Monthly Archives: September 2007

നല്ലനാളെയെത്തേടി……

Posted by & filed under കവിത.

വിരസതയേറുന്നിതാവര്‍ത്തനത്താല്‍ വിരചിതം,ദുസ്സഹമെത്രയീ ജോലി കരവിരുതോ മമ സ്ര്ഷ്ട്യാത്മമെന്തും ചെറുതെങ്കിലുംസ്പഷ്ടമാക്കാനതില്ല. ഇരുളും വെളിച്ചവും മാറി മാറുന്നൊ- രറിയിപ്പു നല്‍കും സമയമാം തേരില്‍ ഒരുപാടു സ്വപ്നസാത്കാരത്തിന്നായി പ്പണമെന്ന മിഥ്യതന്‍ നിഴലായിടുന്നൊ? തരമില്ല ,സ്നേഹത്തിനിന്നില്ല സ്ഥാനം, കഥ നിന്റെ കേല്‍ക്കുവാനിന്നില്ല നേരം കഥയറിയാതെയിന്നാടുന്നു ഞാനും ഒരുനല്ല നാളെയെന്‍ സ്വപ്നമതല്ലൊ!

അനുരാഗം

Posted by & filed under കവിത.

ചഞ്ചലാക്ഷിയുടെ ചന്തമേറിടും ചില്ലിയോ,ചടുല ലാസ്യഭാവമോ? ചന്തമൊട്ടവളു കൂട്ടുവാന്‍ തൊടും ചാന്തുപൊട്ടതിലോ, വീനുപോയ് ഭവാന്‍?

കരുണാ‍പൂരം

Posted by & filed under കവിത.

നടന ചാതുരിയേറേയുണ്ടെടോ,വചനമാധുര്യമോ പറയേണ്ടെടോ, നയന വശ്യത വേറെ തന്നെയെന്‍ കമിതനുണ്ണീ, നിനയ്ക്ക നീയെടോ, അരുണദേവപ്രഭാവമുണ്ടെടോ,കരമതിസ്സദാവെണ്ണയുണ്ടെടോ, വിരുതനാണിവനെങ്കിലും നല്‍ കരുണ തന്റെ സമുദ്രമാണെടോ….

ജീവിതം ധന്യം

Posted by & filed under കവിത.

വിരുന്നുകാര്‍ വന്നിഹ തെല്ലുനേരം ഇരുന്നുപോകുന്നൊരു വേള പങ്കിടും ഒരല്പ നേരത്തിലെ സൌഖ്യ ദു:ഖം, അതത്രെ ധന്യം!ശരിയായ ജീവിതം!

ഒരുത്തരം

Posted by & filed under കവിത.

കരത്തിനുണ്ടോ കഴിയുന്നു മോദാല്‍ മനസ്സു ചിന്തിപ്പതു വാര്‍ത്തെടുക്കാന്‍ തനിയ്ക്കു പിന്നെപ്പറയാമതെല്ലാം എനിയ്ക്കു തെല്ലൊന്നതു മുട്ടു തന്നെ!

റംസാന്‍ നൊയന്‍പു

Posted by & filed under കവിത.

പകലോനിഹ വന്നു ചേര്‍ന്നുവെന്നാല്‍ മതിയാക്കേണമിവര്‍ക്കു ഭോജനം ഒരു തുള്ളി ജലം, ശിവ!സ്വന്തമാം ഉമിനീരും കുടിയായ്ക കഷ്ടമേ! നമ്മുടെ മുസ്ലിം സഹോദരരുടെ നൊയന്‍പു സമയമാണല്ലൊ!

അക്ഷരക്കളികള്‍…തുടരുന്നു

Posted by & filed under കവിത.

ന നയിച്ചിടാനാളുകളുണ്ടസംഖ്യം ധരിയ്ച്ചിടാന്‍ ത്രാണിയെനിയ്ക്കതില്ല കരുത്ത കാകന്നു കുലിച്ചു നല്ല വെളുത്ത കൊക്കായ് വരുവാന്‍ പ്രയാസം. ഇ ഇഷ്ടര്‍ക്കു തമ്മില്‍ പറയേണ്ടതായി- ട്ടൊട്ടുണ്ടു കാര്യങ്ങള്‍, പഠിച്ചിടാനും, കഷ്ടം ധരിയ്ക്കേണ്ട ,ശരിയ്ക്കെനിയ്ക്കു വ്രറ്ത്തങ്ങള്‍ പോലും ഹ്രുദി തോന്നുകില്ല! ക കയ്കൊട്ടിക്കല്ലി മൂലമിന്നെനിയ്ക്കു കൈവന്നില്ലിവിടെക്കടന്നിടാനായ് വൈകേ നേരമൊരിത്തിരി വീന്ണു കിട്ടി കൈവച്ചിട്ടൊന്നു പോവുകയാണു ഞാനും.

അക്ഷരക്കളികള്‍

Posted by & filed under കവിത.

വ വേണ്ടെന്നുവച്ചിടുവാനെളുപ്പമാം വേണ്ടാ മനസ്സിന്നൊരു ശങ്കയപ്പുറം വേണ്ടുന്ന വണ്ണമതു ചെയ്കയാകിലോ വേണ്ടായ്ക വേണമതായി മാറിടും. യ യശസ്സു, സന്‍പത്തുമതൊന്നുമല്ല- യിഹത്തിലെന്തോന്നിതെടുത്തു വച്ചു കരുത്തനായോനു മൊരിയ്ക്കല്‍ പോണം യമന്റെ ജോലിയ്ക്കു വിരാമമില്ല! ന നഷ്റ്റം വരുത്തണമെന്നു തെല്ലുപോലും കഷ്ടം!വിചാരിച്ചാതുമില്ല”യാര്യെ” ഇഷ്ടം കുറച്ചെറെയുമുന്ണ്ടു താങ്കളോ- ടത്രയ്ക്കു കെമം! തവ കാവ്യമെല്ലാം!

മൃത്യുദര്‍ശനം

Posted by & filed under കവിത.

യശസ്സു,സന്‍പത്തുമതൊന്നുമല്ലാ- യിഹത്തിലെന്തൊന്നിതെടുത്തുവച്ചു കരുത്തനായോനു,മൊരിയ്ക്കല്‍ പോണം, യമന്റെ ജോലിയ്ക്കു വിരാമമില്ലാ! (ഉപേന്ദ്രവജ്ര)

നഗരജീവിതം

Posted by & filed under കവിത.

നഗര ജീവിതമോതുകിൽ ദുസ്സഹം നരകമെന്നു പറഞ്ഞിടണം സഖേ! ഒരുവിധം സുഖമുണ്ടതിദു:ഖമൊ- ന്നതിനുതുല്യമൊഴുക്കതിവേഗവും