Posts Categorized: FILMS & SERIES–Jyothi Recommends

THE HURT LOCKER (2009) -Oscar Winner

Posted by & filed under FILMS & SERIES--Jyothi Recommends.

കാതറിൻ ബെഗ് ലോ സംവിധാനം ചെയ്ത ഈ പടത്തിനു 6 ഓസ്കാർ അവാർഡുകൾ- ബെസ്റ്റ് പിക്ചർ, ബെസ്റ്റ് ഡയറക്ടർ, എഡിറ്റിംഗ്, സൌണ്ട് മിക്സിംഗ്, സൌണ്ട് എഡിറ്റിംഗ്, ഒറിജിനൽ സ്ക്രീൻ പ്ലേ എന്നിങ്ങനെ. വളരെയേറെ ഔത്സുക്യത്തോടെയാണു ഈ പടം കാണാൻ തുടങ്ങിയതു “The rush of battle is a potent and often lethal addiction.” “For war is a drug”  എന്ന തുടക്കത്തിലെ സന്ദേശം അത്യന്തം ശ്രദ്ധേയം. ഏതു ജോലിയും അതിന്റേതായ രീതിയിൽ അപകടകരമെന്ന […]

Pride and Glory(E), Rann(H), nataramg(Marathi), 2 hariharanagar(Mal) , 3 Idiots (H), Up In The Air (E),Varanam Aayiram (Tamil), ISHQIYA (H), Atithi, Tum kab jaoge? (H) , The Blind side (E) -10 films

Posted by & filed under FILMS & SERIES--Jyothi Recommends.

ക,ഴിഞ്ഞ രണ്ടാഴച്ചയ്ക്കുള്ളിൽ വൈവിദ്ധ്യം  നിറഞ്ഞ ഒട്ടേറെ സിനിമകൾ കണ്ടു, പല ഭാഷകളിലായി. അവതാർ(Both in 3D and Normal),Pride and Glory(ഇംഗ്ലീഷ്),  RaNN(ഹിന്ദി), നടരംഗ് (മറാഠി), ഇൻ ഹരിഹരനഗർ-2 (മലയാളം), 3 Idiots  (ഹിന്ദി) രണ്ടുപ്രാവശ്യം, up in the air (ഇംഗ്ലീഷ്) vaaranam aayiram(തമിഴു), Ishqia (ഹിന്ദി) ,Atithi Tum kab jaoge ?(ഹിന്ദി), The Blind Side(ഇംഗ്ലീഷു). ഇത്രയധികം സിനിമകൾ  കണ്ടുവെന്നു തന്നെ മനസ്സിലായിരുന്നില്ല. ഇവയെക്കുറിച്ചെല്ലാം രണ്ടുവരി കുറിയ്ക്കണമെന്നു തോന്നി 1.AVATAR.(2009-English) ജെയിംസ് കാമറൂണിന്റെ […]

AVATAR @ IMAX

Posted by & filed under FILMS & SERIES--Jyothi Recommends.

“Inglourious Basterds  “കാണാനായി തിയറ്ററിൽ പോയപ്പോഴാണു ആദ്യമായി AVATAR ട്രെയിലേർസ് കാണാനിടയായതു. അപ്പോൾ മുതൽ കാണാൻ തിടുക്കം തോന്നിയെങ്കിലും ചില യാത്രകളും മറ്റു തിരക്കുകളുമായി കാണൽ നീണ്ടുപോയി.  ഇതിനിടയിൽ ഈ സിനിമയുടെ മേന്മയെക്കുറിച്ചു ഒട്ടനവധി വായിയ്ക്കാനും കേൾക്കാനുമിടയായി.  ഡിസംബറിലേ പുറത്തു വന്നിട്ടുള്ളുവെങ്കിലും ഇതിനകം 16 അവാർഡുകൾ,  9 ഓസ്കാർ നോമിനേഷനടക്കം 32 നോമിനേഷനുകൾ!  ഡയറക്ഷൻ,  ആർട്ട് ഡയറക്ഷൻ,  സിനിമാട്ടോഗ്രാഫി,  എഡിറ്റിംഗ്,  സൌണ്ടു,  സൌണ്ടു  മിക്സിംഗ്,  മ്യൂസിക് ഒറിജിനൽ സ്കോർ,  വിഷ്വൽ എഫെക്റ്റ്സ്, ബെസ്റ്റ് പിക്ച്ചർ ഓഫ് ദ […]

FOUR MINUTES, EAGLE EYE & SMOKIN’ ACES

Posted by & filed under FILMS & SERIES--Jyothi Recommends.

