Monthly Archives: December 2008

രണ്ടായിരത്തൊന്‍പതിനു സ്വാഗതം!

Posted by & filed under കവിത.

വന്നിടുന്നു നവവത്സരമിന്നെനി- യ്ക്കെന്തോ മനസ്സിന്നു തെല്ലുമില്ലുത്സാഹ- മെന്‍ മനമിന്നും കരയുന്നുവോ, പോയ നല്ല ദിനങ്ങള്‍ തിരിച്ചു വരില്ലയോ? ഇല്ലായ്മയെന്നു മറീഞ്ഞിടുന്നോരല്ല വല്ലായ്മ തെല്ലുമറിയാത്തവര്‍കളു- മിന്നീദിനത്തിന്നു സ്വാഗതമോതുവാ- നെന്തേ മടിയ്ക്കുന്നു, തെല്ലും മറക്കുവാ- നില്ല കഴിവെന്നു ചൊല്ലുന്നുവോ, സ്വയം പല്ലിളിച്ചെത്തിയ ദുര്‍വ്വിധിയെയോര്‍ത്തു പിന്നെയും പിന്നെയും കേഴുന്നുവോ, തനി- യ്ക്കില്ലാത്ത ശക്തിയെയോര്‍ത്തു പരിതപി- ച്ചിന്നീദിനത്തെ പ്രിയര്‍തന്റെ കൂട്ടത്തി- ലൊന്നു ചിലവിടാനാഗ്രഹിയ്ക്കുന്നുവോ? ഇല്ല ഞാന്‍  ദു:ഖം മറക്കട്ടെ , നാളെ തന്‍ നല്ല പുലരി തരട്ടെ സുഖങ്ങളു- മിന്നലെ തന്‍ ചീത്ത […]

ഹാപ്പ്യ് ന്യൂ ഇയര്‍ മുംബൈ…

Posted by & filed under മുംബൈ ജാലകം.

ഹാപ്പി ന്യൂ ഇയര്‍ മുംബൈ….. ] കഴിഞ്ഞ ഒരു വര്‍ഷം മുംബൈ വളരെയേറെ സഹിച്ചു. 2008 തുടങ്ങിയതു തന്നെ പല വേദനിപ്പിയ്ക്കുന്ന വാര്‍ത്തകളുമായാണു. കടന്നു പോയതോ ഒരു വലിയ മുറിവുണ്ടാക്കിയിട്ടും. ഒരുപാടു കഷ്ടതകള്‍ തന്ന 2008 വേഗം കടന്നുപോകട്ടേയെന്നാശിയ്ക്കുകയാണു മുംബൈ. പുതുവത്സരത്തില്‍ എല്ലാം നല്ലതുമാത്രം വരട്ടെയെന്നു പ്രത്യാശിയ്ക്കുകയും.  കഴിഞ്ഞ വര്‍ഷപ്പുലരിതന്നെ മുംബൈ കാണാത്ത ദൃശ്യങ്ങളാണു കാണിച്ചുതന്നതു. പുതുവത്സരമാഘോഷിയ്ക്കുന്നതിനിടയില്‍ സ്ത്രീകള്‍ക്കു നേരിടേണ്ടിവന്ന ആക്രമണം. ഇങ്ങനെയൊന്നു പൊതുവേ മുംബൈയില്‍ പതിവുള്ളതല്ല. അല്ലെങ്കിലും സ്ത്രീകള്‍ക്കു പഴയതുപോലെ സുരക്ഷിതത്വമില്ലെന്നു തോന്നിത്തുടങ്ങിയിരുന്നു. മതപരമായും രാഷ്ട്രീയപരമായും […]

ഗുണകാംക്ഷികള്‍

Posted by & filed under കവിത.

