Daily Archives: Thursday, November 27, 2008

ചോരയൊലിപ്പിയ്ക്കുന്ന മുംബൈ

Posted by & filed under കവിത.

പൊട്ടുന്ന തോക്കുകള്‍‍ തോളിലേന്തും പുത്തന്‍‍ തലമുറ, കണ്ണടച്ചു ചുറ്റിനും തീപ്പുക തുപ്പിയപ്പോ– ളൊട്ടുമേ വെന്തില്ലയോയവര്‍‍ തന്‍‍ മനം. കഷ്ടം! മതാന്ധതയോ, മനസ്സിന്നുള്ളിലാ– യിട്ടു നിറച്ച പകയോയറിയില്ല ഒട്ടും നിനയ്ക്കാത്ത കാര്യത്തിനായിട്ടു ചുട്ടുകരിഞ്ഞവര്‍‍, കര്‍മ്മഫലമിതോ? ഒട്ടായി ഭീതി പരത്തുവാനെങ്കിലും നഷ്ടങ്ങള്‍ നീളെപ്പരത്തിടുവാനായി കൂര്‍ത്തമുനകള്‍‍  നഗരമാതാവിന്റെ മാര്‍‍ത്തടം നോ‍ക്കിക്കണക്കു തീര്‍ക്കുന്നവര്‍ തീര്‍ത്തുമീ നാടിന്നതന്യര്‍‍, പറഞ്ഞിടാം ഓര്‍‍ക്കുവാന്‍ പോലുമീ മക്കള്‍‍ക്കതായിടാ കൊച്ചുകുരങ്ങനെക്കൊണ്ടു ചുടുചോറ– തൊട്ടു മാന്തിപ്പതിന്നാരെന്തിനായിടാം? ഇഷ്ടസ്വപ്നങ്ങള്‍ തന്‍‍ സാക്ഷാത്കരണമ– തൊട്ടു മോഹിച്ചതോ, സ്വത്തു മോഹിച്ചതോ എന്തിനായിന്നിവരിന്നു ചെയ്‌വൂയിദം ഭിന്നമായ് വന്നിതോ […]

മുംബൈയിലെ ചേരികള്‍

Posted by & filed under മുംബൈ ജാലകം.

            മറ്റു നഗരങ്ങളെപ്പോലെതന്നെ ഏറ്റവുംധികം ഇവിടുത്തെ നിവാസികളെ അലട്ടുന്ന പ്രശ്നം തലയ്ക്കു മുകളിലൊരു കൂര തന്നെ എന്നു പറഞ്ഞല്ലൊ?  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടെ പൊങ്ങി വന്നുകൊണ്ടിരിയ്ക്കുന്ന പടുകൂറ്റന്‍ സൌധങ്ങള്‍ കുറച്ചൊന്നുമല്ല. നഗരത്തിന്റെ മുഖഛായ തന്നെ മാറിയതായി തോന്നുകയാണു. പരിചിതമായ വഴികള്‍ പോലും അപരിചിതമാക്കുന്ന തരത്തിലാണു പലതും.. അതിനു മാറ്റുകൂട്ടാനായി തലങ്ങും വിലങ്ങും പൊങ്ങി വരുന്ന  ഫ്ലൈ ഓവറുകളും ബ്രിഡ്ജുകളും. പണ്ടു മുംബൈയുടെ മുഖമുദ്ര ചാളുകളെന്നറിയപ്പെടുന്ന ഇത്തരം കൂരകളായിരുന്നു. ചാളുകള്‍ എന്നുവച്ചാല്‍ മണ്ണില്‍ ടിന്നും തകരവുമൊക്കെ […]

മുംബൈയിലെ ഫുട്പാത്തുകളും തെരുവുവാണിഭക്കാരും

Posted by & filed under മുംബൈ ജാലകം.

