Monthly Archives: July 2008

നഗരത്തിന്റെ മഹാമനസ്കതയും ശാപവും

Posted by & filed under മുംബൈ ജാലകം.

                                                     നഗരം ഉറങ്ങുന്നില്ല…നഗരം ഒഴുകുന്നേയുള്ളൂ….കൈവഴികള്‍ ഒട്ടേറെ. അതിന്റെ സാന്ദ്രത ദിനം പ്രതി കൂടി വരുന്നു. പക്ഷേ ആരും നഗരത്തെക്കുറിച്ചു കുറ്റം പറയുന്നില്ല. അവള്‍ എല്ലാരേയും ഒരേപോലെ കൈ നീട്ടി സ്വീകരിയ്ക്കുന്നു. ഉള്ളവനേയും ഇല്ലാത്തവനേയും .നല്ലവരേയും കൊള്ളരുതാത്തവരേയും. നല്ലവരായ ഇവിടുത്തെ മണ്ണിന്റെ മക്കള്‍ സഹിഷ്ണുതയുള്ളവരും സമാധാനപ്രേമികളുമാണു, പൊതുവേ! (വോട്ടുബാങ്കിന്റെ പിന്നാലേ ഓടുന്നവരൊഴികെ) “ആംചിമുംബൈ “ എന്നൊക്കെ പറയുമായിരിയ്ക്കും. പക്ഷെ അതു നിങ്ങളുടെക്കൂടിയാണെന്ന് മനസ്സിലാവും., ഇവിടെ വന്നാല്‍. കാരണം മറ്റു ചില സ്ഥലങ്ങളിലെന്നപോലെ […]

Happy Birthday!!

Posted by & filed under Uncategorized.

Please join me in wishing Abhishek Thakkar a very happy birthday. He is the person who is responsible for setting up and hosting jyothirmayam.com. I wish him all the best for everything. I wish he would continue to help others like me to blog and reach out to so many readers out there!!! 🙂 My gift: Free Malayalam tutions and […]

ഒരു വാക്കു…

Posted by & filed under കവിത.

  ഒരു വാക്കിലെന്തിരിയ്ക്കുന്നു…… ഇഴയൊടുമിനുക്കി,ക്കദനമതൊളിപ്പി- ച്ചഴകിനൊടു ചടുലമായ് കുത്തിത്തുളച്ചിടും ഒരു വാക്കിലെന്തിരിയ്ക്കുന്നു… അറിയാത്ത കാര്യങ്ങ, ളറിവിന്‍ നറുവെട്ട- മണയുന്ന ദീപത്തിനവസാന പോരാട്ട- മൊരുകൊച്ചു കൊഞ്ചലുമൊ– രു തപ്ത നിശ്വാസ,മൊരു തേങ്ങല്‍ പൊട്ടിക്കരച്ചില്‍, വിതുമ്പലും കരളുരുകുമൊരു കദന കഥ, കവിത , യൂഷ്മള- പ്രണയകഥ,ദുരിതമെഴു- മൊരു ജീവ യുദ്ധമോ പലതുമിഹ പറയുവാനാകുന്നിതെങ്കിലു- മൊരു വാക്കിലെന്തിരിയ്ക്കുന്നു? ഒരു വാക്കിലെല്ലാമിരിപ്പിന്നു നോക്കുകില്‍ ഒടുവിലിതു കഴിവിയലുമൊരു മാനദണ്ഡത്തി- നടിയറവു പറകയല്ലെന്നുഞാന്‍ചൊല്‍കിലും ഒരു മാത്രയെങ്കിലുമെന്‍ വികാരത്തിനെ ഒരുവാക്കിലൂടെയറിയിയ്ക്കുവാന്‍ മോഹ- മൊരുനാള്‍ മനസ്സിലും കൊണ്ടു നടന്നതു മൊരുസ്വപ്നമായവശേഷിച്ചു […]

മറൈന്‍ഡ്രൈവിലെ ഒരു ദിനം

Posted by & filed under മുംബൈ ജാലകം.