ഈയാഴ്ച്ച ബോറടിയില്‍ നിന്നും രക്ഷപ്പെടാനായി കണ്ട സിനിമകളാണു ഫോര്‍ മിനറ്റ്സ്, ഈഗിള്‍ ഐ, സ്മോക്കിംഗ്  ഏസെസ്  എന്നിവ. ഫോര്‍ മിനറ്റ്സ്:(2006) ജര്മ്മന്‍ ഫിലിം, ഡയറക്ഷന്‍ Chris Kraus,ശക്തിമത്തായ കഥാതന്തു, ഭാവജനകമായ അഭിനയം. പല പാളിച്ചകളും പ്രധാന കഥാപാത്രങ്ങളുടെ തന്മയത്വം നിറഞ്ഞ അഭിനയത്തിളക്കത്തില്‍  ശ്രദ്ധിയ്ക്കപ്പെടാതെ പോയെന്നു പറയാം. 80 വയസ്സായ പിയാനോ ഇന്‍സ്ട്രക്ടരുടെ (Traude Krueger byMonica Bleibetru)യും ചെരുപ്പക്കാരിയായ തടവുവുകാരിയുടെയും (Jenny von Loeben  Hannah Herzsprung),മുഖങ്ങളും ഭാവങ്ങളും ഒട്ടേറെ നേരത്തെയ്ക്കു മനസ്സില്‍ നിന്നും നീക്കാനായില്ല. 60 […]

TAKEN (Film, English, 2008)

Posted by & filed under FILMS & SERIES--Jyothi Recommends.

              ഗ്രേറ്റ് ആക്ഷന്‍ ത്രില്ലര്‍ എന്നറിഞ്ഞിരുന്നതിനാല്‍ വളരെ പ്രതീക്ഷയോടെയായിരുന്നു ഈ സിനിമ കാണാന്‍ തുടങ്ങിയതു. വിവാഹമോചിതനായ ബ്ര്യാന്‍ മിത്സ് മകളുടെ പതിനേഴാം ജന്മദിനത്തില്‍ ഒരു കറോക്കെ സെറ്റുമായി എത്തുന്നതും എക്സ്   വൈഫിന്റേയും ഭര്‍ത്താവിന്റേയും പ്രതികരണവും തുടക്കത്തില്‍ തന്നെ ഒരു ഫാമിലി ഫിലിമിന്റെ പ്രതീതിയാണു തന്നതു. വളരെ ലളിതവും സ്വാഭാവികത നിറഞ്ഞതുമായ കഥാതന്തു.  കഥയുടെ ചുരുള്‍ വളരെ സാധാരണമായ ഒഴുക്കിലൂടെ തന്നെ അഴിയുന്നു. പക്ഷേ കഥപാത്രങ്ങളുടെ അഭിനയത്തിന്റേയും  നിര്‍ദ്ദേശകന്റെ കഴിവിനേയും എടുത്തുന്ന കാണിയ്ക്കുന്ന മിഴിവു ആ ഒഴുക്കിനെ അനസ്യൂതമാക്കുന്നു. ഏച്ചുകൂട്ടലുകളോ മുഴയ്ക്കലുകളോ കാണാനായില്ല. ഒറ്റയിരിപ്പിനു ഇരുന്നു കാണാനായി, ആസ്വദിയ്ക്കുകയും […]

LOST (Serial, English)

Posted by & filed under FILMS & SERIES--Jyothi Recommends.

LOST യാദൃശ്ചികമായാണു കാണാനിടയായതു.ആദ്യ സീസണ്‍ മുഴുവനും ഒരാഴ്ച്ച കൊണ്ടു കണ്ടു തീര്‍ത്തു7 വോള്യങ്ങളിലായി 25 എപ്പിസോഡുകള്‍. സീരിയലുകള്‍ സാധാരണ എന്റെ ഫീല്‍ഡല്ല. മലയാളമായാലും, ഇംഗ്ലീഷായാലും.  എന്നാല്‍ ഈ സീരിയല്‍ എന്നെ പിടിച്ചിരുത്തിക്കളഞ്ഞു. am totally LOST. 5 വര്‍ഷം പിന്നിട്ട സീരിയല്‍ മാര്‍ച് 20നു അതു ആഘോഷിയ്ക്കുകയാണു. ആസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്നു ലോസ് ആന്‍ ജെത്സിലേയ്ക്കു പോകുന്ന ഓഷ്യാനിക് ഫ്ലൈയ്റ്റ് 815  വിദൂരവും അജ്ഞാതവുമായ ഒരു ദ്വീപില്‍ ചെന്നു സമുദ്രതീരത്തു തകരുന്നു. രക്ഷ്പ്പെട്ട 48 പേരെ നയിയ്ക്കുന്ന […]

ഗുലാല്‍ (2009, ഹിന്ദി, അനുരാഗ് കശ്യപ് ഫിലിം)

Posted by & filed under FILMS & SERIES--Jyothi Recommends.