                                                                                                                                                                                                                                                                                           ഇവിടം ഇവിടം സംഭവ വികാസങ്ങളുടെ കേന്ദ്രം.  ഇവിടെ ജനനങ്ങള്‍  നടക്കുന്നു, മരണങ്ങളും.   വിക്കലുകളും വാങ്ങലുകളും വിലപേശലുകളും ഇവിടെ  നടക്കുന്നു, പലതരത്തിലുളളവ ,  ജീവിതത്തിന്റെയും ശരീരത്തിന്റെയുമടക്കം.  ഇവിടെ സ്വപ്നങ്ങള്‍ പങ്കു വെക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്യുന്നു.  ഒരു ചാണ്‍വയറിന്റെ വിശപ്പുസഹിയ്ക്കാനാകാത്തവനു  ചുരുണ്ടു കൂടാന്‍ ഇവിടെ ഇടം ലഭിയ്ക്കുന്നു. കുടുംബത്തില്‍  നിന്നും നിഷ്ക്കാസിതരായവര്‍,  മനസ്സിന്റെ സമനിലതെറ്റിയവര്‍  എല്ലാം ഇവിടെ അഭയം തേടുന്നു.  വിശപ്പിന്റെ വിളി സഹിയ്ക്കാനകാതെ സ്വന്തം ശരീരത്തിലെ മാംസം കാമഭ്രാന്തന്മാര്‍ക്കു കാഴ്ച വെച്ചു ജീവിയ്ക്കുന്ന […]

പാടാതെ പോയ ഈണം

Posted by & filed under കവിത.

വെറുതെയിരുന്നൊരു സന്ധ്യയിലോര്‍ത്തുപോ- യൊരു കൊച്ചു പാട്ടിന്റെയീണം അറിയാതെയെന്നോ മനസ്സു തന്റെ- യറയൊന്നില്‍ സൂക്ഷിച്ചൊരീണം. വരികള്‍ മറന്നതു സത്യം ,ചില- വരകള്‍ മനസ്സിലുണ്ടെന്നാല്‍ അറിയാതെ മൂളിയതെന്തേ- യെനിയ്ക്കറിയില്ലതിന്‍ വരിയൊന്നും ഗതകാല സ്വപ്നങ്ങളൊന്നില്‍പ്പോലു – മൊരുവേളയും വരാത്തീണം ഒരു മിന്നല്‍ പോലെന്‍ മനസ്സില്‍ വന്നി- തൊരു നിമിഷം ഞാന്‍ പകച്ചു. എവിടെയിരുന്നിത്ര നാളും ? എനി- യ്ക്കറിയില്ല യെന്റെ മനസ്സും! മനമേ നീയെത്ര സങ്കീര്‍ണ്ണം! മര്‍ത്ത്യ- നറിവുള്ളവനാരു ചൊല്‍വൂ? –

ഉത്തരം

Posted by & filed under കവിത.

ഉത്തരം അറിഞ്ഞില്ലയെന്നു നടിച്ചതല്ലേ നീ അറിഞ്ഞു നീയെല്ലാമറിഞ്ഞെന്നു ഞാനു- മറിഞ്ഞു, കിനാവെന്റെയൊപ്പം പകുത്തി- ട്ടറിഞ്ഞില്ലയെന്നു നടിച്ചു, മൊഴിക- ളതിന്‍ രോഷമെന്നെത്തളര്‍ത്തിയതെന്നു- മറിഞ്ഞെന്‍ ദിനങ്ങളെ യെണ്ണുന്ന നേര- മലിഞ്ഞൊട്ടുപോകാനനുവദിച്ചില്ലേ? അതിന്‍ ശേഷമെന്തേ നിനക്കെന്റെയോര്‍മ്മ? അതെന്തേ നിറഞ്ഞിന്നു നില്‍പ്പൂ മനസ്സില്‍? തെളിയ്ക്കാന്‍ മറന്നൊരാ ചിത്രത്തെയോര്‍ത്തു കുതിയ്ക്കുന്നതെന്തേ, മറക്കാന്‍ ശ്രമിയ്ക്കൂ….

മണ്ണിന്റെ മക്കള്‍

Posted by & filed under കവിത.

