Daily Archives: Wednesday, November 26, 2008

ഗംഗ

Posted by & filed under കവിത.

ഗംഗ ഗംഗയെക്കണ്ടു ഞാനെന്‍ മനസ്സില്‍ പലവട്ടം, ഗംഗയില്‍ കുളിച്ചിന്നു, ധന്യയാ,യിവിടെ ഞാ- നിന്നു കണ്ടൊരീ ദിവ്യ പരിവേഷത്തിന്‍ ചിത്ര- മൊന്നുചൊല്ലീടാനാക, യെങ്കിലും പറയട്ടേ അകലെക്കാണ്മൂ ശൈവമൂര്‍ത്തി, സുന്ദരം, കൈയ്യി- ലമരും ശൂലം, നീണ്ട ജടയും , പുലിത്തോലും തവ തൃപ്പാദങ്ങളെത്തഴുകും ഗംഗാതട- ക്കരയില്‍ ഞാന്‍ കാണുന്നു ഭക്തി തന്‍ രൂപങ്ങളും പുലര്‍കാലത്തിന്‍ സ്പന്ദമണിയും കാറ്റും, നല്ല- തെളിനീരൊഴുക്കിന്റെ ശക്തിയും, കഠിനമാം വിറ സൃഷ്ടിയ്ക്കും തണുപ്പേകിടും ഭാവങ്ങളെ- യെഴുതാനാകാ, സ്വയമറിഞ്ഞേ കാണാനാകൂ ഓര്‍ക്കുന്നു പിതൃക്കളെ, യര്‍പ്പണം ചെയ്തീടുന്നു നീര്‍ക്കുമിളയീ […]