അനുരാഗ് കശ്യപ് പടം, തൊട്ടടുത്ത തിയ്യേറ്ററില്‍ തന്നെ. എല്ലാവരും കൂടിയാണു ഫിലിം കാണാന്‍ പോയതു. തീരെ തല്ലിപ്പൊളിയാകാന്‍ വഴിയില്ല. എന്നിരുന്നാലും പ്രത്യേകിച്ചൊരു മുന്‍ കൂര്‍ ധാരണയൊന്നും മനസ്സില്‍ വച്ചില്ല.  കേ.കേ. മേനോനൊഴികെ ഒക്കെ പുതു മുഖങ്ങള്‍. അതാണല്ലോ അനുരാഗിന്റെ സ്ഥിരം പതിവു. കേ.കേ. എനിയ്ക്കിഷ്ടപ്പെട്ട നടനാണു താനും. പ്രമേയത്തില്‍  പുതുമ തോന്നി. നഷ്ടപ്രതാപത്തിന്റെ പുനരുദ്ധാരണത്തിനായി സ്വയം കുരുതികൊടുക്കാന്‍ തയ്യാറായ പുതിയ ഇന്ത്യയുടെ യുവതലമുറയുടെ കഥ. രജ്പുത് വംശത്തിന്റെ അഭിമാനത്തിനായി സ്വന്തം പടയാളികളെയൊരുക്കി പൊരുതുന്ന ‘ദു:ഖിബന‘ യുടെ റോളില്‍ കെ.കെ തിളങ്ങുന്നു.  രാജവംശത്തിന്റെ പുതുതലമുറയെങ്കിലും അതിലൊട്ടും […]

The Curious Case Of Benjamin Button (2008 Film,English, 3 Oscars)

Posted by & filed under FILMS & SERIES--Jyothi Recommends.

  12 നോമിനേഷന്‍ ,  3 ഓസ്കാര്‍- ആര്‍ട് ഡയറക്ഷനും, മെയ്ക്കപ്പിനും, വിഷ്വല്‍ ഇഫെക്റ്റ്സിനും. ഡയറക്റ്റ് ചെയ്തതു ഡേവിഡ് ഫിഞ്ചര്‍. സ്ക്രീന്‍ പ്ലെ എറിക് റോത്( ‘ഫോറ്സ്റ്റ് ഗമ്പ്’  )   കാണണമെന്നുണ്ടായിരുന്നുവെങ്കിലും ഓസ്കാര്‍ ദിനത്തിനു മുന്‍പായി അതിനു കഴിഞ്ഞില്ല.അതിനാല്‍ തന്നെ 3 ഓസ്കാര്‍ നേടിയെന്നറിഞ്ഞപ്പോല്‍ വളരെയേറെ പ്രതീക്ഷകളോടെ തന്നെയാണീ ഫിലിം കാണാന്‍ തുടങ്ങിയതു.ഒന്നാം തരം. എന്റെ പ്രതീക്ഷകള്‍ക്കുമപ്പുറം.. പ്രധാന റോളുകളില്‍ ബ്രാഡ് പിറ്റ്, കേറ്റ് ബ്ലാഞ്ചെറ്റ് എന്നിവര്‍ ശരിയ്ക്കും ജീവിയ്ക്കുന്നതായി തോന്നി. കഥ തികച്ചും അവിശ്വസനീയവും കാല്‍പ്പനികവുമായിത്തോന്നിയെങ്കിലും ഡയറക്ഷന്‍, ആക്റ്റിംഗ്, അവതരണം എന്നിവയാല്‍ […]

സ്ലം ഡോഗ് മില്യനയര്‍….ഗോള്‍ഡന്‍ ഗ്ലോബ്.. ബോളിവുഡ് തിളങ്ങുന്നു..

Posted by & filed under മുംബൈ ജാലകം, FILMS & SERIES--Jyothi Recommends.

    ബാങ്കില്‍ പോയി വരികയായിരുന്നു. ബ്രിഡ്ജിനു മുകളിലൂടെ ഓട്ടോവിലിരിയ്ക്കുമ്പോഴാണു വലിയ ബില്‍ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടതു-സ്ലംവ് ഡോഗ് മില്യനയര്‍. ഇന്ത്യയില്‍ ജനുവരി 23നു റിലീസാവുന്നു. 4 ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് കിട്ടിയ സിനിമ..അങ്ങനെ പറഞ്ഞാലും പോര, ഇന്ത്യയ്ക്കു ആദ്യമായി ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടിത്തന്ന പടം. കാണാന്‍ തിടുക്കമായി.         ബ്രിട്ടീഷ് സിനിമാനിര്‍മ്മാതാവായ ഡാനി ബോയ്ലേയുടെ പരീക്ഷണം. ബെവെര്‍ലി‍ ഹില്‍ സില്‍ ഇന്നലെ നടന്ന അവാര്‍ഡ് പ്രഖ്യാപനത്തിന്റെ ടി.വി. അവതരണം കാണുമ്പോള്‍ വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. പടം നോമിനേഷന്ന്‍ കിട്ടുന്നതു […]