Daily Archives: Wednesday, August 20, 2008

കാലരഥം

Posted by & filed under കവിത.

  ഇനിയുമൊരു രാത്രിയ്ക്കു കാതോര്‍ത്തിടാന്‍ വയ്യ ഇനിയും പ്രതീക്ഷകളില്ലെന്‍ മനസ്സിലും ഒരു സുപ്രഭാതത്തിനായ് വച്ചു നീട്ടിടും കരുണയ്ക്കു നന്ദി, യറിയുന്നു നിന്നെ ഞാന്‍ അമിതവാത്സല്യത്തിനമ്മേ നിനക്കിന്നു പറയുവതെങ്ങനെ വാക്കെന്നറിവീല ഒരുതുണയെന്നുമായ് നീയടുത്തേകിയ- നറുനിമിഷങ്ങളെന്‍ സ്വപ്നമായ് മാറുമോ? കഴിവില്ല നേരിടാനീജിവിതത്തിനെ- ക്കഴിവില്ല കാലരഥത്തിനെ മാറ്റുവാന്‍ പറയൂ, മനുഷ്യനെന്തീവിധമാകുന്നു? സഹജവികാരങ്ങള്‍ മാറിവന്നീടുന്നു? ഒരുവിനാശത്തിനായ് വിത്തിതു പാകുന്നു? ഒരുവേള സ്വന്തം വിനാശം കൊതിയ്ക്കുന്നു? അറിവുകൊണ്ടെന്തേയതൊന്നുമേ നേടീല- യകലുന്ന ബന്ധങ്ങളെന്തേ ശിഥിലമായ് അമരുന്ന ഗദ്ഗദമാരുമേ കേള്‍പ്പില്ല- യടരും ചുടുകണ്ണീരാരുമേ കാണില്ല? ഒരുവനവനിലേ ശ്രദ്ധയെന്നെങ്കിലും […]