യമുനയെക്കണ്ടൂ ഞാന്‍ പ്രേമതരളിതയായ യമുന, നിലാവില് സ്നേഹമുദ്രകള്‍ പകര്‍ത്തിക്കാട്ടുന്ന യമുന, പാടാത്ത യമുന, ലോലയായ യമുന, ഉറക്കുപാട്ടുകള്ക്കു പകരം മനസ്സിനെ കണ്ണാടിയാക്കി ചക്രവര്ത്തിത്തിരുമനസ്സിനു ആശ്വാസം പകര്‍ന്ന യമുന, ഒഴുക്കുകളില്ലാത്ത യമുന ഓര്‍മ്മകളുണര്‍ത്തുന്ന യമുന തുടിപ്പും തേങ്ങലും മറന്ന യമുന ഊഷ്മളത നല്കുന്ന യമുന കൈവഴികളില്ലാത്ത യമുന കാരാഗൃഹത്തിലെ രാജനു കാമുകിയെയോര്ക്കാനായ് കണ്ണും കാതുമായ് മാറിയ യമുന, പുത്രസ്നേഹത്തിന്റെ ശാപം നിത്യദു:ഖമായപ്പോള്, ഓര്ത്തുനെടുവീര്പ്പിട്ടപ്പോള്, കൂട്ടു നലല്‍കിയ യമുന, വെണ്ണക്കല്ലിലെ ശില്‍പ്പത്തെ കണ്ണീര്‍ക്കണത്തിന്റെ നൈര്‍മ്മല്യത്തില്‍ വെള്ളത്തില്‍ കാട്ടിയ യമുന, വിണ്ണോര്ക്കാനന്ദം […]