Posts Categorized: മുംബൈ ജാലകം

നവരാത്രി മുംബെയില്‍-3

Posted by & filed under മുംബൈ ജാലകം.

ഇന്നലെ ഇവിടെ മുംബൈയില്‍ ഞങ്ങളുടെ ഒരു സുഹൃദ് വലയത്തിലെ ഓണം മീറ്റ് ആയിരുന്നു. രാവിലെ അതിനേരത്തെ മീറ്റ് ചെയ്യുന്ന സ്ഥലത്തെത്തി അല്‍പ്പം പാചകവും പൂക്കളമിടലും കലാപരിപാടികളുമൊക്കെയായി സമയം പോയതറിഞ്ഞില്ല. രാത്രി ഊണും കഴിഞ്ഞാണു തിരികെയെത്തിയതു. തിരിച്ചു കാറില്‍ വരുമ്പോള്‍ പലസ്ഥലങളിലായി പന്തലുകള്‍ സജീവമായിക്കൊണ്ടിരിക്കുന്നതു കണ്ടു. പക്ഷേ കുട്ടികള്‍ മാത്രം .മുതിര്‍ന്നവര്‍ എത്തിച്ചേരാന്‍ സമയാമാകുന്നതേയുള്ളൂ. ഇത്തിരി ഇച്ഛാഭംഗം തോന്നി. ഞങ്ങളുടെ ഫ്ലാറ്റിനു എതിര്‍വശത്തായി റോഡു മുറിച്ചു കടന്നാലുടനെ ഒരു പന്തലുണ്ടു. ഇവിടെ വളരെ ഉത്സാഹപൂര്‍വ്വം എല്ലാവര്‍ഷവും പൂജയും ഗര്‍ബയും […]

നവരാത്രി മുംബെയില്‍-2

Posted by & filed under മുംബൈ ജാലകം.

ഇന്നലെ വൈകീട്ടു ഏഴര മണിയോടു കൂടി പടക്കം പൊട്ടുന്ന ശബ്ദവും അതിനെത്തുടര്‍ന്നു പാട്ടുകളും ഒഴുകിയെത്തി. ദേവിയെ പ്രതിഷ്ഠിയ്ക്കുന്ന സമയത്തെ കലശസ്ഥാപനത്തിന്റെ നാന്ദി കുറിയ്ക്കലിനെയാണിതു വഴി സൂചിപ്പിയ്ക്കുന്നതു. പ്രതിഷ്ഠയും പൂജയും നൈവേദ്യം നേദിയ്ക്കലും കഴിഞ്ഞാല്‍ പിന്നെ അന്തരീക്ഷം ഹരം പിടിപ്പിയ്ക്കുന്ന പാട്ടുകളാല്‍ മുഖരിതമാകും. സന്ധ്യകഴിഞ്ഞാല്‍ വിവിധനിറങ്ങളിലെ വിളക്കുകളാല്‍ അലംകൃതമായ  അങ്കണത്തില്‍ കുട്ടികള്‍ ആകാക്ഷയോടെ വന്നെത്താന്‍ തൂടങ്ങും. ഞങ്ങളുടെ ഹൌസിംഗ് കോമ്പ്ലെക്സില്‍ പത്തു പതിനഞ്ചു മള്‍ട്ടി സ്റ്റോറി ബില്‍ഡിംഗുകള്‍ ഉണ്ടു. അതിന്റെ അവസാനം രെയില്‍ വേ ട്രാക്കിനു തൊട്ടാണു. ശല്യം […]

2009 നവരാത്രി മുംബെയില്‍-1

Posted by & filed under മുംബൈ ജാലകം.

