Monthly Archives: February 2009

ശിവരാത്രി മാഹാത്മ്യം

Posted by & filed under കവിത.

ഇക്ഷാകുവംശേ പിറന്നൊരാ രാജാവു ചിത്രഭാനു, തന്‍ കഥകള്‍‍ കഥിച്ചിടാം ഇച്ചരിതം ചൊല്ലിടാന്‍ നല്ല നാളിന്നു നല്‍‍ ശിവരാത്രി തന്‍‍  മാഹാത്മ്യമല്ലയോ?  ജംബുദ്വിപേ പണ്ടൊരിയ്ക്കലീ രാജനു– മമ്പോടു  റാണിയുമൊത്തുപവാസമ– നുഷ്ഠിച്ചിരിയ്ക്കുമൊരു വേള തന്നിലായ്  നല്ല ശിവരാത്രിയാകുന്ന നാളതില്‍‍ വന്നല്ലോ അഷ്ടാവക്രനെന്ന മാമുനി രാജനെഴുന്നേറ്റു പാദം കഴുകീട്ടു  വേണ്ടപോലാസനം നല്‍കി മടിയാതെ , അര്‍ഘ്യപാദ്യാദിയാല്‍ സന്തുഷ്ടനാക്കി– യന്നേരമോതീ മുനി, “ചൊല്ലു, രാജന്‍‍, നീയി– ന്നെന്തിനനുഷ്ടിപ്പുപവാസ, മെന്‍ മനേ തെല്ലു മോഹം തോന്നി, യെന്തെന്നറിയുവാന്‍?” രാജനോതി, “ചൊല്ലിടാം കഥയിങ്ങനെ ഹേ! മുനേ,! പൂര്‍വജന്മത്തെയോര്‍ത്തീടുവാ- നാകുന്നെനിയ്ക്കു, കഴിവുണ്ടതിന്നായി   ഞാനൊരു […]

ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍-8

Posted by & filed under Yathravivaranangal.

അക്ഷര്‍ധാം ടെമ്പിള്‍ ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹിന്ദുടെമ്പിള്‍ കോമ്പ്ലക്സ് എന്നു ഗിന്നസ് ബുക് അംഗീകരിച്ചതു, കല്ലില്‍ കൊത്തിയെടുത്ത കവിത, ഭക്തിയുടെയും പാവനത്വത്തിന്റേയും നിറകുടം, സമാധാനത്തിന്റേയും ശാന്തിയുടെയും കേന്ദ്രം. ഈ സ്വാമി നാരായണ ടെമ്പിളിനെക്കുറിച്ചു ഒരുപാടു കേട്ടിട്ടുണ്ടു. രണ്ടു മൂന്നു വര്‍ഷം മുന്‍പാണെന്നു തോന്നുന്നു, എന്തോ അത്യാവശ്യത്തിനായി പതിവു ഇലക്ട്രീഷ്യനെ അയാളുടെ മൊബൈലില്‍ വിളിച്ചപ്പോള്‍ പറഞ്ഞു,മുംബൈയ്ക്കു പുറത്താണെന്നും രണ്ടു-മൂന്നു മാസം കഴിഞ്ഞെ മുംബയിലെത്തൂ എന്നും. പിന്നെടൊരു ദിവസം വിളിയ്ക്കാതെ തന്നെ വന്നപ്പോള്‍ അയാളുടെ കൈവശം […]

ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍-7

Posted by & filed under Yathravivaranangal.

