Monthly Archives: September 2007

ചാഞ്ചല്യം.

Posted by & filed under കവിത.

വേണ്ടെന്നു വച്ചിടുവാനെളുപ്പമാം, വേണ്ടാ മനസ്സിന്നൊരു ശങ്കയപ്പുറം വേണ്ടുന്നവണ്ണമതു ചെയ്കയാകിലോ വേണ്ടായ്ക വേണമതായി മാറിടും.

ഗൌരീ വിസര്‍ജനം

Posted by & filed under കവിത.

ഗൌരീ വിസര്‍ജനമാണു കേട്ടിടാം ഗൌരീസ്തുതിയ്ക്കൊത്തൊരു വാദ്യഘോഷം ഗണേഷമാതാ വിടവാങ്ങി,ദു:ഖിയായ് ഗമിയ്ക്കുമിന്നേരമെനിന്യ്ക്കു സങ്കടം. മൂന്നു ദിവസത്തെ ഗൌരീപൂജയ്ക്കു ശേഷം വിസര്‍ജനത്തിനായി ആഘോഷപൂര്‍വം കൊണ്ടുപോകുന്ന ഗൌരീവിഗ്രഹങ്ങള്‍ കാണുന്‍പോള്‍ മകനെ വിട്ടു പോകുന്ന അമ്മയുടെ ദു:ഖമോര്‍ത്തു സങ്കടം തോന്നാറുണ്ടു.

ഒരു പ്രാര്‍ത്ഥന

Posted by & filed under കവിത.

മഞ്ഞപ്പട്ടുധരിച്ച സുന്ദരനിവന്‍,കണ്ണന്‍ കടാക്ഷിയ്ക്കണം മണ്ണെത്തിന്നുരസിച്ചു ഗോകുലമതില്‍ വാണോന്‍ കടാക്ഷിയ്ക്കണം എണ്ണാ‍ഗോപികമാര്‍ മനസ്സു തിരയും വിണ്ണോന്‍ കടാക്ഷിയ്ക്കണം ഇന്നിജ്ജീവിതമാകുമബ്ധി തരണം ചെയ്യാന്‍ കടാക്ഷിയ്ക്കണം.

ഗണപതി വിസര്‍ജനം

Posted by & filed under കവിത.

കൊട്ടുണ്ടു,പാട്ടുമതി സുന്ദരമാട്ടമുണ്ടേ, കുട്ടിക്കുറുമ്പരിഹ മുന്‍നിര തന്നിലുണ്ടേ, ഠഠഠയെന്നു പടക്കവുമുണ്ടിടയ്ക്കിടെ കുട്ടിഗ്ഗണപതി വിസര്‍ജന നേരമാണേ… മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഉത്സവമായ ഗണപതി പൂജനത്തിനു ശേഷമുള്ള ആഘോഷപൂര്‍വമായ വിസര്‍ജനയാത്രയുദെ ഒരു ദ്റ്ശ്യം.ഇപ്പോള്‍ ഇതു നടക്കുന്ന സമയമാണു.

ഒരു കറക്ഷന്‍….

Posted by & filed under കവിത.

ചിത്തത്തിലുള്ളതു പറഞ്ഞുകൂടെടോ ശത്രുക്കള്‍ കൂടുന്നു, പലര്‍ക്കു കേള്‍ക്കെടോ, ചിത്തത്തിലേ വച്ചു വസിയ്ക്കയെങ്കിലോ മിത്രാത്മവഞ്ചനയതിന്നു തുല്യമാം!

ബസ്സു സമരം

Posted by & filed under കവിത.

കേരളം തളര്‍ന്നു പോയ്,ബസ്സുകള്‍ കിടന്നുപോയ്, കാറുകള്‍ കയ്യിലുള്ളോര്‍,വീടുകളെത്തിച്ചേര്‍ന്നു, കാറങ്ങു ഗഗനേയും നിനച്ചങ്ങാധി പൂണ്ടി- തേറെ വൈകാതെ ഗൃഹം പുക്കിയോര്‍ മിടുക്കന്മാര്‍!

ത്രിശങ്കു സ്വര്‍ഗം

Posted by & filed under കവിത.

ചിത്തത്തിലുള്ളതു പറഞ്ഞുപോയാല്‍ ശത്രുക്കള്‍ കൂടാന്‍ വഴിയേറെയുണ്ടു ചിത്തത്തില്‍ താന്‍ വച്ചു വസിയ്ക്കയാലോ? മിത്രത്തെ വഞ്ചിപ്പതു തുല്യമാണേ…..

ഒരു ക്ഷമാപണം

Posted by & filed under കവിത.

അയ്യൊ കഷ്ടമിതെന്തിതോ ‘സജഷനി’ന്നെന്‍പേരു മാറ്റീടുവാന്‍ ഉണ്ടാം മറ്റൊരു സോദരിക്കിതു സമാനസ്ഥിതം നാമധേയം ഉണ്ടാം ‘കണ്‍ഫ്യൂഷ’നൊട്ടോര്‍ക്കുക, യെനിയ്ക്കിഷ്ടമാം പേരു മാറ്റാന്‍ കൊണ്ടാവില്ലി,ന്നെനിയ്ക്കെന്‍ പ്രിയര്‍ വിട തന്നീടണം,പോയ് വരാം ഞാന്‍! ഇതേ പേരു മറ്റൊരാള്‍ക്കുണ്ടെന്നും കന്‍ഫ്യുഷന്‍ മാറ്റാന്‍ എന്റെ പേരു മാറ്റണമെന്നും അക്ഷരശ്ലോകം കമ്യുണിറ്റിയിലെ (?) ചിലരുടെ അഭിപ്രായത്തോടുള്ള എന്റെ നിലപാടു വ്യക്തമാക്കുകയാണിവിടെ…

ഒരു സങ്കടം…

Posted by & filed under കവിത.

ധരിയ്ക്ക നീയെന്നുടെ നാമധേയം ശരിയ്ക്കു ചൊല്ലീടുകിലെത്ര നന്നു, മുറിച്ചിതിംഗ്ലീഷിലു കഷ്ണമാക്കി മറിച്ചു ചൊല്ലുന്നതു കഷ്ടമാണേ! എപ്പോഴും എന്റെ പേരു തെറ്റി ഉച്ചരിയ്ക്കുന്ന ഒരാളോടുള്ള പ്രതികരണം.

ഒറ്റയും പൊട്ടയും….തുടര്‍ച്ച

Posted by & filed under എന്റെ ശ്ലോകങ്ങൾ, കവിത.

വാക്കെന്നുമേ ക്രൂരമനാദരത്വം തോക്കുണ്ടു കൊല്ലാനു,മിടുപ്പില്‍ കത്തി, രാക്കാലമോ ചുറ്റിനടന്നു കൊള്ള- യീക്കാലമാടര്‍ നരകേ പതിപ്പൂ!