Posts Categorized: പരിഭാഷകൾ

ഞാനൊരു പുസ്തകം തുറന്നു….I opened a book (Julia Donaldson)

Posted by & filed under പരിഭാഷകൾ, Uncategorized.

      For my Book-lover Friends … My attempt of malayalam translation I opened a book (Julia Donaldson) ഞാനൊരു പുസ്തകം തുറന്നു…. (ജൂലിയ ഡൊണാൾഡ്സൺ) ((മലയാളം പരിഭാഷ-ജ്യോതിർമയി ശങ്കരൻ) ഇനിയാർക്കുമൊന്നെന്നെക്കണ്ടെത്താൻ കഴിയില്ല- യൊരുപുസ്തകം തുറന്നുള്ളിലാണ്ടിടുന്നു ഞാൻ എന്നിരിപ്പിടം, ഗേഹ, മെൻ വീഥി, നഗരവു- മെന്റെ ലോകത്തെത്തന്നെപ്പുറകോട്ടാക്കീടുന്നു. മേലങ്കിയണിഞ്ഞങ്കത്തട്ടിൽത്തെന്നിവീണല്ലോ ആവോളം നുകർന്നല്ലോ മാസ്മരമാമൌഷധം വ്യാളികൾക്കൊപ്പം യുദ്ധം ചെയ്തു ഞാൻ, ഭുജിച്ചല്ലോ രാജാവിന്നൊപ്പം, കടൽത്തട്ടിനെപ്പുണർന്നല്ലോ. തുറന്നോരപ്പുസ്തകം കൂട്ടുകാരെത്തന്നല്ലോ സുഖ-ദുഃഖങ്ങളവർക്കൊത്തു പങ്കു വച്ചല്ലോ […]

ഒരിയ്ക്കലും പറയപ്പെടാതിരുന്നത്

Posted by & filed under പരിഭാഷകൾ, Uncategorized.

  Never Unsaid  – Poem by Valerie Capasso Malayalam Translation – Jyothirmayi Sankaran   ഒരിയ്ക്കലും പറയപ്പെടാതിരുന്നത്   ഇതെനിയ്ക്കു പറയാതിരിയ്ക്കാനാവില്ലല്ലോ അതിനാൽ അതു പറയാനായി മാത്രമാണീ കവിത. നീയെനിയ്ക്കെത്രമാത്രം വിലപ്പെട്ടതെന്നോതാൻ വാക്കുകളില്ല നിന്നെപ്പോലൊരു മകൻ ഉണ്ടാകാനാകില്ലെന്നേ കരുതിയിരുന്നുള്ളൂ. എന്തെന്നാൽ, നീ ജനിച്ച ദിവസം തന്നെ എങ്ങിനെയോ എനിയ്ക്കറിയാനായി ദൈവം എന്നെ അനുഗ്രഹിച്ചിരിയ്ക്കുന്നെന്ന്- നിന്നിലൂടെ എന്നും ഞാൻ ദൈവത്തോടതിനായി നന്ദി പറയുകയാണ്. പുത്രൻ എന്നതിനുത്തമോദാഹരണം- അതാണു നീ, എല്ലാ വിധത്തിലും എന്റെ ജീവിതത്തിന്നർത്ഥമേകുന്നതും […]

(പരിഭാഷകൾ-ജ്യോതിർമയി ശങ്കരൻ)

Posted by & filed under പരിഭാഷകൾ.

“Your pain is the breaking of the shell that encloses your understanding… And could you keep your heart in wonder at the daily miracles of your life, your pain would not seem less wondrous than your joy” ― Kahlil Gibran നിന്റെ വേദന നിന്റെ ഗ്രഹണശക്തിയെപ്പൊതിയുന്ന കവചത്തെത്തകർക്കലാണ്…. നിന്റെ ഹൃദയത്തെ നിന്റെ ജീവിതത്തിലെ ദൈനന്ദിനമായ അത്ഭുതസംഭവങ്ങളിൽ നിന്നും മാറ്റി നിർത്താൻ നിനക്കാവുമെങ്കിൽ, […]

Your attitude (Allen Klein) മനോഭാവം (അല്ലൻ ക്ലെയ്ൻ)

Posted by & filed under പരിഭാഷകൾ.

നിൻ മനോഭാവം നിന്റെ ലോകത്തെ നിറക്കൂട്ടാ- \ലൊന്നു മോടികൂട്ടാനുള്ള ചായങ്ങൾ തൻ പേടകം എന്തിനായ് നരച്ചൊരാ നിറത്തെ വീണ്ടും തേച്ചൂ നിൻ ചിത്രപ്പണികളിൽ, മടുപ്പേറിടുന്നല്ലോ വന്നിടൂ, തുടുപ്പേറും നിറങ്ങൾ ചേർക്കൂ കൂടെ നിന്റെ നർമ്മബോധവും, നിന്റെ ജീവിതമാകും ചിത്രം ഒന്നു നന്നായിത്തിളങ്ങീടുവാൻ തുടങ്ങട്ടെ നിൻ മനോഭാവത്തിന്റെ നിറക്കൂട്ടുകളാലെ.   Your attitude is like a box of crayons that color your world. Constantly color your picture gray, and your picture […]

മകനേ നിന്നോടായി…

Posted by & filed under പരിഭാഷകൾ.

Happy Birthday dear son Harish Shankaran മകനേ നിന്നോടായി…( My Translation attempt ) MOTHER TO SON (Langston Hughes) Well, son, I’ll tell you: Life for me ain’t been no crystal stair. It’s had tacks in it, And splinters, And boards torn up, And places with no carpet on the floor- Bare. But all the time I’se been […]

തിരഞ്ഞെടുക്കാത്തവഴി (Robert Frost (1874–1963)

Posted by & filed under പരിഭാഷകൾ.