മണ്ണിന്റെ മക്കള്‍ മഹാനഗരി തന്‍ ഞെട്ട- ലഹോ കാരണമോതിടാം പരക്കെപ്രാണഭീതിയ്ക്കും ധരിയ്ക്കൂ സത്യമുണ്ടെടോ! മണ്ണിന്റെ മക്കള്‍ തന്‍ വാദം വിണ്ണോര്‍ക്കും പുതുതല്ല കേള്‍! പണ്ടു പാണ്ടവപുത്രര്‍ക്കാ- യുണ്ടായ് ദൂതു പുരത്തിനായ്. കണ്ടവര് വന്നു തന്‍ ഗേഹം സ്വന്തമാക്കിടുമെങ്കിലോ, മിണ്ടിടുന്നതു തെറ്റാണോ, ഇണ്ടലിന്നതിനല്ലെടോ! താനിരിയ്ക്കേണ്ട ദിക്കൊന്നില്‍ താന്‍ തന്നെയിരിയ്ക്കണം താനിരുന്നില്ലയെങ്കില്‍ കേള്‍ നായയും വന്നിരുന്നിടും. ഭഗവാന്‍ കൃഷ്ണനും പണ്ടു ചോദിച്ചു, പാതി രാജ്യവും ഇല്ലെങ്കില്‍ പഞ്ചദേശങ്ങള്‍, ഒന്നെങ്കില്‍ ഒന്നു മാത്രവും. ഇല്ലയെന്നുള്ളതൊന്നല്ലേ, നല്ലതിന്നായതെങ്കിലും, അന്നു യുദ്ധത്തിലെത്തിച്ചു ഇന്നും തുടരുന്നു, […]

സാക്ഷാത്കാരം

Posted by & filed under കവിത.

ചിതറിക്കിടക്കുന്ന മുത്തുകളെ- യൊരുദിനം ഞാനോര്‍ത്തു വാരിവെയ്ക്കാന്‍ ചരടില്ലെനിയ്ക്കിന്നു കോര്‍ത്തിടാനായ് ഒരു ഡപ്പിയില്ലിട്ടു വച്ചിടാനായ് അറിയില്ല തെല്ലുമലങ്കാരമായ് അണിയിയ്ക്കുവാനെന്റെ ദേവനേയും ഒരു നിമിഷം ഞാന്‍ മയങ്ങി നിന്നോ? ഒരുപാടു സ്വപ്നങ്ങളോടിയെത്തി ഒടുവിലാ സ്വപ്നച്ചരടുകളാ- ലൊരുസുന്ദരമാല്യമിന്നു തീര്‍ത്തു ഒരുപാടുമുത്തുകള്‍ കോര്‍ത്തു ഞാനു- മതിമോഹനമാക്കിയെന്റെ മാല്യം വിറയേറുമെന്‍ കൈകളാലെ നിന്നെ- യണിയിയ്ക്കുവാനായ് ശ്രമിച്ച നേരം തരളമെന്‍ ചിത്തമതെന്തിനായോ കരയുന്നിതാനന്ദമായിരിയ്ക്കാം.

ഉടഞ്ഞ കണ്ണാടി

Posted by & filed under കവിത.

ഉടയുന്ന കണ്ണാടിയുടെ ശബ്ദം ഒരു നിമിഷത്തിന്റെ മൌനത്തിനെ നിര്‍ദ്ദയം കീറിമുറിച്ചപ്പോള്‍ കരയാനെനിയ്ക്കായില്ലല്ലോ? കണ്ണാടിയ്ക്കെന്തു വേദന? കണ്ണാടിയ്ക്കെന്തു വികാരം? ഉടഞ്ഞെങ്കില്‍ ചേതമാര്‍ക്കു? ഉടമയ്ക്കു മാത്രം തന്നെ. ഉടമയ്ക്കണിഞ്ഞൊരുങ്ങണ്ടേ? ഉടയാടയുടെ ഭംഗി നോക്കണ്ടേ? കരയാനെവിടെ നേരം? കരഞ്ഞാല്‍ പോവില്ലേ ഭംഗി? ഉയരങ്ങളിലെത്താനെന്നും പലതും കളയേണ്ടിവരും കളയാമീ ചില്ലുകളെല്ലാം കയറട്ടെയതിന്‍പുറമേറി. നിറമേറിയ സ്വപ്നങ്ങളുമാ- യൊരുപുതുപുത്തന്‍ കണ്ണാടി അതു നല്‍കാനാളുമനേകം മറവിയ്ക്കു മനസ്സു കൊടുക്കാം.     ഉടയും കണ്ണാടിതൻ ശബ്ദമൊന്നറിയാതെ- യൊരു മൌനത്തെക്കീറിമുറിയ്ക്കേ, മനസ്സിലും കരയാനെനിയ്ക്കൊട്ടും കഴിഞ്ഞില്ലല്ലോ, എന്റെ വ്യഥയാ കണ്ണാടിയ്ക്കിന്നളന്നീടുവാനാമോ? […]

