Daily Archives: Saturday, November 29, 2008

താണ്ഡവം

Posted by & filed under കവിത.

കേള്‍ക്കാനില്ലേയെന്‍ ഹൃദയരോദനം അപശബ്ദങ്ങള്‍ ഉയരുന്നതും? പൊട്ടിയ തന്ത്രികള്‍ ഞാനെങ്ങിനെ മുറുക്കിക്കെട്ടും? മീട്ടാനാകുമോ ഇനിയും? നഷ്ടമായോരെന്‍ സ്വപ്നങ്ങളെ ഇനിയുമെനിയ്ക്കാകുമോ ഒന്നു വാരിയെടുത്താശ്ലേഷിയ്ക്കാന്‍? പിടയുന്ന ജീവനുകളുടെ, ഒഴുകുന്ന ചോരയുടെ , പുകയുന്ന തീയിന്റെ, അലറുന്ന തോക്കുകളുടെ, നിസ്സഹായതയുടെ നിസ്സംഗതയുടെ നിഷ്ക്കളങ്കതയുടെ തടവുകാരി ഞാനിന്നു ഒന്നുറക്കെ കരയാ‍ന്‍ മോഹം ഒന്നു സ്വാന്തനമേകാനും മോഹം ആശ്വസിപ്പിയ്ക്കാനും ആശ്വസിയ്ക്കപ്പെടാനും മോഹം. എനിയ്ക്കു ശ്വാസം മുട്ടുന്നു ഒരല്പം ശുദ്ധവായു കിട്ടാനായ് എന്റെ മസ്തിഷ്കം ഇരുളുന്നു എന്റെ കൈകാലുകള്‍ തളരുന്നു ഇരുട്ടു മുറിയ്ക്കുള്ളിലെ എന്റെ വിങ്ങുന്ന മനാസ്സു […]