പലരും പറയാറുണ്ടു, നഗരം ഹ്രുദയശൂന്യമാണെന്നു.നെട്ടോട്ടമാണല്ലോ, ഇവിടെ? നേടാന്‍…നേടി നേടി വലിയവനാവാന്‍….സമയമില്ല, ഒന്നിനും തന്നെ. ദിവസങ്ങള്‍ വാച്ചിന്റെ സൂചിയുടെ അനക്കങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടേയിരിയ്ക്കുന്നു. അനക്കങ്ങള്‍ കുറിയ്ക്കുന്നതോ, നേട്ടങ്ങളുടെ കണക്കുകളും! അയ്യോ.. എവിടെ നില്ക്കാന്…എനിയ്ക്കു ആരുടെയും പിന്നിലാവണ്ട….ഞാന്‍…ഞാന്‍… നഗരത്തിന്റെ ഒരല്പം ‘ഹാപനിങ്’ ആയ പ്രദേശത്തെ ഈ ഹൌസിങ് കോളനിയിലെ പലരും വലിയ നേതാക്കന്മാരുടെ അടുത്ത ബന്ധുക്കള്‍….ലേറ്റസ്റ്റ് മോഡല്‍ കാറുകള്‍ ഏറ്റവുമാദ്യം ഇവിടെയാണു കാണാറു പതിവു. വീട്ടിലെ ഓരോ അംഗത്തിനും വേറെ വേറെ കാറുകള്‍. നിത്യവും കാണുന്നവര്‍ക്കും ഒരു ‘ഹായ്” പറയാന്‍ […]