ഒരു സ്വപ്നതലത്തിലാരെയോ ഒരു നോക്കു വിരുന്നു വന്നപോല്‍ ഹതഭാഗ്യ ലഭിച്ചു ദര്‍ശനം സ്മൃതിയിന്നതു വന്നതെന്തിനോ? ഇടവേള കഴിഞ്ഞിതോര്‍മ്മയെന്‍ തുടികൊട്ടിനു താളമേകിയോ? അരുതാത്തവികാരമെന്നെയി- ന്നെവിടെയ്ക്കു വലിച്ചിടുന്നിതോ? ഇടയില്ലയെനിയ്ക്കു നിര്‍ണ്ണയം കഠിനം, കഥ കേട്ടവാറെ ഞാന്‍ അതിദു:ഖിത, മൂകയായി ഞാന്‍ മനമൊട്ടു പിടഞ്ഞതെന്തിനോ? സുഖലോലുപതയ്ക്കു മര്‍ത്ത്യനെ- ക്കഴിവാകുമൊരൊട്ടു മാറ്റുവാന്‍ കരയുന്നുവതെങ്കിലും മനം കുതികൊള്‍വതിനെന്തു കാരണം. അറിവില്ല സഖേ നിനക്കു ഞാന്‍ പറയുന്നതു ദുസ്സഹം വരാം ഒരുവേള വരുന്നതൊക്കെയും ഇനി നിന്റെ ഗുണത്തിനായിടാം.

ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍-5

Posted by & filed under Yathravivaranangal.

പൃത്ഥ്വിരാജ് ചൌഹാന്‍…..റായ് പിഥോറ പൃത്ഥ്വിരാജ് ചൌഹാനെക്കുറിച്ചു കേള്‍ക്കാത്തവരുണ്ടാവില്ല. ‘റായ് പിഥോറ’ എന്ന എന്ന ഓമനപ്പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നതു. ദല്‍ഹി ഭരിച്ചിരുന്ന അവസാന ഹിന്ദു രാജാവായ ഹേമുവിനു തൊട്ടുമുന്‍പായി ഭരിച്ചിരുന്ന രാജാവു. ദല്‍ഹിയും അജ്മീറും അദ്ദേഹത്തിന്റെ ഭരണകേന്ദ്രങ്ങളാ‍യിരുന്നു. മുസ്ലിം ആക്രമണത്തിനെതിരെ ദെല്‍ഹി, രാജസ്ഥാന്‍ , ഹരിയാന തുടങ്ങിയ സ്ഥലങ്ങളിലെ പടയെ അണിനിരത്തിയ ഇദ്ദേഹം തൊട്ടു കിടക്കുന്ന രാജ്യങ്ങളെല്ലാം ആക്രമിച്ചു കീഴടക്കി, ഒരു പക്ഷേ ഉത്തരേന്ത്യയിലെ ഏറ്റവും ശക്തനായ രാജാവായി മാറിക്കഴിഞ്ഞിരുന്നു. തൊമാര്‍ രാജാവായിരുന്ന അനംഗപാലിനെക്കുറിച്ചു മുന്‍പു പറഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ […]

മുംബൈയില്‍നിന്നുമൊരു കൃസ്തുമസ് സന്ദേശം..

Posted by & filed under മുംബൈ ജാലകം.

                            ദിവസങ്ങള്‍  മാത്രം ഇനി  കൃസ്തുമസ്സിനു………ഇപ്പോള്‍ മാളുകളും ഷോപ്പുകളും ബേക്കറികളുമൊക്കെ മനുഷ്യരെക്കൊണ്ടും സാധനങ്ങള്‍  കൊണ്ടും നിറഞ്ഞു കവിയേണ്ട സമയം. സന്ധ്യാസമയത്തു ദീപാലങ്കരങ്ങള്‍  കൊണ്ടു നഗരം മുഴുവനും ഉജ്ജ്വലിച്ചു കാണേണ്ട സമയം. ഓഫീസുകളില്‍  നിന്നും പലരും  നീണ്ട ലീവുകള്‍ എടുക്കുന്ന സമയം. കൃസ്തുമസ് പ്രിപറേഷനും, ആഘോഷവും കഴിഞ്ഞു നവവത്സരം കൂടി ആഘോഷിച്ചേ പലരും തിരിച്ചെത്താറുള്ളൂ. മുംബെയ്ക്കു പുറത്തുപോകുന്നവരും നാട്ടില്‍ പോയി കൃസ്തുമസ് ആഘോഷിയ്ക്കുന്നവരും കൂട്ടത്തില്‍  കാണാം.              മുംബൈ ഇക്കൊല്ലംകാണിയ്ക്കുന്നതു ഒരു പുതിയ മുഖം. പതിവുപോലെയല്ല. […]

ജീവിതക്കാഴ്ച്ചകള്‍

Posted by & filed under കവിത.

