അപ്രതീക്ഷിതമായ യാത്ര ഡല്‍ഹി കാണണമെന്ന മോഹം അതി കഠിനമായി ഉണ്ടായിരുന്നു. പക്ഷേ ഇത്ര പെട്ടെന്നു അതു തരപ്പെടുമെന്നറിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം ശശീഏട്ടന് ഔദ്യോഗികമായി ഡല്‍ഹിയ്ക്കു പുറപ്പെട്ടപ്പോള്‍ ഞാനും ടീക്കറ്റ് ബുക് ചെയ്തിരുന്നു…കിംഗ് ഫിഷറില്‍, കുറഞ്ഞനിരക്കില്‍ നോണ്‍–റീഫണ്ടബള് ആയി. ഒരു പനി എവിടേ നിന്നോ ഓടിയെത്തി ടിക്കറ്റിന്റെ പൈസയും എന്റെ സ്വപ്നവും ഒന്നിച്ചു നാമാവശേഷമാക്കിയെന്നു പറഞ്ഞാല്‍ മതിയല്ലൊ. അന്നു വല്ലാത്ത സങ്കടം വന്നു. ഈ വര്‍ഷം പോകാമെന്ന്നു പറഞ്ഞിരുന്നെങ്കിലും തയ്യാറൊന്നും ഇല്ല്ലാത്ത സമയത്താണു എന്റെ ജ്യേഷ്ഠന്റെ മകന് അനൂപ് […]