നഗരക്കാഴ്ച്ചകള്‍-2 ജീവിതം സുഖ–ദു:ഖ സമ്മിശ്രം തന്നെ….എങ്കിലും ചിലപ്പോള്‍ എവിടെയൊക്കെയോ തൊട്ടുണര്‍ത്തുന്ന നിമിഷങ്ങള്‍ മനസ്സില്‍ മായാതെ കിടക്കും, സുഖമായാലും, ദു:ഖമായാലും.ഈയടുത്ത ദിവസമുണ്ടായ ഒരു അനുഭവമാവട്ടെ ഇത്തവണ!. ഒരു വിവാഹത്തില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു, വളരെ അടുത്ത കുടുംബസുഹൃത്തിന്റെ മകളുടെ. വളരെ ലളിതമായ നാടന്‍ രീതിയിലുള്ള വിവാഹവുംസദ്യയും. വളരെക്കുറച്ചു അതിഥികള്‍ മാത്രം. മിണ്ടിയും പറഞ്ഞും നന്നായി ആസ്വദിച്ചു.സന്തോഷം തോന്നി.വൈകിട്ടത്തെ ‘റിസപ്ഷന്‘ എന്ന നാടകത്തില്‍ നിന്നും ഒഴിയാന്‍ പരമാവധി ശ്രമിച്ചെങ്കിലും കടുത്ത നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു. വളരെ ഉന്നതന്മാരും സുഹൃത്തുക്കളുമൊക്കെ കാണുമെന്നറിയാമായിരുന്നതുകൊണ്ടു അല്പം ഒരുങ്ങിത്തന്നെ […]