രാഷ്ട്രപതി ഭവന്‍ അടുത്തതായി ഞങ്ങള്‍ രാഷ്ട്രപതി ഭവനും ഇന്ത്യാഗേറ്റും കാണുവാനായി പുറപ്പെട്ടു. പലപ്പോഴും ടി.വി. യിലൂടെ കണ്ടു സുപരിചിതമായ റോഡുകള്‍. റിപ്പബ്ലിക് ദിനാഘോഷസമയങ്ങളിലെ ജനബാഹുല്യം കൊണ്ടും മനോഹരമായ കാഴ്ച്ചകള്‍ കൊണ്ടും നിറഞ്ഞുമാത്രം കണ്ടിട്ടുള്ള രാജ്പഥ് ഇന്നു രാജകീയമെങ്കിലും തിരക്കു കുറഞ്ഞതായി കാണപ്പെട്ടു. ഞായറാഴ്ച്ചയായതിനാലാകാം തിരക്കില്ലാത്തതു.വണ്ടി സിഗ്നലിലെത്തി രാജ്പഥിലേയ്ക്കു കടന്നപ്പോള്‍ പിന്നില്‍ ഇന്ത്യാഗേറ്റ്, മുന്നില്‍ രാജ് ഭവനിലേയ്ക്കുള്ള രാജകീയമായ, അതി വിശാലമായ വീഥി. മനോഹരമായ ഒരു കാഴ്ച്ച തന്നെ. ക്യാമറ വീഡിയോ ആക്കി. ഇരുവശത്തും ഭരണകേന്ദ്രങ്ങളായ നോര്‍ത്ത് ബ്ലോക്, […]

ജീവയാത്ര

Posted by & filed under കവിത.

ജനിയ്ക്കും നാളില്‍ തുടങ്ങീടുന്നു യാത്ര മര്‍ത്ത്യ- ന്നൊടുക്കും കുറിയ്ക്കാനായ് മൃത്യു വന്നെത്തീടുന്നു ഇടയ്ക്കുള്ളൊരാ ധന്യമായിടും വേളയ്ക്കുള്ളില്‍ പകുത്തീടുന്നു സുഖ-ദു:ഖങ്ങളൊന്നൊന്നായി സ്ഥായിയായില്ലൊന്നുമേ ഭൂവിതിലറിയുന്നു സ്ഥായിയായൊന്നേ മാത്രം ജനനമരണങ്ങള്‍ ഏറിടും സുഖമഹങ്കാരത്തിന്നാളാകുന്നു വേറിടും ദു:ഖം സത്യമോര്‍ക്കുവാനുതകുന്നു നന്മ തന്‍ വഴി തിരഞ്ഞെടുക്കാന്‍ കഴിഞ്ഞെന്നാല്‍ നന്നായി, യതല്ലെങ്കില്‍ ദു:ഖവും കൂടീടുന്നു നമ്മളൊറ്റയല്ലെന്നും ഒന്നായി നീങ്ങാമെന്നും നന്നായിയറിഞ്ഞീടില്‍ സുഖവും കൂടീടുന്നു. പ്രകൃതി തന്നെ ദൈവമായ്ക്കാണാന്‍ കഴിഞ്ഞെന്നാല്‍ പകുതിയാശ്വാസമായ്, പ്രശ്നങ്ങള്‍ കുറയുന്നു പ്രകൃതിയ്ക്കെതിരായാല്‍, നഷ്ടങ്ങള്‍ പലതല്ലോ വികൃതിയായ് മാറിടും വിഘ്നങ്ങള്‍ വരുമല്ലോ? മനുഷ്യാ! അഹങ്കരിച്ചീടായ്ക! […]

ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍-6

Posted by & filed under Yathravivaranangal.

സഫ്ദര്‍ജംഗിന്റെ ശവകുടീരം സഫ്ദര്‍ജംഗ് എയര്‍പോര്‍ട്ടിനടുത്തു തന്നെയാണു സഫ്ദര്‍ജംഗ് ടൂംബ് സ്ഥിതി ചെയ്യുന്നത്. സഫ്ദര്‍ജംഗ് എന്ന പദവിയിലിരുന്ന അവധിലെ വൈസ്രോയി മിര്‍സാ മുക്വിം അബുല്‍ മന്‍സൂര്‍ ഖാന്റെ മുസ്സോളിയമാണിതു. ഈ പദവി അദ്ദേഹത്തിനു കൊടുത്തതു മുഹമ്മദ് ഷാ ആണു. 1167 ല്‍ പണിതീര്‍ത്തതു അദ്ദേഹത്തിന്റെ മകന്‍ നവാബ് ഷുജാവുദ് ദൌളയാണെന്നു ഇവിടെ എഴുതി വച്ചിട്ടുണ്ടു. മുഗള്‍ ഗാര്‍ഡന്‍ സമ്പ്രദായത്തിലുള്ള ഇതിന്റെ അങ്കണത്തില്‍ മനോഹരമായി വരിയൊപ്പിച്ചു നില്‍ക്കുന്ന കാഴ്ച്ച വൃക്ഷങ്ങളും, പൂന്തോട്ടങ്ങളും, നടപ്പാതകളും, വെള്ളം കെട്ടി നിര്‍ത്തുന്നതിനും ഒഴുകുന്നതിനുമൊക്കെയുള്ള സംവിധാനങ്ങളും […]

ഒരു സുദിനത്തിനായി…

Posted by & filed under കവിത.