      ജീവിതം ഹാ! സങ്കീര്‍ണ്ണ,മാവതില്ലോതാന്‍‍ തെല്ലു– മാമഹാസമുദ്രത്തിന്നാഴവും പരപ്പതും അലകളുയരുന്നിതേതുനേരവു മൊരു– കുറവുമില്ലെന്നാലുമോര്‍ക്കുകിലാശ്ചര്യത്താ– ലമരുന്നു ഞാന്‍‍, കാണാ‍കുന്നിതിന്നൊരേനേര– മവനിയ്ക്കെഴും ദു:ഖ–സുഖസമ്മിശ്രം കാഴ്ച്ച!   ഇവിടെക്കാണുന്നു ഞാന്‍‍ കോള്‍മയിര്‍‍ക്കൊള്ളും ദൃശ്യ- മൊരുപുത്രജന്മത്തില്‍‍ സാഫല്യം തേടുന്നവര്‍ വഴിയമ്പലം തേടിയെത്തുന്ന പുതിയൊരു– വഴിപോക്കനും കൂടിയെത്തിയീ ഭൂലോകത്തില്‍‍!     അവിടെക്കാണുന്നൂ ഞാനണപൊട്ടിടും ദു:ഖ- മുടയോര്‍ കരയുന്നു, വേര്‍പാടില്‍ മനം നൊന്തി- തൊരു പൂര്‍ണ്ണമാം  യാത്ര തന്നന്ത്യം കുറിയ്ക്കുന്നി- തൊരുവന്‍, വഴിപോക്ക,നോതുന്നു യാത്രാമൊഴി.   കാണുന്നിതാഹ്ലാദവും തിമിര്‍പ്പുമെന്താണിതിതു? ചേരുന്നു മനസ്സുകളിവിടെ, […]

ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍-4

Posted by & filed under Yathravivaranangal.

ഇല്‍ത്തുമിഷിന്റെ ശവക്കല്ലറയിലേയ്ക്കു…..   മനോഹരം എന്ന വാക്കു പലയിടത്തും ഞാന്‍ വീണ്ടും വീണ്ടും എഴുതുന്നു, അല്ലേ? ഊഹിയ്ക്കാമല്ലൊ എത്രമാത്രം ഇവയെല്ലാം മനസ്സിനെ ആകര്‍ഷിച്ചുകാണുമെന്നു. ഇനി നമുക്കു ഇല്‍ത്തുമിഷിന്റെ ശവക്കല്ലറ കാണാന്‍ പോകാം.          ഇല്‍ത്തുമിഷിന്റെ ശവക്കല്ലറ ചതുരാകൃതിയിലുള്ള ഒരു ചേംബര്‍ ആണ്. ഇതിനു മുകളിലായി പണ്ടു താഴികക്കുടം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇല്ല. ആകാശമാണ് മുകളില്‍. ഇസ്ലാം  വാസ്തുകലയില്‍  ഹിന്ദു പണിക്കാര്‍ക്കുള്ള വിരുതിന്റെ കുറവായിരിയ്ക്കാം അതു വീണുപോകാന്‍ കാരണം. പീന്നീട് ഇതിനെ സ്ഥാപിയ്ക്കാന്‍ ശ്രമിച്ചെങ്കിലും ശരിയായില്ലത്രേ!ഇതു സ്ഥിതി […]

ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍- 3

Posted by & filed under Yathravivaranangal.

