Monthly Archives: September 2008

ഓണസ്മരണകള്‍

Posted by & filed under കവിത.

      ഓണം വന്നല്ലോ ആയിരമോര്‍മ്മക- ളോടിയെത്തിമനസ്സില്‍ നീളെ പൂക്കള്‍ വിരിയിച്ചു നില്‍ക്കുന്ന നാടിന്‍ കൊച്ചു വഴികള്‍ കൂടെക്കൂടെയുയര്‍ന്നു വരുന്നൂ‍ പൂവിളികള്‍ തന്‍ നാദം തോളില്‍ കയ്യിട്ടു കൂട്ടുകാരൊത്തു ഞാന്‍ തേടിപ്പൂക്കളെയെത്ര ഓണത്തപ്പനെ മണ്ണിനാല്‍ തീര്‍ക്കുമ്പോള്‍ കൂടെ നില്‍ക്കാറുമുണ്ടേ! നാടിന്‍ മുക്കുകളെല്ലാം നിറഞ്ഞു മോടിയാകുന്ന കാലം മേലെയങ്ങാടി കാണാന്‍ കുതുകം നീളെത്തൂങ്ങും കുലകള്‍ ഒട്ടുമോഹത്താല്‍കാത്തുനില്‍ക്കും ഞാന്‍ പട്ടുടുപ്പൊന്നു കിട്ടാന്‍ അച്ഛനോടു കിണുങ്ങും പുതിയ കൊച്ചൂഞ്ഞാലൊന്നു കെട്ടാന്‍ മുറ്റത്തെമാങ്കൊമ്പിലുയരും കൊച്ചൂഞ്ഞാലെന്തു ഭംഗി! ഉറ്റതോഴരുമൊത്തു ഞാനെത്രയോ ഒച്ചവച്ചൂഞ്ഞാലാടി? ഓണത്തപ്പനു […]

ഗണപതി ബപ്പാ മോര്യ…

Posted by & filed under മുംബൈ ജാലകം.

                      മഹാരാഷ്ട്രയിലെ എന്നു വേണ്ട ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി വിനായകചതുര്‍ത്ഥിയെ കണക്കാക്കാം.  1893 ല്‍ പുനെയിലാണു ആദ്യമായി പ്രസിദ്ധ രാജ്യസ്നേഹിയും സ്വാതന്ത്ര്യസമരസേനാനിയുമായ ശ്രീ ബാലഗംഗാധര തിലകിന്റെ നേത്രുത്വത്തിലാണു ഇത്രയും വിപുലമായ രീതിയില്‍ ഈ ആഘോഷം തുടങ്ങി വച്ചതു. ജനങ്ങളിലേയ്ക്കു ഇറങ്ങിച്ചെല്ലുന്നതിന്നും അവരെ പ്രബുദ്ധരാക്കുന്നതിനും രാജ്യസ്നേഹം വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇതു ഒരു നല്ല മാധ്യമമായിത്തീരുമെന്ന പ്രത്യാശയിലായിരുന്നു ഈ ആഘോഷത്തിനു തുടക്കമിട്ടതു. .വിജയത്തിന്റെ ദേവതയുടെ, വിഘ്നഹര്‍ത്താവിന്റെ പിറന്നാളാഘോഷം. ഇതിനെ ചുറ്റിപ്പറ്റി ഒട്ടേറെ കഥകളുമുണ്ടു […]

വാക്കുകള്‍, തോക്കുകള്‍

Posted by & filed under കവിത.