കഴിഞ്ഞ വര്‍ഷം മുംബൈ ജാലകത്തില്‍ നവരാത്രിയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുരിച്ചും ഞാന്‍ എഴുതിയിരുന്നു. കന്നി മാസത്തിലെ വെളുത്തപക്ഷത്തിലെ പ്രതിപദം മുതല്‍ നവമി വരെ ഒമ്പതു ദിവസങ്ങളാണു നവരാത്രി… ഭക്തി ഭാവത്തിന്റെയും, സംഗീതം, നൃത്തമെന്നിവയുടെയും അതിമനോഹരമായ ഒരു സങ്കലനമാണു ഈ നാളുകളില്‍ ഇവിടെ ദര്‍ശിയ്ക്കാന്‍ കഴിയുന്നതു.  ശക്തിയുടെ വിവിധരൂപങ്ങളുടെ ആരാധന  പ്രതിപദം മുതല്‍ തുടങ്ങി വിജയദശമിയായ പത്താം ദിവസം വരെ നീളുന്നു. ശരത്ക്കാലത്തിന്റെ ആഗമനം കുറിയ്ക്കുന്ന ഈ നവരാത്രി മഹാനവരാത്രിയെന്നറിയപ്പെടുന്നു.ഇതുകൂടാതെ വസന്ത നവരാത്രിയും ആഷാഢ നവരാത്രിയും ആഘോഷിയ്ക്കുന്നവരും ഉണ്ടു. നവരാത്രി…ഒമ്പതു […]

SAIL ing to Karnala -…പന്നിപ്പനിയുടെയും മഴക്കുറവിന്റേയും ആശങ്കയ്ക്കൊപ്പം‍…

Posted by & filed under മുംബൈ ജാലകം.

മുംബൈറ്റി എന്നും കാത്തിരിയ്ക്കുന്ന ഒന്നാണു മഴക്കാലത്തെ പിക്നിക്.  കോരിച്ചൊരിയുന്ന മഴയില്‍ കുതിര്‍ന്നു വെള്ളത്തില്‍ കളിച്ചു രസിച്ചു പിന്നീടു ചൂടുള്ള ഭക്ഷണം കഴിച്ചു സൊറ പാഞ്ഞു സുഖകരമായ നിദ്രയിലേയ്ക്കു വഴുതി വീഴാനും പിറ്റേന്നു അതിന്റെ ആലസ്യത്തില്‍ തിരിച്ചു മുംബയിലേയ്ക്കു വരാനും. അടുപ്പിച്ചു കിട്ടുന്ന രണ്ടു മുടക്ക ദിവസങ്ങളുടെ മാത്രം ആവശ്യമേ ഉള്ളൂ.  നഗരപരിധിയ്ക്കപ്പുറമുള്ള പച്ചപ്പു കലര്‍ന്ന ജലാശയമുള്ള ഏതു സ്ഥലവും അവര്‍ക്കു അഭികാമ്യം തന്നെ! രണ്ടു മാസം മുന്‍പു തന്നെ അടുപ്പിച്ചു വരുന്ന 3 ഒഴിവു ദിനങ്ങളെ മുതലെടുക്കാനായി […]

സൌഹൃദദിനാശംസകള്‍…മുംബൈയില്‍ നിന്നും…

Posted by & filed under മുംബൈ ജാലകം.

ഫ്രണ്ട്ഷിപ്പ് ഡെ ദിനാഘോഷങ്ങള്‍ എല്ലാ വര്‍ഷത്തെയും ആഗസ്റ്റിലെ ആദ്യ ഞായറാഴ്ച നാം കൊണ്ടാടുന്നു. പരസ്പരം ഇ-മെയില്‍ സന്ദേശങ്ങളിലും സ്ക്രപ്പുകളിലും മാത്രം ഇതു ഒതുങ്ങുന്നതായാണു പലപ്പോഴും കണ്ടു വരുന്നതു. ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ ശുദ്ധിയെക്കുറിച്ചാരും ചിന്തിയ്ക്കുന്നില്ല. എന്നാലോ പല വിധ ആലങ്കാരികഭാഷയിലും സൌഹൃദത്തെ നമ്മള്‍ വര്‍ണ്ണീയ്ക്കുന്നതായിക്കാണുന്നുമുണ്ടു. എത്രയൊക്കെ ശരിയാണോ എന്തോ? ഒന്നു തീര്‍ച്ച…ആവശ്യസമയത്തു നമുക്കു സഹായത്തിനു വരുന്നവന്‍ തന്നെ ശരിയായ സുഹൃത്തു. വെറും വാചകക്കസര്‍ത്തുകള്‍ കൊണ്ടോ നിങ്ങളെ വലിയവനായി അംഗീകരിച്ചു തന്നതു കൊണ്ടോ ഒരാള്‍ നിങ്ങളുടെ സുഹൃത്തായി […]

മുംബൈയില്‍ ഇനിയുമൊരു മഴക്കാലം

Posted by & filed under മുംബൈ ജാലകം.