ശരത്ക്കാലത്തിൻ പീതച്ഛവിയോലുമാകാട്ടിൽ പിരിഞ്ഞീടുന്നു രണ്ടായ്പ്പാത, ഞാൻ ദുഃഖിയ്ക്കുന്നു, എനിയ്ക്കാവില്ലല്ലോ രണ്ടിലൂടെയും പോകാൻ, നിന്നേൻ കുറച്ചേറെനേരം ഞാനേകാന്ത പഥികനായ് വളഞ്ഞുപുളഞ്ഞപ്രത്യക്ഷമായ് കുറ്റിക്കാട്ടിൽ മറഞ്ഞെങ്ങോട്ടോ പോവും പാതയത്രയും നോക്കി. ഒടുക്കം മറ്റേപാത, യതുപോൽ നന്നെന്നോർത്തോ അതിനേക്കാളും മെച്ചമെന്നോർത്തോ വരിച്ചൂ ഞാൻ എനിയ്ക്കൊട്ടേറേപ്പച്ചയാർന്നതെങ്കിലുമാരു- മധികം പോകാത്തൊരാപ്പാത തൻ പുതുമയിൽ. പുലരിയ്ക്കൊരേപോൽക്കണ്ടെന്നാലും, കണ്ടില്ലല്ലോ ചവിട്ടിമെതിച്ചുള്ള പാടുകളിലകളിൽ ശരിയ്ക്കുമാദ്യപാതയൊന്നിലായിതുപോലെ നടക്കാമൊരുദിനം വീണ്ടും, ഞാൻ കരുതിയോ? നടക്കുംവഴി മറ്റൊന്നായിമാറിടാമെന്നാൽ തിരിച്ചെപ്പോഴെങ്കിലും വരുമോ, ശങ്കിയ്ക്കുന്നു. ഒരു ദീർഘശ്വാസവുമുതിർത്തോതുന്നി,തെങ്ങോ, ഒരൊട്ടുകാലത്തിനു ശേഷമായെന്നാകിലും പിരിഞ്ഞ വഴിത്താരയൊന്നിൽ ഞാനാ കാട്ടിലായ് കുറച്ചായുപയോഗ്യമായതു […]

എന്റെ കുഴിമാടത്തിന്നരികിൽ കരയരുത്( Mary Elizabeth Frye)

Posted by & filed under പരിഭാഷകൾ.

Do not stand at my grave and weep  – Mary Elizabeth Frye കേണീടേണ്ടയടുത്തു വന്നു കുഴിമാടം തന്നിൽ ഞാനില്ലെനി- യ്ക്കേവം നിദ്രയുമില്ലിതിന്നക,മിതാ വീശും കൊടുംകാറ്റിൽ ഞാൻ കാണാമെന്നെ യതേവിധം തെളിയുമീ മഞ്ഞിങ്കണത്തിന്നക- ത്തായ് വിത്തില്‍ പകലോന്‍, ഛദം പൊഴിയുമക്കാലത്തിലേ വൃഷ്ടിയായ് ഞാനെത്തീടുമുഷസ്സണഞ്ഞിടുമൊരാ വേളയ്ക്കു മാറ്റേകുവാൻ മേലെച്ചുറ്റിയുയർന്നിടും കിളികളെക്കെൽ‌പ്പേറ്റി രക്ഷിയ്ക്കുവാൻ രാവിൽ ഞാൻ മൃദുതാരയായണയുമെത്തീടൊല്ലയെൻ കല്ലറ- ച്ചാരേയൊന്നു കരഞ്ഞിടാനവിടയില്ലല്ലോ, മരിച്ചില്ല ഞാൻ.  

ഒരു മദിരഗീതം William Butler Yeats

Posted by & filed under പരിഭാഷകൾ.

A Drinking Song ഒരു മദിരഗീതം വായിൽച്ചെന്നെത്തിടുന്നൂ വീഞ്ഞെന്നുമതുപോലെ കൺകളിലെത്തിപ്പെടും പ്രണയമറിഞ്ഞിടൂ ഇതുമാത്രമേ നമ്മൾക്കറിയേണ്ടൊരാ സത്യം വളർന്നു വാർദ്ധക്യത്തിൽ മരിയ്ക്കുന്നതിൻ മുൻപായ് ഉയർത്തീടുന്നീ പാനപാത്രമെൻ വക്ത്രത്തിലേ- യ്ക്കൊരു ദീർഘനിശ്വാസാൽ നിന്നെയുറ്റുനോക്കി ഞാൻ.   വീഞ്ഞെത്തീടുന്നു വായിൽ, പ്പറയുമതുവിധം പ്രേമമോ കണ്ണിലായും നാമോർക്കേണ്ടുന്ന സത്യം, മരണമൊടുവിലെത്തുന്നതിന്നൊന്നു മുന്നായ് ഞാനോ നിന്നിൽ‌പ്പതിയ്ക്കും മിഴികളുമുയരും ദീർഘനിശ്വാസമോടും പാനം ചെയ്‌വോരു പാത്രം പരിചൊടു ചൊടിയിൽച്ചേർത്തിടാൻ പൊക്കിടുന്നൂ     WINE comes in at the mouth And love comes in […]

മഴ ദിവസം (ഹെന്റി വാഡ്സ് വർത് ലോങ്ഫെല്ലോ) The Rainy Day – Poem by Henry Wadsworth Longfellow

Posted by & filed under പരിഭാഷകൾ, മൊഴിമാറ്റങ്ങൾ, Uncategorized.

( Written at the old home in Portland) The day is cold, and dark, and dreary; It rains,and the wind is never weary; The vine still clings to the mouldering wall , But at every gust the dead leaves fall, And the day is dark and dreary. My life is cold, and dark, and dreary; […]