Monthly Archives: March 2008

ജീവിതദര്‍ശനം

Posted by & filed under കവിത.

ജീവിതമെന്തു വെറുമൊഴുക്കുമാത്ര,മന്ത- മേതുമേയില്ല,കര കാണ്മാനുമാവതില്ല. സ്വച്ഛന്ദമൊഴുകീടാം സ്വാര്‍ത്ഥത വെടിഞ്ഞു നീ സ്വസ്ഥമായ് ഗതിയ്ക്കൊത്തു നീന്തിയെന്നാകില്‍,പക്ഷേ ‘ഞാനെ’ന്ന വികാരത്തിന്നടിമപ്പെടുന്നാകി- ലായിരം പ്രശ്നങ്ങള്‍ തന്‍ ചുഴിയിലകപ്പെടാം, ഗതി മാറിടാം,ഒറ്റപ്പെട്ടിടാം,സ്വയം തീര്‍ത്ത വലയില്‍ കുടുങ്ങിയിട്ടൊട്ടേറെക്കുഴങ്ങീടാം. വിധിയാണെല്ലാമെന്നു പ്രലപിച്ചീടാം, വരും ദുരിതങ്ങളെയെല്ലാമൊന്നൊന്നായ് സഹിച്ചിടാം. ജീവിതമൊരു വെറും സ്വപ്നമാണെന്നും മായാ- മോഹമാണെന്നുമറിയുന്നവര്‍ക്കില്ലാ ദു:ഖം. പരിപൂര്‍ണ്ണതയ്ക്കെഴും പരമാണുവെന്നാലു- മെഴുതപ്പെട്ടല്ലോ നിന്‍ ഭാഗഭാക്കീലോകത്തില്‍ ഇവിടെജ്ജീവിയ്ക്കുകയല്ല നീ മറിച്ചിന്നു നിനയ്ക്ക,നിന്‍ ജീവിതം ജീവിയ്ക്കപ്പെടുന്നല്ലോ! ഒഴുകൂ ഗതിയ്ക്കൊത്തു, ഭാഗഭാക്കാവൂ, നിന- ക്കൊരൊട്ടു നിയന്ത്രണമില്ലിതെന്നറിഞ്ഞിടൂ ഒന്നെന്ന സമ്പൂര്‍ണ്ണത തന്നിലേയ്ക്കൊഴുകിടൂ ഒന്നിനേക്കുറിച്ചുമേ ചിന്തിയ്ക്കാതിരുന്നിടൂ!

യാത്രാമൊഴി

Posted by & filed under കവിത.

ഇവിടെക്കൊഴിഞ്ഞൊരുപൂവിന്നലെയൊരു മധുരക്കനവിനെച്ചുട്ടെരിച്ചും ഒരുപാടു നൊമ്പരമേകിയുമെന്തിനോ കരയിച്ചു നമ്മളെയൊക്കെ കഷ്ടം! പറയുവാനില്ലെനിയ്ക്കെന്തുമേ നിന്നോടു പരിഭവമോതിയിട്ടെന്തു നേടാന്‍? കരയല്ലെയെന്നു നിന്‍ പ്രിയനോടു ചൊല്ലിടാ- നരുതില്ലതാവതില്ലൊട്ടു പോലും! അരുമക്കിടാവിനെ കാത്തു സൂക്ഷിച്ചിത്ര മണിപോല്‍ക്കരുതിയ മാതൃരൂപം കഴിയില്ല കണ്ണാല്‍,മനസ്സിനാല്‍ കാണുവാ- നൊരുപോള കണ്ണടച്ചീടുവാനും! ഇവിടെ നീ ദു:ഖത്തിലാഴ്ത്തിയവര്‍ക്കെല്ലാ- മരുളട്ടെ ദൈവം, സഹനശക്തി. കരയല്ലെയെന്നു പറഞ്ഞിടുന്നാരുമേ- യറിയാതെ ഞാനും കരഞ്ഞിടട്ടേ!

പ്രതീക്ഷകള്‍……..

Posted by & filed under കവിത.

പ്രതീക്ഷകള്‍ ജീവിത സ്വാര്‍ത്ഥകത്തിനായ് പ്രപഞ്ച്സത്യം,നിറമൊട്ടു കൂടിടും വിടര്‍ന്നൊരിന്നിന്‍പുറമെന്തു, കണ്ടീടാ- നൊരൊട്ടു ജിജ്നാശ,യതൊന്നു മാത്രം! കഴിഞ്ഞകാലത്തിനു മാറ്റു പോരെ– ന്നൊരുത്തനോതി,യിതു മാറ്റിടേണം അതിന്നു നൂറായിരമുണ്ടുകാരണം അതിന്നു ശേഷം സുഖമൊന്നു നേടിടാം. ഇതായിടാം മര്‍ത്ത്യനു തന്റെയിസ്ഥിതി- യ്ക്കതീമായെന്തുമതൊട്ടു നേടിടാ- നൊരാര്‍ത്തി, നാളെയ്ക്കു പ്രതീക്ഷ, നന്നായ് വരാന്‍,മുറയ്ക്കിന്നു നടപ്പതിന്നായ്! അറിഞ്ഞിടൂ കൂട്ടരെ,സ്വപ്നമില്ല, പ്രതീക്ഷ തെല്ലും ഭുവനത്തിലെങ്കില്‍ നരന്റെ മോഹത്തിനു മാറ്റു കൂട്ടും കടും പ്രയത്നം കണി കാണ്മതാമോ?