           എന്റെ ഭര്‍ത്താവിന്റെ ഒരു കൂട്ടുകാരനും അദ്ദേഹത്തിന്റെ മരുമകനും. ——ഡല്‍ഹിക്കാരാണു.,  കലാകാരന്മാര്‍. —–കലയോടു ബന്ധപ്പെട്ട ചില കാര്യങ്ങള്‍ക്കായി മുംബയില്‍ വന്നതായിരുന്നു. ഒട്ടേറെ മുംബയെക്കുറിച്ചു കേട്ടിട്ടുള്ളതല്ലാതെ രണ്ടുപേരും മുന്‍പു മുംബൈയില്‍ വന്നിട്ടില്ല. വന്ന കാര്യം കഴിയുന്നതു വരെ ഔദ്യോഗികമായി താമസസ്ഥലം ഉണ്ടായിരുന്നതിനാല്‍ അവര്‍ അവിടെയായിരുന്നു, അതു കഴിഞ്ഞു രണ്ടുദിവസം മുംബൈ ദര്‍ശനത്തിനായി കരുതി വച്ചിരുന്നു. എന്തായാലും ഇവിടെ വരെ വന്നതല്ലെ? ഒന്നു മുംബൈ കണ്ടിട്ടുതന്നെ പോകാമെന്നു കരുതി. ശനിയാഴ്ച്ച എന്റെ ഭര്‍ത്താവിനു അസൌകര്യമായതിനാല്‍ ഞായറാഴ്ച്ച വിശദമായി മുംബൈ […]

സബര്‍ബന്‍ ട്രെയിന്‍സ്….മുംബെയുടെ നാഡീവ്യൂഹം

Posted by & filed under മുംബൈ ജാലകം.

മഹാനഗരത്തിനു താങ്ങാവുന്നതിലേറെയാണിവിടുത്തെ ജനസാന്ദ്രത.. രാജ്യത്തിന്റെ കമ്മേര്‍സിയല്‍ തലസ്ഥാനമെന്നാണല്ലോ പറയുന്നതു തന്നെ. അപ്പോള്‍ പിന്നെ ഇങ്ങോട്ടു ജനപ്രവാഹമില്ലാതെ വയ്യല്ലോ? ആ ഒഴുക്കിന്റെ ശക്തിയാണിവിടുത്തെ പ്രശ്നം.. അതിനെ നേരിടാന്‍ തക്കവണ്ണം വേണ്ടുന്ന ഒട്ടേറെ ഘടകങ്ങളുണ്ടല്ലോ? ആഹാരം, വസ്ത്രം , പാര്‍പ്പിടം എന്ന മൂന്നു പ്രധാന പ്രശ്നങ്ങള്‍ക്കു തുല്യമെന്നോന്ണം തന്നെയുള്ള ഗതാഗത പ്രശ്നം. അതിനെക്കുറിച്ചു പറയാതെ വയ്യ. .അവയില്‍ മുന്നിട്ടു നില്‍ക്കുന്നതു ഇവിടുത്തെ ലോക്കല്‍ ട്രെയിനുകള്‍ തന്നെ. തൊട്ടുപിന്നില്‍ വരുന്നു ഇവിടുത്തെ ബെസ്റ്റ്( Bombay Suburban Electric Supply co) ഇതിന്റെ […]

പാപി ചെല്ലുന്നിടം

Posted by & filed under കവിത.

എവീടെയോ തെറ്റിയെന്നൊട്ടു തോന്ന- ലെവിടെപ്പിഴ പറ്റിയാര്‍ക്കറിയാം? എന്‍ കുറ്റമെന്റേതു മാത്രമാകട്ടെ- യെനിക്കാത്മനൊമ്പരം പങ്കിടാനില്ലാരു- മെന്നെയറിയാനുമാശ്വസിപ്പിയ്ക്കാനു- മെന്റെ ദുഖ:ങ്ങളെയുള്‍ക്കൊണ്ടൊരല്‍പ്പവു- മെന്റെ നീറും മനോദു:ഖമകറ്റാനു- മിന്നാര്‍ക്കിതാവൂ, വരികില്ലൊരാളുമേ! ഇല്ല ഞാന്‍ കാത്തിരിയ്ക്കുന്നില്ലിതെന്‍ പാപ- മെന്നോടുകൂടെ മറയട്ടെ മണ്ണിതി- ലെങ്കിലും ഒന്നു വളരുന്നു സന്ദേഹ- മെന്തിതു കാര്യം, മിതെന്തിതെന്‍ ജന്മമൊ- രിയ്ക്കലും നല്ലഗതിവരികില്ലയോ? എന്തു തൊടുന്നതബദ്ധമായ് വന്നിടാ- നെന്തിതു കാരണ, മെന്‍ ഭാഗ്യരേഖയ- തിന്നു വരച്ചതാര്‍, എന്തിനായ് വിദ്വേഷ- മെന്റെമേലിത്രയുമില്ലിന്നൊരുത്തരം. ഹന്ത പാപിയ്ക്കിടം പാതാളമോര്‍മ്മയു- ണ്ടെന്റെ കുഴിതോണ്ടലെന്‍ കൈകളാലിതോ? എന്‍ മെയ് […]

