Monthly Archives: December 2008

ബോംബേ ടൈംസ് ‘പാവ്, വൊവ് !! ഫെസ്റ്റിവല്‍”

Posted by & filed under മുംബൈ ജാലകം.

            കഴിഞ്ഞയാഴ്ച്ച മുംബയില്‍   “സ്പിരിറ്റ് ഒഫ് മുംബൈ“ ആഘോഷത്തിന്റെ ഭാഗമായി ഐ. ടി. സി ഗ്രാന്റ് സെണ്ട്രല്‍ ഹോട്ടലിലെ മില്‍ സ്ക്വയറില്‍ നടത്തിയ ഈ അപൂര്‍വ വിരുന്നു പ്രത്യേകം ശ്രദ്ധയാകര്‍ഷിയ്ക്കുകയുണ്ടായി. വിഭവങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നു കേള്‍ക്കണോ? പാവ് ഭാജിയും വട പാവും നിറവും മണവുമുള്ള ഐസ് ഗോളയും. മുംബൈയുടെ തനിമയാര്‍ന്ന വിഭവങ്ങള്‍. ഇനി ഇതു കഴിയ്ക്കാനെത്തിയ മുംബൈക്കാരില്‍ ആരൊക്കെ ഉണ്ടായിരുന്നുവെന്നോ? ബോളിവൂഡ് സിനിമ,  നാടകരംഗത്തെ പല പ്രമുഖരും ഇവിടെയെത്തിയിരുന്നു. ഇതിലെ മറ്റൊരു ആകര്‍ഷണം ഇതൊരു […]

ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍-2 (കുത്തബ് മിനാര്‍)

Posted by & filed under Yathravivaranangal.

  കുത്തബ് മിനാര്‍ വേള്‍ഡ് ഹെറിറ്റേജ് ലിസ്റ്റില്‍ പെടുന്നു. ഇതിന്റെ നിര്‍മ്മാണം തുടങ്ങി വച്ചതു കുത്ബുദ്ദിന്‍ ഐബക് ആണു. എ.ഡി. 1192 ല്‍ ഉത്തരേന്ത്യ ആക്രമിച്ചു കീഴടക്കിയ മുഹമ്മദ് ഘുറി അടിമയായ തന്റെ വിശ്വസ്തസേവകനു താന്‍ പിടിച്ചെടുത്ത സ്ഥലം സമ്മാനിച്ചപ്പോള്‍ തന്റെ മതത്തിന്റെ മൂര്‍ത്തീകരണമെന്നോണം പണിതീര്‍ത്തതാണു ഖുവാത്-ഉള്‍-ഇസ്ലാം മോസ്ക്കും കുതുബ് മിനാറും. ഖുത്ബ് എന്നു പറഞ്ഞാല്‍ കുന്തം എന്നര്‍ത്ഥം. ഇസ്ലാം മതവും പള്ളിയും ആദ്യമായി ഇന്ത്യയില്‍ ഇങ്ങനെയാണു വന്നതെന്നു പറയാം അതിനു മുന്‍പും ഇന്ത്യയിലും കേരളത്തിലും ഇസ്ലാം […]

ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍-1

Posted by & filed under Yathravivaranangal.

 അപ്രതീക്ഷിതമായ യാത്ര ഡല്‍ഹി കാണണമെന്ന മോഹം അതി കഠിനമായി ഉണ്ടായിരുന്നു. പക്ഷേ ഇത്ര പെട്ടെന്നു അതു തരപ്പെടുമെന്നറിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം ശശീഏട്ടന്‍ ഔദ്യോഗികമായി ഡല്‍ഹിയ്ക്കു പുറപ്പെട്ടപ്പോള്‍ ഞാനും ടീക്കറ്റ് ബുക് ചെയ്തിരുന്നു…കിംഗ് ഫിഷറില്‍, കുറഞ്ഞനിരക്കില്‍ നോണ്‍–റീഫണ്ടബള്‍ ആയി. ഒരു പനി എവിടേ നിന്നോ ഓടിയെത്തി ടിക്കറ്റിന്റെ പൈസയും എന്റെ സ്വപ്നവും ഒന്നിച്ചു നാമാവശേഷമാക്കിയെന്നു പറഞ്ഞാല്‍ മതിയല്ലൊ. അന്നു വല്ലാത്ത സങ്കടം വന്നു. ഈ വര്‍ഷം പോകാമെന്ന്നു പറഞ്ഞിരുന്നെങ്കിലും തയ്യാറൊന്നും ഇല്ല്ലാത്ത സമയത്താണു എന്റെ ജ്യേഷ്ഠന്റെ മകന്‍ അനൂപ് […]