ഒരു ‘സ്വകാര്യ‘ പ്രാര്‍ത്ഥന

Posted by & filed under കവിത.

ഒന്നുമില്ലെനിയ്ക്കായി പ്രാര്‍ത്ഥിയ്ക്കാനെന്നാലെനി- യ്ക്കുണ്ടല്ലോ ദേവാ,പറഞ്ഞീടുവാന്‍ രഹസ്യമായ് ഒന്നല്ലൊരയ്യായിരം കാര്യങ്ങളെന്നാലിന്ന- തൊന്നും ഞാന്‍ പറയില്ലയൊന്നുമാത്രമേവേണ്ടൂ! പണ്ടെന്നും പലര്‍ക്കുമങ്ങേകിയില്ലയോ രക്ഷ- യിന്നെന്റെ ശംഭോ!ഞാ‍നും കേഴുന്നു,കരുണയ്ക്കായ് എന്‍മനം നൊന്തു ഞാനുമുരുകീടുന്നു, വന്നെന്‍ കണ്‍തുടച്ചീടാനായിപ്രാര്‍ത്ഥിപ്പു,കേട്ടീടണേ! എന്തു ഞാന്‍ വരംചോദിപ്പെന്നു നീയറിയുന്നു- വെങ്കിലുമൊരുവട്ടം കൂടി ഞാന്‍ പറയട്ടേ? എന്നിലെ മനുഷ്യത്തമൊന്നുണര്‍ത്തീടാനൊട്ടു- കണ്‍ തുടച്ചന്യന്‍ ദുഖമൊന്നൊരിത്തിരി മാറ്റാന്‍! ഇന്നു ഞാന്‍ ചുറ്റും കാണ്മതൊന്നുമാത്രമീ മായാ- ബന്ധനവലയമതിന്‍പുറമെന്തൊന്നാമോ? ഇന്നു ഞാന്‍ നാളെ നിനക്കെന്നറിഞ്ഞിട്ടും നര- നെന്തിതേ വലയത്തിന്നുള്ളിലായൊതുങ്ങുന്നു? സഹിയ്ക്കാന്‍,പൊറുത്തിടാനാത്മനൊമ്പരമതു- മറക്കാന്‍,സ്നേഹിച്ചിടാന്‍കഴിവുണ്ടായീടണേ! മനസ്സു മുട്ടിയന്യനായി ഞാന്‍ പ്രാര്‍ത്ഥിച്ചെന്നാ- ലൊരൊട്ടു […]

പെറുക്കിക്കൂട്ടിയവ…..

Posted by & filed under കവിത.

ഇല്ലൊട്ടുംഅര്‍ത്ഥമില്ലാത്തൊരിയുലകത്തിന്റെ പോക്കെന്തിനാണോ ഇന്നിന്‍ സ്പന്ദനമൊന്നുമാത്രമിവിടെക്കാണുന്നു ഞാന്‍ സത്യമായ് എല്ലാം മിഥ്യ,യതിന്‍പുറത്തു നരനുംനെട്ടോട്ടമോടുന്നിതോ തെല്ലുംകാമ്യമതൊന്നുമാത്രമിവിടെശ്ശ്രീക്രുഷ്ണ പാദാംബുജം! മനുഷ്യനൊന്നേ നിരുപിപ്പു,വെന്നാ- ലതിന്‍പുറം ദൈവമറിഞ്ഞിടുന്നു നരന്റെ നന്മയ്ക്കുളവായതെല്ലം പരന്‍ കനിഞ്ഞേകിടുമെന്നു നൂനം! ആര്‍ക്കും ചൊല്‍വതിനാവതില്ലയിവിടെക്കാലം കടന്നീടുകില്‍ ആള്‍ക്കാര്‍ ജീവിതമറ്റുപോയിയിവിടെസ്സര്‍വം നശിച്ചീടുമോ? കാറ്റുംവെള്ളവുമെന്നുവേണ്ട സകലം ജീവന്നു വേണ്ടേണ്ടതി- ന്നൊട്ടും കെട്ടൊരു ഭൂമിയായിയിവിടം മാറീടുമോ ചൊല്ലിടാ! പറഞ്ഞിടാം കൂട്ടരെ കേട്ടുകൊള്‍ക ഉയര്‍ന്നിടാന്‍ തെല്ലു ഞെരുക്കമാവാം ഒരിയ്ക്കലങ്ങെത്തിടുകെങ്കിലോ, കേള്‍ തനിയ്ക്കു വേണ്ടത്ര സ്ഥലം ലഭിയ്ക്കാം!