Monthly Archives: January 2009

ലോണവാല – പ്രകൃതി മനസ്സിനെ കീഴടക്കിയപ്പോള്‍-2

Posted by & filed under Yathravivaranangal.

5.30 നു അലാറമടിച്ചപ്പോള്‍ ഒരു നിമിഷം ലോണവാലയിലാണെന്ന കാര്യം മറന്നു, എഴുന്നേല്‍ക്കാന്‍ മടി പിടിച്ചു കിടന്നപ്പോള്‍ ഉമയുടെയും തങ്കത്തിന്റേയും ശബ്ദം കേള്‍ക്കുകയും പരിസരബോധമുണ്ടാകുകയും ചെയ്തു. ഓഹോ, അന്ധേരിയിലല്ല, ലോണാവാലയിലാണിപ്പോള്‍,അല്ലെ? . ഓരോ മുറികള്‍ക്കും പ്രത്യേകമായി വലിയതും വൃത്തിയുള്ളതുമായ ബാത് റൂമുകള്‍ ഉണ്ടു. ഓരോരുത്തരായി പ്രഭാത കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങി. ചെറുതായി തണുപ്പുള്ള അന്തരീക്ഷം. മൂടിപ്പുതച്ചുറങ്ങാന്‍ നല്ല രസമുണ്ടാകും. പല്ലു തേച്ചു വന്നപ്പോള്‍ ബെഡ് ടീ റെഡി. ചായ നന്നായിരുന്നു. അതിലെന്തൊക്കെയോ സുഗന്ധത്തിനായി ചേര്‍ത്തിട്ടുണ്ടു. ആ വശ്യമുള്ളവര്‍ക്കു ചൂടുവെള്ളവും […]

ലോണാവാല…പ്രകൃതി മനസ്സിനെ കീഴടക്കിയപ്പോള്‍ ‌‌- 1

Posted by & filed under Yathravivaranangal.

രണ്ടു-മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു പിക്നിക്കിനു പ്ലാനിടുമ്പോള്‍ എല്ലാവര്‍ക്കും ഉള്ളിലൊരല്‍പ്പം ഭയമുണ്ടായിരുന്നു. കൊക്കില്‍ ഒതുങ്ങുന്നതിലധികമാകുമോ?  എല്ലാവര്‍ക്കും അതു ഒരുപോലെ ആനന്ദപ്രദമാകുമോ?  കുട്ടികളും ചെറുപ്പക്കാരും മധ്യവയസ്കരും ഒക്കെ കൂടിച്ചേര്‍ന്ന ഒരു ഗ്രൂപ്പാണു ഞങ്ങളുടേതു. എല്ലാവര്‍ക്കും കഴിയുന്നത്ര ആസ്വാദകരമാകണമെന്നു മോഹമുണ്ടു. യാത്ര, താമസ സൌകര്യം, ഭക്ഷണം ,സ്ഥലം കാണല്‍ ഒക്കെ ശരിയാകുന്ന തരത്തിലുള്ള ഒരു സ്ഥലത്തേയ്ക്കു ആവുകയും വേണം. അല്‍പ്പമൊക്കെ ചിലവിന്റെ കാര്യത്തിലും നിയന്ത്രണം കൂടിയേ തീരൂ. എന്തായാലും അനവധി  നാളുകളായി എല്ലാവരും മനസ്സില്‍ കൊണ്ടു നടക്കുകയും പലരുടെയും അസൌകര്യങ്ങളാല്‍ […]

മുംബൈ ടു ലോണാവാലാ…

Posted by & filed under മുംബൈ ജാലകം.

മുംബൈ ടു ലോണാവാലാ…          ചിക്കിയ്ക്കും ചിക്കനും പ്രസിദ്ധമാണു ലോണാവാലയെന്ന ഹില്‍ സ്റ്റേഷന്‍.   സമുദ്ര നിരപ്പില്‍ നിന്നും 625 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നതു.  മുംബൈ നഗരത്തില്‍ നിന്നും 104 കിലോമീറ്ററും പുനെയില്‍ നിന്നും 64 കിലോമീറ്റരു ദൂരെ മുംബൈ-പുനെ ഹൈവേയിലാണിതു സ്ഥിതി ചെയ്യുന്നതു. എക്സ്പ്രസ്സു ഹൈവേയിലൂടെയും നാഷണല്‍ ഹൈവേയിലൂടെയും പോകാനാകും. നീണ്ടു കിടക്കുന്ന റോഡിന്റെ ഭംഗി ഒരു പ്രത്യേകത തന്നെ. റിസോര്‍ട്ടുകളാല്‍ നിറഞ്ഞ ഈ സ്ഥലം സഹ്യാദ്രി മലകളുടെ ചരുവിലാണു സ്ഥിതി ചെയ്യുന്നതു. നഗരത്തിന്റെ തിരക്കില്‍ […]

നല്ലൊരു നാളെയ്ക്കായി ഓടുന്ന മുംബൈ…മുംബൈ മാരത്തോണ്‍ 2009..