    പുലരുന്നേരം ശബ്ദമുണ്ടാക്കുമലാറം കേ‌- ട്ടേറ്റു ഞാന്‍ വരവേല്‍പ്പൂ നവമാം ദിനത്തിനെ തിടുക്കത്തില്‍ ഞാന്‍ സ്നാന കര്‍മ്മങ്ങള്‍ കഴിച്ചെന്റെ യടുക്കളയാം കര്‍മ്മ രംഗത്തെത്തിയനേരം കറിയ്ക്കു നുറുക്കലും ചപ്പാത്തി കുഴയ്ക്കലും ദോശമാവൊരുക്കലും ചമ്മന്തിയുണ്ടാക്കലും ചായ കാപ്പികള്‍ തയ്യാറാക്കലും ഡബ്ബയ്ക്കായി സാലഡു തയ്യാറാക്കി വെയ്ക്കലും ചെയ്തീടവേ വിളിയ്ക്കുന്നല്ലോ ഫോണില്‍, ഞാന്‍ തന്നെയെടുക്കണം ഡോര്‍ബെല്ലൊന്നടിയ്ക്കുന്നു, ധോബിയായിടും, തീര്‍ച്ച രണ്ടു ചപ്പാത്തിയുണ്ടായില്ലതിന്‍ മുന്‍പേ വീണ്ടും ബെല്ലടി, ചപ്പു -ചവറ് കളയാന്‍ വന്നോരാകും ഇടയിലെന്മക്കളെ യോരോന്നായ് വിളിച്ചു ഞാന്‍ പറയും കുളിയ്ക്കുവാന്‍, തയ്യാറായിടാന്‍ […]

പ്രണയദിനത്തില്‍….

Posted by & filed under കവിത.

    പ്രണയത്തിന്നൊരു ദിവസം, ചിലര്‍ പറയും , കഷ്ടം! പ്രണയത്തിനെ വാങ്ങാന്‍, വില പറയാനാണോ? കളിയല്ലിതു കാണ്മൂ, പലരും പലവിധമായ് വിലകൈമാറുന്നു, സമ്മാനപ്പൊതികള്‍! മിഠായിപ്പൊതി,നല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അതിശോഭിതമാകും രത്നക്കല്ലാകാം വീടാകാം, ചുറ്റാ നായ് കൊച്ചു വിമാനം, മേടാകാം, ഐ.പി. എല്‍. ലീഗ് ടീമാകാം അതിനാടകമായിട്ടൊരു ചോദ്യമതാകാം “വരുമോ നീ കൂടെ ക്കഴിയാനെന്നാളും“? ഇതു പ്രണയിയ്ക്കുന്നോ,രതിനെതിരായുള്ളോ- രവര്‍ ശല്യം ചെയ് വൂ, ഇതു തെറ്റെന്നോതി സ്നേഹിപ്പതു തെറ്റോ? തെറ്റെന്നാരോതി? പ്രേമത്തിനെ സ്വന്ത മായ്മാത്രം കാണൂ അന്യര്‍ക്കു രസിയ്ക്കാ, […]

ലോണവാലാ..പ്രകൃതി മനസ്സിനെ കീഴ്പ്പെടുത്തിയപ്പോള്‍- 4

Posted by & filed under Yathravivaranangal.

