മുംബൈ കണ്ട നവരാത്രി നവരാത്രിയുടെ തിരക്കിലായിരുന്നു, ഞാന്‍. അതാ ഇവിടെ പതിവുപോലെയെത്താന്‍ ഇത്തിരി വൈകിയതു, കേട്ടൊ. പിന്നെ വരുമ്പോള്‍ നിങ്ങള്‍ക്കൊക്കെ പറഞ്ഞു തരികയും വേണമല്ലോ, മുംബൈയിലെ നവരാത്രി ആഘോഷങ്ങളെക്കുറിച്ചു. എല്ലാം മറന്നു മുംബെയ്നിവാസികള്‍ പാടി ആടി നൃത്തഗാനങ്ങളിലലിഞ്ഞു മുഴുകുന്ന ദിനങ്ങളെക്കുറിച്ചു. എന്താണു നവരാത്രിയെന്നും അതിന്റെ പ്രസക്തിയെന്തെന്നുമൊക്കെ. കന്നി മാസത്തിലെ വെളുത്തപക്ഷത്തിലെ പ്രതിപദം മുതല്‍ നവമി വരെ ഒമ്പതു ദിവസങ്ങളാണു നവരാത്രി…ഒമ്പതു രാത്രങ്ങള്‍, അജ്ഞതയുടെ തമസ്സിനെ മനസ്സില്‍ നിന്നും ദൂരീകരിയ്ക്കാനായി ശക്തിയുടെ മൂര്‍ത്തീമദ്ഭാവമായ പ്രകൃതിയെ […]