Monthly Archives: December 2007

മായം… സര്‍വത്ര മായം..

Posted by & filed under കവിത.

ഫലങ്ങള്‍ തിന്നീടുക, ദേഹരക്ഷാ- ബലം ലഭിച്ചീടുമിതോര്‍പ്പു നമ്മള്‍, ഫലത്തില്‍ ലാഭത്തിനു ചേര്‍പ്പു മായം, ഫലം? അനാരോഗ്യമിതെത്ര കഷ്ടം? കുടിച്ചിടാം പാലതു നല്ലതെത്ര, ചെറുപ്പകാലത്തിലെ ശീലമല്ലേ? എനിയ്ക്കു പേടിച്ചതിനാവതില്ല കലക്കിടും പാലിലെ മായമോര്‍ത്താല്‍. കഴിയ്ക്കു പച്ചക്കറി, ചോര നീരി- ന്നിതത്രെ വേണ്ടു,മകനോടു ചൊല്ലാം! മുഴുത്തിടാന്‍, കീടമകറ്റിടാനായ് തളിച്ചിടും ദ്രാവകമെത്ര രൂക്ഷം! എനിയ്ക്കു വയ്യാ,യിവയോര്‍ത്തിരുന്നാല്‍ കഴിയ്ക്ക വയ്യാ, യൊരു സാധനങ്ങളും നശിച്ചിടാന്‍ നേരമതായിയെങ്കില്‍ വിധിയ്ക്കു കുറ്റം പറവല്ലെ, നല്ലൂ!

ഒരല്പം സ്വകാര്യം

Posted by & filed under കവിത.

ഒരു പുസ്തകത്തിന്റെ താളില്‍ ഒരു കൂട്ടം അക്ഷരങ്ങലുടെ തടവറയില്‍ എനിയ്ക്കാവില്ലല്ലോ തളയ്ക്കാന്‍, ഇവയെന്റെ സ്വകാര്യങ്ങള്‍! മഴയും , മഞ്ഞും,വെയിലും നിറയും കാലം തന്നൊരു സ്വപ്നങ്ങളും, സ്വപ്ന ഭംഗങ്ങളും ഇവിടെയെനിയ്ക്കെഴുതാനാവില്ല. മധുരം നിറഞ്ഞ യൌവനം മനസ്സില്‍ വരച്ച ചിത്രങ്ങള്‍ പലതും മായിച്ചു രസിച്ച വിധി തന്നെക്കുറിച്ചുമില്ല. എവിടെയോ ഞാന്‍ തേടി, എന്തിനെയെന്നറിഞ്ഞില്ല, നഷ്ടങ്ങളെക്കുറീച്ചെനിയ്ക്കില്ല ഖേ:ദം നേട്ടങ്ങളെക്കുറിച്ചുണ്ടു ബോധം. ഉണ്ടു സ്വന്ത്മാം കൊച്ചുദു:ഖങ്ങളെങ്കിലു- മിന്നു സന്തുഷ്ട ഞാന്‍! കാലം കളിച്ച കളികളില്‍ എന്റെ നഷ്ട സ്വപ്നങ്ങളെ മറന്നല്ലോ ഞാന്‍! കണ്ടെത്താനായ […]

തൊട്ടാവാടി

Posted by & filed under കവിത.

ഒരു കാറ്റു വീശിയാല്‍ ,വിറ കൊണ്ടിടുന്നുവോ? ഇതുപോലെയെത്രയോ കാറ്റിനി വന്നിടും! ഒരു കൊച്ചുപേമാരിയേറ്റിടാനാവില്ല- യിനിയെത്രയൊ വന്നിടാനിരിയ്ക്കുന്നു ഹേ! ഇതു സ്വപ്നഭൂമിയല്ലിവിടെജ്ജനിയ്ക്കുവോ- ര്‍ക്കൊരുപാടു സത്യത്തെ നേരിടേണം, സഖേ! ഒരുപാടു നേര്‍ത്തൊട്ടു വാടീക്കുഴഞ്ഞിടു- മൊരു തൊട്ടാവാടിയായ് മാറിടാതിന്നു നീ!

നഗരക്കാഴ്ച്ചകള്‍—1

Posted by & filed under മുംബൈ ജാലകം.

പലരും പറയാറുണ്ടു, നഗരം ഹ്രുദയശൂന്യമാണെന്നു.നെട്ടോട്ടമാണല്ലോ, ഇവിടെ? നേടാന്‍…നേടി നേടി വലിയവനാവാന്‍….സമയമില്ല, ഒന്നിനും തന്നെ. ദിവസങ്ങള്‍ വാച്ചിന്റെ സൂചിയുടെ അനക്കങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടേയിരിയ്ക്കുന്നു. അനക്കങ്ങള്‍ കുറിയ്ക്കുന്നതോ, നേട്ടങ്ങളുടെ കണക്കുകളും! അയ്യോ.. എവിടെ നില്‍ക്കാന്‍…എനിയ്ക്കു ആരുടെയും പിന്നിലാവണ്ട….ഞാന്‍…ഞാന്‍… നഗരത്തിന്റെ ഒരല്പം ‘ഹാപനിങ്’ ആയ പ്രദേശത്തെ ഈ ഹൌസിങ് കോളനിയിലെ പലരും വലിയ നേതാക്കന്മാരുടെ അടുത്ത ബന്ധുക്കള്‍….ലേറ്റസ്റ്റ് മോഡല്‍ കാറുകള്‍ ഏറ്റവുമാദ്യം ഇവിടെയാണു കാണാറു പതിവു. വീട്ടിലെ ഓരോ അംഗത്തിനും വേറെ വേറെ കാറുകള്‍. നിത്യവും കാണുന്നവര്‍ക്കും ഒരു ‘ഹായ്” പറയാന്‍ […]

വാക്കും നോക്കും

Posted by & filed under കവിത.

വാക്കിന്റെ മൂര്‍ച്ചയിതു തെല്ലു കുറച്ചിടാനും നോക്കിന്റെ മാര്‍ദ്ദവമൊരല്പമതേറ്റിടാനും കാക്കുന്ന ദൈവമെനിയ്ക്കു തുണച്ചിരുന്നാല്‍ ആക്കില്ല ക്രൂര, യിതു സത്യ, മറിഞ്ഞുകൊള്‍ക! വാക്കെങ്ങു വേണമതറിഞ്ഞിരുന്നാ- ലേല്‍ക്കേണ്ട പോലെയതുതന്നെ പറഞ്ഞിരുന്നാല്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കുക തന്നെ ചെയ്യും വാക്കിന്നു വാളിന്‍ സമമെന്നു ചൊല്‍വൂ! നോക്കിന്നസാരം കഴിവുണ്ടു നൂനം നോക്കാലെ വാക്കിന്‍പണി ചെയ്തിടാം, ഹേ! വാക്കിന്നുമാധുര്യമതേറുമെങ്കില്‍ നോക്കിന്റെ കാരുണ്യമതൊന്നു വേറെ! നാക്കാകിലും, സ്വാന്തനശബ്ദമോലും നോക്കാകിലും പുനരിതറിഞ്ഞു കൊള്‍ക ഓര്‍ക്കാപ്പുറത്തെദ്ദുരുപയോഗമിന്നു തീര്‍ത്താല്‍ തിരുത്തായതു മാറിടുന്നു.