Posted by & filed under മുംബൈ ജാലകം.

ഈ ഞായറാഴ്ചയായിരുന്നു മുംബൈ മാരത്തോണ് 2009 നടന്നതു,ജനുവരി 18നു. എല്ലാ ജനുവരിയിലും ഇതു മുംബൈയില്‍ പതിവാണല്ലോ. മുംബൈയിലെ പല തുറയില്‍ നിന്നുമുള്ള ജനങ്ങള്‍ക്കൊപ്പം വളരെയേറെ വിദേശീയരും പങ്കെടുത്തു, സ്റ്റാന്ഡേര്ഡ് ചാര്റ്റെഡ് മുംബൈ മാരത്തോണീല്‍ . ഇതില്‍ ഇന്ത്യന്‍ വ്യവസായപ്രമുഖരും രാഷ്ട്രീയ നേതാക്കളും, സിനിമാതാരങ്ങളും ക്രിക്കറ്റേഴ്സും,അത് ലെറ്റുകളും,  പല വിധ കമ്പനികളെ പ്രതിനിധാനം ചെയ്യുന്നവരും, ബാങ്ക്  ജീവനക്കാരും, സാധാരണക്കാരനും, പാന്‍ വാലയും, തട്ടുകടക്കാരനും, ഗൃഹിണികളും  ഒക്കെയുണ്ടായിരുന്നു. ഒരു നല്ല നാളേയ്ക്കായുള്ള ഓട്ടം, ദാരിദ്ര്യരേഖയുടെ താഴെക്കിടയിലുളളവര്‍ക്കു വേണ്ടി പ്രത്യേകമായി. തുടര്‍ച്ചയായി […]

അന്യ

Posted by & filed under കവിത.

വിതുമ്പും മനം സത്യമെന്നാണറിഞ്ഞെ- ന്നെനിയ്ക്കാക തെല്ലും പറഞ്ഞുതന്നീടാന്‍ ഒരിയ്ക്കലും മാറാത്ത നഷ്ടബോധത്താ- ലുരുക്കിഞാനെന്‍ ഹൃത്തമെന്തിനാണാവോ? എനിയ്ക്കില്ല കെട്ടിദൃഢമായി വെയ്ക്കാ‍- നടുക്കിപ്പിടിയ്ക്കാന്‍, കരത്തിലൊതുക്കാന്‍ നടക്കാത്തമോഹത്തിനെന്തിനാണാശ- യെനിയ്ക്കു ഞാന്‍ മാത്രമതെന്നും നിനച്ചു. കുളിര്‍കാറ്റേ നീയിന്നു വന്നാലിംഗനത്താ- ലെനിയ്ക്കെന്തിനായ് തെല്ലു മോഹം വളര്‍ത്തി? തടുക്കാനെന്നിയ്ക്കാവതില്ലെന്ന സത്യ- മൊടുക്കമെനിയ്ക്കും ദു:ഖമായ് വന്നതില്ലെ? നിനായ്ക്കത്തതല്ലെ നടക്കുന്നു ഭൂവില്‍ നിനച്ചാല്‍ പലതും നടക്കുമെന്നാലും ഒരുക്കിയെന്‍ മാനസമെന്നിട്ടുപോലും തികച്ചുമിന്നല്ലോ തപിയ്ക്കുന്നു ഞാനും കടുപ്പം മനസ്സിന്നു നന്നെന്നിരിയ്ക്കെ ക്കടുപ്പിച്ചു ചൊല്ലാന്‍ കഴിവില്ലെനിയ്ക്കു വെറുക്കാനതാകാ, മറക്കുവാനൊട്ടും എനിയ്ക്കു ഞാനന്യ, യതായ് […]

സ്ലം ഡോഗ് മില്യനയര്‍….ഗോള്‍ഡന്‍ ഗ്ലോബ്.. ബോളിവുഡ് തിളങ്ങുന്നു..

Posted by & filed under മുംബൈ ജാലകം, FILMS & SERIES--Jyothi Recommends.