ഞാന്‍ ചുട്ട അപ്പം

Posted by & filed under കവിത.

ഞാന്‍ ചുട്ട അപ്പം കാര്യമറിയാനാരുമില്ല കാരണമേ അറിയേണ്ടു കാരണമില്ലാതെ കാര്യമോ കാര്യമില്ലാതെ കാരണമോ ഉണ്ടാവാനാവില്ലല്ലോ അതാരുമെന്തേ ഓര്‍ക്കാഞ്ഞതു? പൊടിയുയര്‍ത്തിയ കാറ്റും പുതുമണമേകിയ കാറ്റും ഒന്നു തന്നെ ഉയര്‍ത്തിയതും നീ തന്നെ താഴ്ത്തുന്നതും നീ തന്നെ കാരണമേ അറിയേണ്ടൂ കാര്യമാര്‍ക്കുമറിയണ്ടാ. ചേരേണ്ട ചേരുവകള്‍ ചേര്‍ത്തു നേരായ വിധികളോടെ മനസ്സും ചിന്തകളുമൊപ്പമാക്കി ഞാനപ്പം ചുട്ടില്ലേ? മധുരിയ്ക്കുന്നുവെന്നു പറഞ്ഞു ചിലര്‍ മനോഹരമെന്നു മറ്റു ചിലര്‍ സ്വാദിഷ്ടമെന്നായി ചിലര്‍ ആളേറെ വന്നില്ലെ രുചിയ്ക്കാന്‍? കാരണമെനിയ്ക്കറിയില്ല കാര്യം ഞാനറിഞ്ഞെങ്കിലും എന്റെ അപ്പമെന്തേ ചീത്തയായി എന്നു […]

ഇനി യാത്ര…..

Posted by & filed under കവിത.

ഇനി യാത്ര……. യാത്രയ്ക്കു ഞാനിന്നൊരുക്കം തുടങ്ങവേ, രാത്രിതന്‍ ഗദ്ഗദം കാതിലലയ്ക്കവേ, കാറ്റും കുളിരും, തനുവെത്തലോടവേ, പാട്ടിന്‍ വരികള്‍ മനസ്സില്‍ നിറയവേ , ഓര്‍ത്തുപോയ് നിന്നെയൊരു നിമിഷം സഖേ, തീര്‍ത്തുമെനിക്കന്യനായ് വന്നിതെന്തിനോ? നേര്‍ത്തുപോയ് നിന്‍ വികാരങ്ങളറിഞ്ഞു ഞാന്‍ സ്വാര്‍ത്ഥമതായിടാ, മാകാ മറക്കുവാന്‍! ഉള്ളില്‍പ്പലപ്പൊഴുമെന്നെ നീയെന്തിനോ‍ തള്ളിപ്പറഞ്ഞൊട്ടു കാരണമെന്തിതോ? ഇല്ലഞാനൊട്ടുമേയര്‍ഹയല്ലെന്നതാ- ണെല്ലാം വിധി,യിതിന്നെന്റെ ദു:ഖങ്ങളായ്! എന്റെ മോഹങ്ങള്‍ക്കിതേകീ നീറങ്ങള്‍ നീ- യെന്നെ മറന്നു ഞാനെത്ര സുഖ സ്വപ്ന- ചിന്തകള്‍ക്കേകി ചിറകതും ജീവനും എല്ലാം പൊഴിഞ്ഞതെന്‍ ദൌര്‍ഭാഗ്യമായിടാം. ഇന്നു പറയട്ടെ ഞാന്‍ […]