രാവിലെ അലാറമടിച്ചതും ഉണര്‍ന്നു. വേഗം പല്ലുതേപ്പെല്ലാം കഴിച്ചു. ഇന്നു ചായയും വേഗം കിട്ടി.അപര്‍ണ്ണയ്ക്കു ഭയങ്കര തലവേദന. മുറ്റത്തിറങ്ങി ഒന്നു നടന്നു നോക്കി. സമയം രാവിലെ ആറര. എല്ലാവരും ഉണര്‍ന്നു വരുന്നു. ബംഗ്ലാവിനെ വലം വച്ചു പുറകു വശത്തെത്തിയപ്പോള്‍ അവിടെ ചിലരെല്ലാം പ്രഭാത സവാരിയ്ക്കു പ്ലാനിടുന്നു. കൂട്ടത്തില്‍ കൂടി. അപര്‍ണ്ണയുടെ തലവേദനയും കുറഞ്ഞു കിട്ടും. തലേന്നു വൈകീട്ടു പോയ അതേവഴി. റോഡില്‍ നല്ല സ്റ്റയിലില്‍ വേഷമിട്ടു പ്രഭാത സവാരിയ്ക്കിറങ്ങിയ ഒട്ടു വളരെപ്പേരെക്കണ്ടു. പാര്‍സികള്‍, വിദേശീയര്‍ എന്നിവരും കൂട്ടത്തിലുണ്ടു. നല്ല […]

സിദ്ധിവിനായക! തേ നമോ നമ:

Posted by & filed under മുംബൈ ജാലകം.

        ടിട് വാല ഗണപതിയെക്കുറിച്ചു മുന്‍പു എഴുതിയല്ലോ? അതുപോലെ തന്നെ മുംബൈറ്റിയുടെ ഇഷ്ടദൈവമാണു ക്ഷിപ്രപ്രസാദിയായ സിദ്ധിവിനായക ഗണപതി. മുംബയ്  പ്രഭാദേവിയിലെ സിദ്ധിവിനായക അമ്പലത്തില്‍ എപ്പോഴും തിരക്കു തന്നെ. പഴക്കമേറിയ അമ്പലമാണിതു. 1801ല്‍ ആണിതു നിര്‍മ്മിയ്ക്കപ്പെട്ടതു. ചൊവ്വാഴ്ച്ച ദിവസങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും ഇവിടത്തെ തിരക്കു  പറയുകയും വേണ്ട. ഒരു വര്‍ഷവും 100 മുതല്‍ 150 മില്യണ്‍ വരെയാണിവിടത്തെ നടവരവു. മുംബയുടെ ഏറ്റവും സമ്പന്നമായ അമ്പലം. ഭക്ത ജനങ്ങളുടെ വിശ്വാസം അത്രയേറെയാണു. സാധാരണക്കാരനും സമ്പന്നരും  ഒരേപോലെ ഇവിടം ദര്‍ശിയ്ക്കാന്‍ ഔത്സുക്യം കാട്ടുന്നു. […]

ലോകഗതി

Posted by & filed under കവിത.

  ഈ ലോകമിത്രയും മോശമാണെന്നു ഞാ- നിന്നു മനസ്സിലാക്കുന്നു ഈ കുശലത്തിന്‍ പുറകിലെഴും വിഷ- മിന്നുഞാന്‍ കണ്ടെത്തിടുന്നു ഈ പുഞ്ചിരിയിലെഴും വഞ്ചനയതു- മൊട്ടു വെളിവായിടുന്നു ചേലെ നീട്ടിത്തരും ഹസ്തസഹായങ്ങള്‍ നേരല്ലയെന്നറിയുന്നു പാലിന്‍ നിറമോലുമെങ്കിലുമിന്നിതു പാലല്ലയെന്നറിയുന്നു തേനിന്‍ മധുരം പറച്ചിലിലെങ്കിലും മാനസം കയ്പ്പറിയുന്നു നേടുംധനം  കീര്‍ത്തിയതെങ്കിലും ദാനമില്ലെന്നറിയുന്നു നേടിയതെല്ലാം സ്വയം പിടിച്ചേ വച്ചു ഞാന്‍ കേമനെന്നോതിടുന്നു കൂടും സുഖത്തിനായ് ഛിന്നമാക്കീടുന്നു കൂട്ടുകാരെന്തറിയുന്നു പിന്നിലായ് കുത്തി രസിച്ചിടുന്നെങ്കിലോ എന്തിനായാരറിയുന്നു? നല്ല സംസ്കാരത്തെ വെല്ലു വിളിയ്ക്കുന്നു നല്ലതെന്താരറിയുന്നു? വല്ലതുമൊക്കെ വിളിച്ചു പറയുന്നു ഉള്ളം […]