    ബാങ്കില്‍ പോയി വരികയായിരുന്നു. ബ്രിഡ്ജിനു മുകളിലൂടെ ഓട്ടോവിലിരിയ്ക്കുമ്പോഴാണു വലിയ ബില്‍ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടതു-സ്ലംവ് ഡോഗ് മില്യനയര്‍. ഇന്ത്യയില്‍ ജനുവരി 23നു റിലീസാവുന്നു. 4 ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് കിട്ടിയ സിനിമ..അങ്ങനെ പറഞ്ഞാലും പോര, ഇന്ത്യയ്ക്കു ആദ്യമായി ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടിത്തന്ന പടം. കാണാന്‍ തിടുക്കമായി.         ബ്രിട്ടീഷ് സിനിമാനിര്‍മ്മാതാവായ ഡാനി ബോയ്ലേയുടെ പരീക്ഷണം. ബെവെര്‍ലി‍ ഹില്‍ സില്‍ ഇന്നലെ നടന്ന അവാര്‍ഡ് പ്രഖ്യാപനത്തിന്റെ ടി.വി. അവതരണം കാണുമ്പോള്‍ വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. പടം നോമിനേഷന്ന്‍ കിട്ടുന്നതു […]

സ്യമന്തകം

Posted by & filed under കവിത.

    രോഷാഗ്നിയെന്‍ മനസ്സിന്‍ താളമൊന്നിനെ- ക്കൂട്ടാനതായാളി, കേട്ടു ഞാന്‍ ചുറ്റിലു- മാര്‍ത്തു വിളിപ്പൂ പലരും, പലവിധ- മാശ്വാസവാക്കിനാലെന്‍ നികടേ വന്നു കൂട്ടരെന്നോടൊതി നിസ്സരമാമിതു പേര്‍ത്തു നീയെന്തിനായ് സന്തപ്തയാകുന്നി- തോര്‍ക്ക, കാലത്തിന്‍ കളിയിതു തന്നെയാം എല്ലാം നിനക്കു നന്നായറിയാം നിന്നെ- നന്നായറിയുന്നു നിന്‍ കൂട്ടുകാര്‍ ഞങ്ങ- ളെന്തിനു നീ വൃഥാ വേദനിയ്ക്കുന്നു നിന്‍ സങ്കടമെല്ലാം പകുക്കില്ലെ ഞങ്ങളും? ഉണ്ടായി പണ്ടുഭഗവന്‍ ശ്രീകൃഷ്ണനു- മിണ്ട,ലപമാനഭീതി, വെറുതെ,യ- ക്കൊണ്ടല്‍ നേത്രന്‍ മനസാ വിച്ചാരിച്ചില്ല പണ്ടു സ്യമന്തകം കൈക്കലാക്കീടുവാന്‍! കൊന്നു പ്രസേനനെക്കൈവശമാക്കിയ- […]

മുംബെയുടെ നല്ല നാളുകള്‍ക്കായൊരു പ്രാര്‍ത്ഥന- ടിട് വാലയിലെ മഹാഗണപതിയോടു

Posted by & filed under മുംബൈ ജാലകം.

ഈയിടെയായി  മുംബൈ എന്നു പറഞ്ഞാലുടന്‍ ഭീകരരെക്കുറിച്ചും അവരുടെ വിക്രിയകളെക്കുറിച്ചുമേ കേള്‍ക്കാനാകുന്നുള്ളൂവെന്നായിരിയ്ക്കുന്നു. നാട്ടിലും വീട്ടിലും ഫോണ്‍കാളുകളിലും ഇതു തന്നെ.  ഈശ്വരാ…ഇതൊന്നു മറക്കാന്‍ ആരും അവസരം തരില്ലേ? എല്ലാം എല്ലാവര്‍ക്കുമറിയാമെങ്കിലും ചോദിയ്ക്കാതിരിയ്ക്കില്ല, ഇപ്പോള്‍  മുംബൈയില്‍  പ്രശ്നങ്ങളൊന്നുമില്ലല്ലോ എന്നു.         മുംബൈറ്റിയ്ക്കു ധൃതിയാ‍യി, കഴിഞ്ഞതെല്ലാം ഒരു സ്വപ്നമാണെന്നു കരുതി എഴുതിത്തള്ളാന്‍. അതിനു കഴിയാത്ത ഒരുപാടുപേരര്‍ ഇവിടെജീവിച്ചിരുന്നിട്ടുകൂടി. സ്വാര്‍ത്ഥരായിട്ടല്ല, നല്ല നാളെയെ സ്വപ്നം കാണാനായി മാത്രം.  . ശുഭാപ്തിവിശ്വാസമൊന്നെ ഇനി കൂട്ടിനുള്ളൂവെന്ന സത്യം ഓര്‍ത്തുമാത്രം. അതു കൊണ്ടു തന്നെയാണു കഴിഞ്ഞയാഴ്ച്ച  ഒരു […]