യമുന…ഒരു കവിത

Posted by & filed under കവിത.

യമുന…….ഒരു കവിത പ്രേമതരളിതയായ യമുനയെന്‍ മാനസം തന്നെക്കുളുര്‍പ്പിച്ചു, പൊന്‍ നിലാ- വേകും പ്രകാശത്തിലൊന്നു പകര്‍ത്തിയ- ക്കാലമതിശയപ്പെട്ട പ്രേമത്തിനെ. പാടാന്‍ മറന്നു യമുനയവള്‍, ലോ‍ല തേടുന്നു വീണ്ടും കഴിഞ്ഞ യുഗങ്ങളെ രാജന്‍ മറന്നോരുറക്കു പാട്ടും, പിന്നെ തേടും മനോഞ്ജമാം പ്രേമവായ്പും, തന്റെ തീരത്തുനില്ല്‍ക്കുമത്താജും പ്രതിഫലി- ച്ചീടാനതായ് വെമ്പി, സ്വന്തം തനുവിനെ രാജാധിരാജന്റെ വേദന തീര്‍പ്പതി- നായിക്കുതിയ്ച്ചില്ലെ, ലക്ഷ്യം മറന്നിവള്‍? സ്വന്തം ഹൃദയത്തുടിപ്പുകള്‍ ഷാജഹാന്‍ തന്റേതിനൊപ്പമതാക്കി, സ്വയം മറ- ന്നന്ത്യകാലം പേര്‍ത്തു കാരാഗൃഹം തന്നില്‍ ചിന്തയിലാണ്ടൊരാ ചക്രവര്‍ത്തിയ്ക്കെഴും കാതും കരളുമായ് […]

യമുന

Posted by & filed under കവിത.

യമുനയെക്കണ്ടൂ ഞാന്‍‍ പ്രേമതരളിതയായ യമുന, നിലാവില്‍‍ സ്നേഹമുദ്രകള്‍‍ പകര്‍ത്തിക്കാട്ടുന്ന യമുന, പാടാത്ത യമുന, ലോലയായ യമുന, ഉറക്കുപാട്ടുകള്‍‍ക്കു പകരം മനസ്സിനെ കണ്ണാടിയാക്കി ചക്രവര്‍ത്തിത്തിരുമനസ്സിനു ആശ്വാസം പകര്‍‍ന്ന യമുന, ഒഴുക്കുകളില്ലാത്ത യമുന ഓര്‍‍മ്മകളുണര്‍ത്തുന്ന യമുന തുടിപ്പും തേങ്ങലും മറന്ന യമുന ഊഷ്മളത നല്‍‍കുന്ന യമുന കൈവഴികളില്ലാത്ത യമുന കാരാഗൃഹത്തിലെ രാജനു കാമുകിയെയോര്‍‍ക്കാനായ് കണ്ണും കാതുമായ് മാറിയ യമുന, പുത്രസ്നേഹത്തിന്റെ ശാപം നിത്യദു:ഖമായപ്പോള്‍‍, ഓര്‍ത്തുനെടുവീര്‍‍പ്പിട്ടപ്പോള്‍‍, കൂട്ടു നലല്‍കിയ യമുന, വെണ്ണക്കല്ലിലെ ശില്‍പ്പത്തെ കണ്ണീര്‍ക്കണത്തിന്റെ നൈര്‍‍മ്മല്യത്തില്‍ വെള്ളത്തില്‍‍ കാട്ടിയ യമുന, വിണ്ണോര്‍‍ക്കാനന്ദം […]