   in (http://www.eastcoastdaily.com/2014/08/10/sthree-jeevitham-azhiyakkurukk/) ജീവിതശൈലിയുടെ മാറ്റം മനുഷ്യജീവിതത്തിൽ വരുത്തുന്ന പരിവർത്തനങ്ങൾ പലപ്പോഴും സ്വാഗതാർഹങ്ങളാകണമെന്നില്ല. അതിമോഹത്തിന്റെ  വിട്ടുവീഴ്ച്ചയില്ലാത്ത പരിധികൾക്കകത്തായി ഞെരുങ്ങുന്ന മനുഷ്യത്വം പലപ്പോഴും സമ്മാനിയ്ക്കുന്ന കാഴ്ച്ചകൾ നമ്മെ ചിന്തിപ്പിയ്ക്കുന്നവയാണ്. എവിടെയ്ക്കാണീ പോക്കെന്നും  അഴിയാക്കുരുക്കുകൾ എങ്ങിനെ ഒഴിവാക്കാമെന്നും ചിന്തിയ്ക്കുന്നതിനിടയിൽത്തന്നെ  കടന്നു പോകുന്ന കാലം നമ്മെ നോക്കി പരിഹാസച്ചിരി തൂകാതിരിയ്ക്കുമോ? എവിടെയൊക്കെയോ കുരുക്കുകൾ മുറുകുമ്പോൾ അതിനിടയിൽ‌പ്പെടുന്ന ഇരകളിലധികവും സ്ത്രീകളാണെന്നറിയുമ്പോൾ അറിയാതെ തന്നെ കുരുക്കുകളെ അതിജീവിയ്ക്കാൻ മോഹമുദിയ്ക്കുന്നതിലും തെറ്റില്ലല്ലോ? വ്യക്തിഗതമായ തെറ്റുകൾ സമൂഹത്തിനു തിരുത്താനാകാത്തവിധം വളരുമ്പോൾ പലപ്പോഴും അമ്പരന്നു നിൽക്കാനേ […]