തീക്ഷ്ണമാം വാക്കുക്കളെന്തിനാണി- തോര്‍ക്കുക, മെല്ലെപ്പറയേണ്ടതു മൊന്നു കയര്‍ത്തു പറയുന്നതു മുണ്ടന്തരം, തരം നോക്കിടണം. താനിരിയ്ക്കേണ്ട സ്ഥലത്തിന്‍ വില താന്താനിടുന്നെന്നറിഞ്ഞതില്ലേ? ഒട്ടുമൃദുവായി ചൊല്ലിയെന്നാല്‍ ഒട്ടേറെ നന്നായി , യില്ലയെന്നാല്‍ ഒട്ടുവില പോകുമെന്നകാര്യ- മൊട്ടും നിനച്ചതില്ലേ മനസ്സില്‍ കഷ്ടം! നിരൂപിച്ചാല്‍ ദു:ഖമുണ്ടു കുഷ്ഠം മനസ്സിനു തന്നെയെന്നാല്‍ ഒട്ടു പഠിച്ചിട്ടുമെന്തു കാര്യം? ചിട്ട പഠിച്ചില്ലയെങ്കില്‍ പിന്നെ! ഒട്ടു വായിച്ചിട്ടുമെന്തു കാര്യം? ഒട്ടുമേയില്ല സംസ്കാരമെങ്കില്‍! ഒട്ടങ്ങെഴുതീട്ടുമെന്തു കാര്യം? തട്ടുന്നതില്ല മനസ്സിലെങ്കില്‍! ഉണ്ടഹങ്കാരമതെങ്കില്‍ നിന- ക്കുണ്ടായിടാം പതനമതു നിന്ദയെപ്പാരമകറ്റി നിര്‍ത്താന്‍ ചിന്ത വഴി തെളിച്ചെങ്കില്‍ […]

ഞാന്‍ ധന്യ

Posted by & filed under കവിത.

ഒന്നു കരയുവാന്‍ മോഹം ഇല്ലിന്നു കണ്ണീരതിന്നായ് ഉള്ളില്‍ നിറഞ്ഞിതു നില്‍പ്പൂ എന്തെന്തു ചൊല്ലിടാനാകാ! എന്തേ നിന്‍ കണ്ണിലും ദു:ഖം? എന്തിനായ് വ്യര്‍ത്ഥമോഹങ്ങള്‍? നിന്‍യുവത്വത്തിന്റെ ശാപം നിന്നെപ്പിരിയില്ല നൂനം ഒന്നീണമേകാതെ പോയോ? ഒന്നുമേയോതാതെ പോയോ?? ഇല്ല പരിഭവിച്ചില്ല  തെല്ലും മനസ്സിനകത്തും പാടാന്‍ മറന്നൊരീ പാട്ടു  ചേലുറ്റ താരാട്ടായ് മാറി കാണാന്‍ കൊതിയ്ക്കുന്നു ഞാനും കാതരയെന്‍ മോഹമിന്നും എന്റെ മധുരമാം ചിന്ത എന്നും വ്യഥയെനിയ്ക്കേകി ഇല്ല ഞാനര്‍പ്പണമാര്‍ക്കും ഇല്ല വൈരൂപ്യം മനസ്സില്‍ വന്നു, കണ്ടു, കീഴടക്കി ഇന്നലെയെന്നപോലോര്‍പ്പു ഒന്നു തുറന്നു ചോദിയ്ക്കാന്‍ എന്‍ […]

ഗോവിന്ദ ആലാ രേ…ആലാ…

Posted by & filed under മുംബൈ ജാലകം.

പൊന്നിന് ചിങ്ങം വന്നെത്തി, കള്ളക്കര്‍കിടകം വഴിമാറി…ഇനിയിവിടെ ഉത്സവങ്ങളുടെ വരവായി. ആദ്യം തന്നെ എത്തുന്നതു ശ്രീകൃഷ്ണജയന്തി. ഭഗവാന്റെ പിറന്നാള്. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും കൂടിവരുന്ന ദിവസം. അഷ്ടമിരോഹിണി, ജന്മാഷ്ടമി, ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി..എന്നൊക്കെയും ഇതിനു പേരുണ്ടു .രാജ്യമൊട്ടാകെ കൊണ്ടാടുന്ന ഉത്സവവദിനം. ശ്രാവണമാസത്തിന്റെ രണ്ടാം പകുതിയിലെ അഷ്ടമി. ഈ ദിവസങ്ങളില് വിശേഷപൂജകളും, ഭജനകളും നടത്തുന്നു. ഛപ്പന് ഭോജ്…..ഭഗവാനു 56 തരം നിവേദ്യങ്ങള് ഭക്തിപൂര്‍വ്വം ഈ ദിവസങ്ങളില് സമര്‍പ്പിയ്ക്കുന്നവരുണ്ടു. .. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണു ഇവിടെ…ശ്രീകൃഷ്ണന്റെ ജനനദിവസവും പിറ്റെന്നു ബാലഗോപാലന് തെരുവുകള് തോറും […]