Monthly Archives: November 2008

ഇനി യാത്ര…..

Posted by & filed under കവിത.

ഇനി യാത്ര……. യാത്രയ്ക്കു ഞാനിന്നൊരുക്കം തുടങ്ങവേ, രാത്രിതന്‍ ഗദ്ഗദം കാതിലലയ്ക്കവേ, കാറ്റും കുളിരും, തനുവെത്തലോടവേ, പാട്ടിന്‍ വരികള്‍ മനസ്സില്‍ നിറയവേ , ഓര്‍ത്തുപോയ് നിന്നെയൊരു നിമിഷം സഖേ, തീര്‍ത്തുമെനിക്കന്യനായ് വന്നിതെന്തിനോ? നേര്‍ത്തുപോയ് നിന്‍ വികാരങ്ങളറിഞ്ഞു ഞാന്‍ സ്വാര്‍ത്ഥമതായിടാ, മാകാ മറക്കുവാന്‍! ഉള്ളില്‍പ്പലപ്പൊഴുമെന്നെ നീയെന്തിനോ‍ തള്ളിപ്പറഞ്ഞൊട്ടു കാരണമെന്തിതോ? ഇല്ലഞാനൊട്ടുമേയര്‍ഹയല്ലെന്നതാ- ണെല്ലാം വിധി,യിതിന്നെന്റെ ദു:ഖങ്ങളായ്! എന്റെ മോഹങ്ങള്‍ക്കിതേകീ നീറങ്ങള്‍ നീ- യെന്നെ മറന്നു ഞാനെത്ര സുഖ സ്വപ്ന- ചിന്തകള്‍ക്കേകി ചിറകതും ജീവനും എല്ലാം പൊഴിഞ്ഞതെന്‍ ദൌര്‍ഭാഗ്യമായിടാം. ഇന്നു പറയട്ടെ ഞാന്‍ […]

ഗംഗ

Posted by & filed under കവിത.

ഗംഗ ഗംഗയെക്കണ്ടു ഞാനെന്‍ മനസ്സില്‍ പലവട്ടം, ഗംഗയില്‍ കുളിച്ചിന്നു, ധന്യയാ,യിവിടെ ഞാ- നിന്നു കണ്ടൊരീ ദിവ്യ പരിവേഷത്തിന്‍ ചിത്ര- മൊന്നുചൊല്ലീടാനാക, യെങ്കിലും പറയട്ടേ അകലെക്കാണ്മൂ ശൈവമൂര്‍ത്തി, സുന്ദരം, കൈയ്യി- ലമരും ശൂലം, നീണ്ട ജടയും , പുലിത്തോലും തവ തൃപ്പാദങ്ങളെത്തഴുകും ഗംഗാതട- ക്കരയില്‍ ഞാന്‍ കാണുന്നു ഭക്തി തന്‍ രൂപങ്ങളും പുലര്‍കാലത്തിന്‍ സ്പന്ദമണിയും കാറ്റും, നല്ല- തെളിനീരൊഴുക്കിന്റെ ശക്തിയും, കഠിനമാം വിറ സൃഷ്ടിയ്ക്കും തണുപ്പേകിടും ഭാവങ്ങളെ- യെഴുതാനാകാ, സ്വയമറിഞ്ഞേ കാണാനാകൂ ഓര്‍ക്കുന്നു പിതൃക്കളെ, യര്‍പ്പണം ചെയ്തീടുന്നു നീര്‍ക്കുമിളയീ […]

മുംബൈ നഗരിയിലൊരു നിറം മങ്ങിയ ദീപാവലി

Posted by & filed under മുംബൈ ജാലകം.

‘ദീപാവലി കഴിയട്ടെ”, ‘ദീപാവലിയാവട്ടെ“….കഴിഞ്ഞ ഒരു മാസത്തോളമായി മുംബൈ പറയുന്നതും കേള്‍ക്കുന്നതും ഇതു തന്നെ.  പല പല കാര്യങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന സമയം.  കഴിഞ്ഞ ഒരുപാടുദിവസമായി എല്ലാവരുടേയും സ്വപ്നങ്ങള്‍ ഇതിനു ചുറ്റും കിടന്നു കറങ്ങുകയായിരുന്നല്ലോ?  കിട്ടാന്‍പോകുന്ന ബോണസ്സും, വാങ്ങാന്‍ പോകുന്ന വസ്തുക്കളും തുണികളും മാത്രം മനസ്സില്‍.  ഒരു പക്ഷേ അതിലുള്ള സന്തോഷമായിരിയ്ക്കാം ഈ ആഘോഷത്തെ ഇത്രമാത്രം പ്രതീക്ഷാത്മകമാക്കുന്നതും. എല്ലാം മറന്നു സന്തോഷിയ്ക്കാന്‍  ഒരവസരം.  പിണക്കങ്ങള്‍  മറക്കാനും തെറ്റുകള്‍ പൊറുക്കാനും സമ്മാനങ്ങള്‍  പങ്കു വെയ്ക്കാനും സന്മനസ്സു കാട്ടുന്ന സമയം. പക്ഷേ […]