Daily Archives: Sunday, July 6, 2008

മുംബൈട്രാഫിക്കും കുറുക്കന്റെ കല്യാണവും

Posted by & filed under മുംബൈ ജാലകം.

        ഇതൊന്നു ശരിയ്ക്കു അനുഭവിച്ചു തന്നെ അറിയണം, ഇവിടത്തെ ട്രാഫിക്.പറഞ്ഞാല്‍ ഒരുപക്ഷെ വിശ്വസിച്ചെന്നു വരില്ല, അതാണു പറഞ്ഞതു, അനുഭവിച്ചു തന്നെ അറിയണമെന്നു.       ഞാനിതെഴുതുന്നതു നാട്ടിലേയ്ക്കുള്ള വണ്ടിയ്ക്കുള്ളിലിരുന്നാണു, നേത്രാവതി എക്സ്പ്രസ്സ്. 90 ദിവസങ്ങള്‍ക്കു മുന്‍പു തന്നെ പ്ലാന്‍ ചെയ്തു റെയില്‍ വേ മുന്‍കൂര്‍ ബുക്കിങ്ങിനായി അനുവദിച്ച മുഴുവനും ലിമിറ്റുമുപയോഗിച്ചു നെറ്റു വഴി എടുത്ത ടിക്കറ്റാണു. വണ്ടി തുടങ്ങുന്ന കുര്‍ള ടെര്‍മിനസ്സില്‍ നിന്നുമാണു ഞാന്‍ കയറിയതു. ഇന്ത്യയിലെ ഏറ്റവും വൃത്തി കെട്ട സ്റ്റേഷനു എന്തെങ്കിലും പ്രത്യേക പുരസ്കാരമുണ്ടെങ്കില്‍ അതു ഈ സ്റ്റേഷനു കൊടുക്കുന്നതില്‍ […]