പത്രങ്ങള്‍ക്കു വേറെ പണിയൊന്നുമില്ലെന്നു തോന്നുന്നു, ഒരു മഴയെത്തിയാല്‍ അതു വാര്‍ത്തയായി. മഴപെയ്തു, വെള്ളം നിറഞ്ഞു, മുംബൈ വെള്ളത്തില്‍ എന്നൊക്കെ എഴുതിപ്പിടിപ്പിയ്ക്കും.ദൃശ്യമാദ്ധ്യമമാണെങ്കില്‍ അതിനു കുട പിടിയ്ക്കാനും. കഴിഞ്ഞ ആഴ്ച്ചയില്‍ നല്ലൊരു മഴ കിട്ടി,ഒരിത്തിരി താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം വന്നില്ലെന്നില്ല, പക്ഷേ അതെ ഭാഗം മാത്രം കാണിച്ചു കൊണ്ടിരുന്നാല്‍ ദര്‍ശകരുടെ മനസ്സില്‍ പതിയുന്ന ചിത്രം മറ്റൊന്നാണെന്നവര്‍മനസ്സിലാക്കുന്നില്ല.  ഒരല്‍പ്പം ഭയം എല്ലാത്തിനും പുറകിലായുണ്ടെന്നതാണു സത്യം. ആര്‍ക്കും മറക്കാനാവാത്ത ഒന്നാണല്ലോ 2005 ജൂലൈ സമ്മാനിച്ചു പോയതു. സത്യം പറയുകയാണെങ്കിലിവിടെ ഈ വര്‍ഷം മഴ […]

മുംബൈ-വര്‍ളി സീലിങ്ക്

Posted by & filed under മുംബൈ ജാലകം.

ഇതാ….മുംബൈ വര്‍ളി-സീ ലിങ്ക് ഇന്നു ഉദ്ഘാടനം ചെയ്യപ്പെടുകകയാണു. മഹാനഗരിയുടെ പേടിസ്വപ്നമായ ട്രാഫിക്  ബ്ലോക്ക് കുറയ്ക്കാനായി  ആസൂത്രണം ചെയ്യപ്പെട്ട ഏറ്റവും വലിയ പദ്ധതികളിലൊന്നാണിതു. മുംബൈറ്റി ആകാക്ഷയോടെ കാത്തിരുന്ന  ആ  ദിവസം ഇതാ സമാഗതമായിരിയ്ക്കുന്നു. ഒരല്‍പ്പംഭേദഗതിയോടെ, ഇലക്ഷനില്‍ ഒരു കണ്ണുമായി വിചാരിച്ചതിലും 6 മാസം മുന്‍പെ തന്നെ.  യഥാര്‍ത്ഥ പ്ളാനിലെ 8 ലൈനുകള്‍ക്കു പകരം 4 ലൈനുകള്‍ മാത്രം. 2 കാരിയേജിനു പകരം ഒന്നു മാത്രം.കാത്തിരിപ്പു ഒന്നും രണ്ടും വര്‍ഷമായിരുന്നില്ല കേട്ടോ, നീണ്ട 10 വര്‍ഷം.ഡിസംബര്‍ 2004 ല്‍ ഇതിന്റെ […]

Water Woes…..മുംബൈ ഒരു വേഴാമ്പല്‍

Posted by & filed under മുംബൈ ജാലകം.