സ്ക്രീന്‍   1198ല്‍ മോസ്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. അതിനുശേഷമാണു പ്രാര്‍ത്ഥനാഹാളിനു മുന്‍ വശത്തായി ചുവന്ന സാന്‍ഡ്സ്റ്റോണ്‍ കൊണ്ടുള്ള പടുകൂറ്റന്‍ സ്ക്രീന്‍ ഉണ്ടാക്കപ്പെട്ടതു. നടുവില്‍ ഒരു വലിയ ആര്‍ച്ചും രണ്ടു ഭാഗത്തും അല്പം ചെറിയതായ ആര്‍ച്ചുകളും ചേര്‍ന്നതാണു ഈ സ്ക്രീന്‍. വലിയ ആര്‍ച്ചിനു 16 മീറ്റര്‍ ഉയരവും 6.7 മീറ്റര്‍ വീതിയുമുണ്ടു. സ്ക്രീനില്‍ മനോഹരമായ കൊത്തുപണികളും ലിഖിതങ്ങളും ഉണ്ടു.  ഇന്ത്യന്‍ ആര്‍കിടെക്ചറും ഇസ്ലാം ആര്‍കിടെക്ചറും കൂടിയുള്ള സങ്കലനം പലയിടത്തും ദൃശ്യമാണു. മദീനയിലെ പ്രവാചക്ന്റെ പള്ളിയിലെ സ്ക്രീന്‍ ആണ് മാതൃകയായിട്ടെടുത്തിട്ടുള്ളതു.  […]

വാ ടാജ് !…. ഓ ടാജ് !

Posted by & filed under മുംബൈ ജാലകം.

                            ഒരു നല്ല യാത്ര പോയി വന്നതിന്റെ സുഖത്തിലായിരുന്നു, ഞാന്‍.  ദെല്‍ഹിയ്ക്കുള്ള ആദ്യയാത്ര. എത്ര കാലമായി  ആഗ്രഹിച്ച ശേഷം ഒന്നു ഒത്തുവന്നതാണു. ആഗ്രയ്ക്കു പോയി താജ് കാണാനായിരുന്നു ഏറെ മോഹം.  പെട്ടെന്നു എല്ലാം ഒത്തു വരുകയും ദെല്‍ഹി, ആഗ്ര, മധുര, ജയ്പ്പൂര്‍, റിഷീകേഷ്, ഹരിദ്വാര്‍ ഒക്കെ പോയി തിരിച്ചെത്തുകയും ചെയ്തതേയുള്ളൂ, മുംബൈയില്‍ . മനസ്സില്‍  ഏറ്റവുമധികം തങ്ങി നിന്നതു താജ് മഹല്‍ തന്നെ.“ വാ താജ് !”എന്നു […]

മുംബൈ ഭീകരരുടെ പിടിയില്‍ നടുങ്ങിയപ്പോള്‍

Posted by & filed under മുംബൈ ജാലകം.

    “എനിയ്ക്കു ജീവിയ്ക്കണം…..എന്നെ രക്ഷിയ്ക്കൂ…എനിയ്ക്കു സലൈന്‍ തരൂ….“                  ഹൃദയഭേദകമായ ഈ അഭ്യര്‍ത്ഥന ഒരു 21 കാരന്റെയാണു. ഭീകരരുടെ വെടിവെയ്പ്പില്‍ മുറിവേറ്റ ആളാണെന്നു കരുതിയെങ്കില്‍ തെറ്റി.  48 മണിക്കൂറിലേറെ മുംബൈ നഗരത്തെ കിടുകിടാവിറപ്പിച്ച , നഗരത്തിനെ സ്തംഭിപ്പിച്ച, കരയിപ്പിച്ച, അനേകം ജീവനുകളെ കുരുതികൊടുത്ത , നാശനഷ്ടങ്ങള്‍ വാരിവിതറിയ ഭീകരരില്‍ പിടിയ്ക്കപ്പെട്ട ഒരേയൊരാളായ ആസം ആമിര്‍ കസവയുടേതാണീ വാക്കുകള്‍. എന്തു തോന്നുന്നു, കേട്ടിട്ടു.?  വെടി വെച്ചു കൊല്ലാനാവില്ലല്ലോ?  എല്ലാ രഹസ്യങ്ങളും ചോര്‍ത്താനുള്ള ഏക കണ്ണി.  രക്ഷപ്പെടുത്തിയേ തീരൂ…മുംബൈ […]