മുംബൈട്രാഫിക്കും കുറുക്കന്റെ കല്യാണവും

Posted by & filed under മുംബൈ ജാലകം.

        ഇതൊന്നു ശരിയ്ക്കു അനുഭവിച്ചു തന്നെ അറിയണം, ഇവിടത്തെ ട്രാഫിക്.പറഞ്ഞാല്‍ ഒരുപക്ഷെ വിശ്വസിച്ചെന്നു വരില്ല, അതാണു പറഞ്ഞതു, അനുഭവിച്ചു തന്നെ അറിയണമെന്നു.       ഞാനിതെഴുതുന്നതു നാട്ടിലേയ്ക്കുള്ള വണ്ടിയ്ക്കുള്ളിലിരുന്നാണു, നേത്രാവതി എക്സ്പ്രസ്സ്. 90 ദിവസങ്ങള്‍ക്കു മുന്‍പു തന്നെ പ്ലാന്‍ ചെയ്തു റെയില്‍ വേ മുന്‍കൂര്‍ ബുക്കിങ്ങിനായി അനുവദിച്ച മുഴുവനും ലിമിറ്റുമുപയോഗിച്ചു നെറ്റു വഴി എടുത്ത ടിക്കറ്റാണു. വണ്ടി തുടങ്ങുന്ന കുര്‍ള ടെര്‍മിനസ്സില്‍ നിന്നുമാണു ഞാന്‍ കയറിയതു. ഇന്ത്യയിലെ ഏറ്റവും വൃത്തി കെട്ട സ്റ്റേഷനു എന്തെങ്കിലും പ്രത്യേക പുരസ്കാരമുണ്ടെങ്കില്‍ അതു ഈ സ്റ്റേഷനു കൊടുക്കുന്നതില്‍ […]

ഇനിയൊരു ജന്മം കൂടി……?

Posted by & filed under കവിത.

    ഇടവിടാതിങ്ങു മഴയിന്നുപെയ്യുന്നു കടലിലും കരയിലുമൊന്നു പോലെ കയറിക്കിടക്കുവാന്‍ കൂരയില്ലാത്തോര്‍ക്കു കരളില്‍ത്തീ, കണ്ണില്‍ക്കദനപ്പുഴ. ഇടയില്ലിതൊന്നിനുമൊട്ടു പോലു- മിടമില്ല, തല ചായ്പ്പതിന്നു സ്വസ്ഥം. കടമേറെ, കനിവോടെ നല്‍കിടാനായ് കഴിവുള്ള ബന്ധുക്കള്‍ കണ്ണടപ്പൂ! മഴ വരുന്നു തൊട്ടു പിന്നാലെയായ് വരുമല്ലൊ രോഗങ്ങളൊന്നിനൊന്നായ് മതി വരും ജീവന്‍, വിശപ്പടക്കാ- നതുമിന്നു കിട്ടാന്‍ ഞെരുക്കമല്ലോ? ഇവിടെ ഞാനെണ്ണട്ടെ, മാരിയിതു കഴിയുന്നാ നാളിനായ് കാത്തിടട്ടെ! ഇതുപോലെ തന്നെ ഞാന്‍ കാത്തതല്ലെ ഉരുകുന്ന തീയാകും വേനലതു കഴിയുവാ, നൊരു മഴ പെയ്തിടാനായ്  അതു വെറുമക്കരപ്പച്ചയെന്നോ? അഴലിന്റെ നാളുകളെന്നുമെന്നോ? ഒരു നല്ല നാളെയെക്കിട്ടിടാനായ് […]