Daily Archives: Thursday, November 8, 2007

കടിഞ്ഞാണ്‍

Posted by & filed under കവിത.

കര്‍ണം കേള്‍ക്കുവതിന്നു,കണ്‍കള്‍ കാണുവതിനഹോ നാക്കോ പറഞ്ഞീടൂവാന്‍ കൈകള്‍ നേടുവതിന്നു, കാലുകളതോ സഞ്ചാരസൌഖ്യത്തിനും, എല്ലാംമര്‍ത്ത്യനു നല്‍കി ദൈവമതിനെല്ലാം നല്‍കിയോരോ പണി- യെല്ലാത്തിന്നും കടിഞ്ഞാണിടുവതിനു തലച്ചോറും കനിഞ്ഞേകിനാന്‍!

കുറെ സംശയങ്ങള്‍

Posted by & filed under കവിത.

1. കണ്ണടച്ചാലിരുട്ടകുമെങ്കിലോ കണ്ണടയ്ക്കണമോയിരുട്ടെത്തുന്‍പോള്‍? വന്നിടുന്നിതു കണ്ണടച്ചീടാനോ? കണ്‍ തുറക്കൂ,വരേണ്ടാ‍യിരുട്ടെങ്കില്‍! 2. ഉറങ്ങുവതെന്തിതു ഉണരാനാണോ? ഉണരുന്നതുറങ്ങുവതിനല്ല, നൂനം! ഉണരലുമുറക്കവുമൊരുപോലെയല്ലഹേ! ഉണരൂ,ഉറക്കമൊരു തുടക്കമതാക്കി മാറ്റൂ! 3. മഞ്ഞുരുകിയതു ജലമെന്നു പക്ഷം, ജലമുറച്ചതു മഞ്ഞെന്നു വേറെ പക്ഷം, മഞ്ഞും, ജലവും പ്രക്രുതി തന്റെ ശില്പം, ധന്യം, അവസരയോജ്യമാര്‍ന്ന വേഷം!