Monthly Archives: February 2009

ലോണവാലാ..പ്രകൃതി മനസ്സിനെ കീഴ്പ്പെടുത്തിയപ്പോള്‍- 3

Posted by & filed under Yathravivaranangal.

ലഞ്ചു തയ്യാറായിരുന്നു. എല്ലാവരും ഫ്രെഷ് ആയി ഡൈനിംഗ് ഹാളിലെത്തി. ലളിതമെങ്കിലും സ്വാദിഷ്ടമായ ഭക്ഷണം. ചപ്പാത്തി, സബ്ജി, ദാള്‍, ചോറു, ദഹി, അച്ചാറ്, പപ്പടം. സബ്ജിയും ദാളും മാറിയിട്ടുണ്ടു. ഭക്ഷണം കഴിഞ്ഞു അല്പനേരം എല്ലാവരും വര്‍ത്തമാനം പറഞ്ഞിരുന്നു. പിന്നീടു ചിലര്‍ വിശ്രമിയ്ക്കാന്‍ പോയി. കുട്ടികള്‍ കളിയ്ക്കാന്‍ പോയി. ഞങ്ങള്‍ കുറച്ചു പേര്‍ മാര്‍ബിള്‍ മേശയ്ക്കു ചുറ്റുമിരുന്നു ശീട്ടുകളി തുടങ്ങി. കഴുത മടുത്തു, പിന്നീട് റമ്മി ആയി. ചായ വരുന്നതു വരെ കളിതുടര്‍ന്നു. പലതരം ചിപ്സുകളും മറ്റ് സ്നാക്സുകളും നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമായി. […]

ദു:ഖ ജല്പനങ്ങള്‍

Posted by & filed under കവിത.

എവിടെയോ കൊത്തിവലിയ്ക്കുന്നിതെന്‍ മന- മൊരുപാടു സഞ്ചരിച്ചിന്നീ നിമിഷത്തില്‍ അറിയുവാനൊട്ടു ത്വരയുണ്ടു, ചൊല്ലുവാ- നൊരുപാടു കൊച്ചു നിമിഷമെന്നോര്‍മ്മയില്‍ ഒരു കൊച്ചു കാറ്റുവന്നോതുമീ വാര്‍ത്തയി- ന്നൊരുതരിപോലുമെനിയ്ക്കില്ല വിശ്വാസ- മറിയുവോര്‍ക്കൊന്നുമുണ്ടാകില്ല, നിന്റെയാ- ചിരിവിടരും മുഖം ദര്‍പ്പണം മന്മനം കരയുവാനൊട്ടു ശ്രമിച്ചു, വൃഥാവിലായ് കടലെന്‍ മനസ്സിലാണല്ലൊ, സഹോദരാ ഇതുവരെക്കേട്ടതെല്ലാം നുണയാണെന്നു കരുതുവാനാകില്‍, നിന്‍ പ്രിയതമ തന്‍ മുഖ- മൊരുനോക്കു കാണാനശക്ത ഞാന്‍, സാന്ത്വന- മരുളാനതാക, വിതുമ്പുന്നു ഞാന്‍ നിന്റെ ഹൃദയത്തുടിപ്പാകുമോമനക്കുഞ്ഞുങ്ങ- ളെവിടെത്തിരയുമാ സ്നേഹവും രക്ഷയും, കഴിയട്ടെയെല്ലാം മറക്കാന്‍, ദിനരാത്ര- മൊഴുകുമ്പൊളെന്നാലവിടെയിരുട്ടിലാ തലയും കുനിച്ചിരു […]