Daily Archives: Thursday, August 21, 2008

സന്ദേശം

Posted by & filed under കവിത.

    വഴിപോക്കര്‍ വരാത്ത വഴിയമ്പലത്തില്‍ കാത്തിരിക്കുന്നവളെ നിന്റെ കാല്‍ത്തളകളുടെ ശബ്ദം നിന്റെ കൈവളകളുടെ കൊഞ്ചല്‍ നിന്റെ പൊട്ടിച്ചിരികളിലൂറും സന്തോഷത്തിന്റെ അലയടി അതിന്നും മുഴങ്ങുന്നു അകലെയെവിടെയോ അറിവിന്റെ തീരം തേടി നിറവിന്റെ നാളെയ്ക്കായി അലയുന്ന നാളുകളില്‍ വിത്തും കൈക്കൊട്ടും പാടുന്ന കിളികളും പുത്തരിക്കണ്ടങ്ങളും നിറഞ്ഞൊഴുകുന്ന പുഴയും ഓര്‍മ്മകളിലൊഴുകിയെത്തുമ്പോള്‍ ഒരോലപ്പീപ്പിയുടെ ശബ്ദം എവിടെയോ കേള്‍ക്കുന്നുവോ? വാഴക്കുടപ്പന്റെ തേനുണ്ണാനെത്തും അണ്ണാര്‍ക്കണ്ണന്മാരുടെ ചിലക്കല്‍ കേള്‍ക്കാനില്ലേ? വിഷുവിനും ഓണത്തിനും വിരുന്നുകാരനായെത്തും സമൃദ്ധിയ്ക്കായി ഞാനീ പെടാപ്പാടു പെടുമ്പോള്‍ ഈ ഓര്‍മ്മകള്‍ മാത്രമെനിയ്ക്കു കൂട്ടു, നിനക്കു തുടരാം നിന്റെ […]