Monthly Archives: June 2008

പാവ്ഭാജിയും കൂട്ടരും

Posted by & filed under മുംബൈ ജാലകം.

        ഓരോ സ്ഥലത്തിനും ഉണ്ടല്ലോ അവിടത്തെ തനതായ ആഹാര രീതികളും ആഹാര സാധനങ്ങളും…ഇക്കാര്യത്തില്‍ ഇന്ത്യക്കാരുടേയത്ര വൈവിദ്ധ്യം മറ്റൊരു രാജ്യത്തിനുമില്ലെന്നുതന്നെ പറയാം. പ്രതിദിനം ആയിരക്കണക്കിനാളുകള്‍ തൊഴിലന്വേഷിച്ചും ബോളിവുഡ് സിനിമ താരപദവി സ്വപ്നം കണ്ടുമെത്തുന്ന മുംബൈയെന്ന മെട്രോപോളിറ്റന്‍ നഗരത്തിലെ വലിയൊരു ശതമാനം പേരും  ചുരുങ്ങിയ ചെലവില്‍ ഭക്ഷണം കിട്ടാനായി ആശ്രയിച്ചുപോരുന്ന ഇവിടത്തെ ചില ആഹാരങ്ങളെപ്പറ്റിയൊന്നു പറയാം. ഉള്ളവനും ഇല്ലാത്തവനും ഒരേപോലെ പ്രിയംകരമായ ചില വിഭവങ്ങള്‍.! ഒരുപക്ഷേ തുച്ഛമായ വിലയിലുള്ള ഇവയുടെ ലഭ്യത എത്രയെത്ര തുടക്കക്കാരുടെ നിലനില്‍പ്പിന്റെ രഹസ്യമായിരുന്നെന്നു (ഇപ്പോഴും) […]

മഴക്കാലം…മുംബൈ നഗരത്തില്‍

Posted by & filed under മുംബൈ ജാലകം.

                           ഇതാ  വന്നെത്തിയല്ലൊ ഇവിടെ ഇനിയുമൊരു മഴക്കാലം. ചുട്ടുപൊള്ളുന്ന വേനലിനു അറുതി വരുത്തിക്കൊണ്ടു. ഒരു പക്ഷെ വിചാരിച്ചതിലുമൊരല്പം നേരത്തെതന്നെ. എം.ആര്‍.എഫ് കാര്‍ മണ്‍സൂണ്‍ കൌണ്ടുഡൌണ്‍ തുടങ്ങുന്നതിനു മുന്‍പേ മഴയിങ്ങെത്തി.                 ഇവിടുത്തെ മഴയെക്കുറിച്ചു എല്ലാവര്‍ക്കും അറിയാം, മാദ്ധ്യമത്തിലൂടെയുള്ള അറിവു മാത്രം. ശരിയായുള്ള ഇവിടുത്തെ മഴയുണ്ടല്ലൊ അതിനെക്കുറിച്ചറിയണമെങ്കില്‍ ആസ്വദിച്ചു തന്നെ അറിയണം. ഇത്രയധികം വെള്ളപ്പൊക്കമുണ്ടാവാന്‍ തക്കവണ്ണം മുംബൈയിലെ മഴ ശക്തിമത്താണോയെന്നു ചോദിച്ചാല്‍, എന്തു പറയണമെന്നറിയില്ല,.നല്ല മഴയും ഒലിച്ചുപോകാനുളള സംവിധാനക്കുറവും വെള്ളം  […]

കൌമാരം ചൂഷണം ചെയ്യപ്പെട്ടവര്‍

Posted by & filed under മുംബൈ ജാലകം.

                                  ഒരു വിശേഷാവസരത്തില്‍ പങ്കെടുക്കാനായി നാട്ടില്‍ പോയി തിരിച്ചു വരുന്ന എന്നെ   സ്വീകരിയ്ക്കാനായി എന്റെ ഭര്‍ത്താവും ഒരു സുഹൃത്തും കൂടിയാണു റെയില വേ സ്റ്റേഷനില്‍ വന്നിരുന്നതു. .ലഗ്ഗേജുമായി കാറിനടുത്തേയ്ക്കു നടക്കുമ്പോള്‍ നാട്ടിലെ വിശേഷങ്ങള്‍ ഞാന്‍ വാ തോരാതെ പറഞ്ഞുകൊണ്ടേയിരുന്ന്.        കാര്‍പാര്‍ക്കിനടുത്തുള്ള വെയിറ്റിങ്ങു ഷെഡ്ഡിനടുത്തേയ്ക്കു നടന്നടുക്കുന്ന ഒരുകൂട്ടം കുട്ടികള്‍ പെട്ടെന്നാണെന്റെ ശ്രദ്ധയില്‍പ്പെട്ടതു. മറ്റേതോ സംസ്ഥാനത്തുനിന്നും ജോലി തേടി മുംബയിലെയ്ക്കു തിരിച്ചതാകാമെന്നു തോന്നി. പെട്ടിയും ബാഗുമൊക്കെ കയ്യിലുണ്ടു. മുംബൈ […]

സഹയാത്രികന്‍

Posted by & filed under കവിത.

ഒട്ടും നിനയ്ക്കാത്തൊരീനേരമിന്നു വ- ന്നിട്ടു മനസ്സിനൊരിത്തിരിനേരമ- തൊട്ടു  കുളുര്‍മ്മയതേകി നീ യെന്‍ മന- ത്തട്ടില്‍, നിതാന്ത വിരഹത്തില്‍ നീറിടും മട്ടു മറന്നു കുതിച്ചു, പഴയ കൈ വിട്ട സൌവര്‍ണ്ണമാം കാലത്തിലേയ്ക്കു കൈ- നീട്ടിപ്പിടിച്ചങ്ങുയര്‍ത്തി നീയെന്തിനോ? ക്ലാവു പിടിച്ച മനസ്സിന്നടിവശ- മാകില്ല വീണ്ടും തിളക്കമേറ്റീടുവാന്‍! നീയറിവൂ സത്യമെങ്കിലുമെന്തിനോ നീ വന്നു വീണ്ടും ശ്രമിയ്ക്കുന്നു മേല്‍ക്കു മേല്‍! ഇല്ല പരിഭവ, മില്ലിതു തെല്ലുമേ- യില്ലയെനിയ്ക്കു വിലപിച്ചിടാനുമേ. ഇല്ലിന്നു  സങ്കടമൊന്നുമെനിയ്ക്കിന്ന- തില്ലൊട്ടു നിന്നിലലിയുവാനാവേശ- മെന്നിലെയെന്നെയെനിയ്ക്കന്യമായതു മിന്നു ഞാന്‍ കാണുന്നുവെങ്കിലും പൊയ്പ്പോയ- തെല്ലാം മറന്നു ഞാനൊന്നുറങ്ങട്ടെയെന്‍ കണ്ണീര്‍ക്കണങ്ങളുമന്യമായ് […]