കുത്തബ് മിനാര്‍ വേള്‍ഡ് ഹെറിറ്റേജ് ലിസ്റ്റില്‍ പെടുന്നു. ഇതിന്റെ നിര്‍മ്മാണം തുടങ്ങി വച്ചതു കുത്ബുദ്ദിന്‍ ഐബക് ആണു. എ.ഡി. 1192 ല്‍ ഉത്തരേന്ത്യ ആക്രമിച്ചു കീഴടക്കിയ മുഹമ്മദ് ഘുറി അടിമയായ തന്റെ വിശ്വസ്തസേവകനു താന്‍ പിടിച്ചെടുത്ത സ്ഥലം സമ്മാനിച്ചപ്പോള്‍ തന്റെ മതത്തിന്റെ മൂര്‍ത്തീകരണമെന്നോണം പണിതീര്‍ത്തതാണു ഖുവാത്-ഉള്-ഇസ്ലാം മോസ്ക്കും കുതുബ് മിനാറും. ഖുത്ബ് എന്നു പറഞ്ഞാല്‍ കുന്തം എന്നര്‍ത്ഥം. ഇസ്ലാം മതവും പള്ളിയും ആദ്യമായി ഇന്ത്യയില്‍ ഇങ്ങനെയാണു വന്നതെന്നു പറയാം അതിനു മുന്‍പും ഇന്ത്യയിലും കേരളത്തിലും ഇസ്ലാം […]