Water Woes…മുംബൈ ഒരു വേഴാമ്പല്‍             കാത്തിരിപ്പാണിവിടെ, മഴയ്ക്കായി, ഒരു വേഴാമ്പലിനെപ്പോലെ. മുംബൈ മഹാനഗരി ഉരുകുകയാണു.  കുടിവെളളപ്രശ്നം രൂക്ഷമായിക്കൊണ്ടിരിയ്ക്കുന്നു.  മഴമേഘങ്ങള്‍ വന്നെത്തി നോക്കി പരിഹസിച്ചു ചിരിച്ചു ഓടിയകലുകയാണു. കാലാവസ്ഥ പ്രവചനക്കാര്‍ മുങ്കൂര്‍  ജാമ്യമെന്നപോലെ മഴ വൈകുമെന്ന പ്രവചനം നടത്തി സമാധാനത്തോടെയിരിയ്ക്കുന്നു.            പൊതുവേ വേനല്‍  മുംബൈ നഗരത്തെ ഇത്രയെറെ വലയ്ക്കാറില്ല. വലിയൊരുഭാഗം ജനത വെക്കേഷനില്‍ നാട്ടില്‍ പോകുന്നതിനാല്‍  വെള്ളത്തിന്റെ കുറവും അറിയാറില്ല. ജൂണ്‍ ആദ്യം  പോയവരെല്ലാം തിരിച്ചെത്തുന്നതിനോടൊപ്പം തന്നെ മഴയും വന്നെത്തും. സ്കൂളില്‍  പോകാന്‍ തയ്യാറെടുക്കുന്ന കുട്ടികളുടെ […]

മുംബയുടെ മാറുന്ന മുഖച്ഛായ-മുംബൈ മെട്രൊ വണ്‍

Posted by & filed under മുംബൈ ജാലകം.

മുംബെയുടെ മുഖച്ഛായ മാറ്റുന്ന ബാന്ദ്ര സ്കൈ വാക്കിനെക്കുറിച്ചു പറഞ്ഞല്ലോ? ഇതാ മറ്റൊന്നു കൂടി. മുംബൈ മെട്രോ. മുംബയുടെ ആദ്യത്തെ മെട്രോ ലയിന്‍ 2011 ല്‍ തുടങ്ങുമെന്നാണു കണക്കു കൂട്ടല്‍. VERSOVA-ANDHERI-GHATKOPAR (VAG) ആണു ആദ്യറൂട്ടായി തിരഞ്ഞെടുത്തിട്ടുള്ളതു. ഹൈ-സ്പീഡ്ഗതാഗതത്തിന്റെ തുടക്കത്തിനായി പല തയ്യാറെടുപ്പുകളും ആവശ്യമാണ്. ഇനി ടിക്കറ്റു കൌണ്ടറിനു മുന്നില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട ഗതികേടു മുംബൈറ്റിയ്ക്കു കുറയ്ക്കാം. സ്വുയ്പ്/സ്മാര്‍ട്ട് കാര്‍ഡുകള്‍ മതി.സ്റ്റൈലില്‍ യാത്ര!  പണി പലയിടങ്ങളിലായി നടന്നു കൊണ്ടിരിയ്ക്കുന്നു. ഇതിനായി കോണ്ട്രാക്റ്റ് കിട്ടിയിട്ടുള്ള സ്പാനിഷ് കമ്പനിയെ നിയന്ത്രിയ്ക്കുന്നതു […]

സിദ്ധിവിനായക! തേ നമോ നമ:

Posted by & filed under മുംബൈ ജാലകം.

        ടിട് വാല ഗണപതിയെക്കുറിച്ചു മുന്‍പു എഴുതിയല്ലോ? അതുപോലെ തന്നെ മുംബൈറ്റിയുടെ ഇഷ്ടദൈവമാണു ക്ഷിപ്രപ്രസാദിയായ സിദ്ധിവിനായക ഗണപതി. മുംബയ്  പ്രഭാദേവിയിലെ സിദ്ധിവിനായക അമ്പലത്തില്‍ എപ്പോഴും തിരക്കു തന്നെ. പഴക്കമേറിയ അമ്പലമാണിതു. 1801ല്‍ ആണിതു നിര്‍മ്മിയ്ക്കപ്പെട്ടതു. ചൊവ്വാഴ്ച്ച ദിവസങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും ഇവിടത്തെ തിരക്കു  പറയുകയും വേണ്ട. ഒരു വര്‍ഷവും 100 മുതല്‍ 150 മില്യണ്‍ വരെയാണിവിടത്തെ നടവരവു. മുംബയുടെ ഏറ്റവും സമ്പന്നമായ അമ്പലം. ഭക്ത ജനങ്ങളുടെ വിശ്വാസം അത്രയേറെയാണു. സാധാരണക്കാരനും സമ്പന്നരും  ഒരേപോലെ ഇവിടം ദര്‍ശിയ്ക്കാന്‍ ഔത്സുക്യം കാട്ടുന്നു. […]