Monthly Archives: March 2009

ഋഷി

Posted by & filed under കവിത.

കണ്ടു ഞാന്‍ മിഴികളില്‍ത്തല്ലുന്ന വിഷാദത്തിന്‍- കല്ലോലമാല,യെന്തെന്നറിയാന്‍ തോന്നിപ്പോയി വന്നനേരത്തെയെതിരേല്‍ക്കാനായ് വന്നല്ലോ നീ, തെല്ലുമേ ഭയമാര്‍ക്കും തോന്നിയില്ലല്ലോ സത്യം! ഇല്ലൊരു ശബ്ദം, മുരളിച്ചയോ യിടിവെട്ടു- വെല്ലിടും കുരയ്ക്കലുമെന്താണിതെന്നോര്‍ത്തു ഞാന്‍ നിന്‍പാലകര്‍ തന്‍ വിളി കേട്ടു നിന്‍ ശാന്തം രൂപം നിന്നനുസരണവുമെന്നെയൊട്ടാകര്‍ഷിച്ചു ‘ഋഷി‘ നിന്‍ പേരെത്രയോ വിചിത്രം നിന്‍ ജാതിയ്ക്കു, ഋഷി തന്‍ സ്വഭാവവും വന്നതുമതിശയം ശാന്തതയ്ക്കൊപ്പം ദയനീയത കണ്ടല്ലോ ഞാന്‍ താന്തം , നിന്‍ ദയാവായ്പ്പും കണ്ടു ഞാന്‍ പല വട്ടം സ്വന്തമെന്നോര്‍ത്തിട്ടാകാം വിളിച്ചാല്‍ വന്നെത്തി നീ ചിന്തയില്‍ […]

റൂര്‍കേലാ സന്ദര്‍ശനക്കുറിപ്പുകള്‍-2

Posted by & filed under Yathravivaranangal.

റൂര്‍ക്കേലാ ടൌണിലെ റോഡിലെ പല കാഴ്ച്ചകളും കണ്ടു ഞങ്ങള്‍ പ്ലാന്റിലെത്തി. മെയിന്‍ എന്‍ട്രന്‍സിനു മുന്‍പിലായി സൈഡില്‍ കാര്‍ പാര്‍ക്കു ചെയ്തു. റിസപ്ഷന്‍ ഏരിയയില്‍  ഞങ്ങളെ ഇരുത്തിയ ശേഷം ഏട്ടന്‍ പാസ്സു വാങ്ങാനായി പോയി. ഞങ്ങള്‍ 5 പേര്‍ക്കായി 5 സേഫ്റ്റി ഹെല്‍മറ്റുകള്‍ കൊണ്ടു തന്നു. അതു അണീഞ്ഞപ്പോള്‍ നല്ല രസം. SAIL  ഫാമിലി ആണെന്ന തോന്നല്‍. കാറില്‍ കയറി .നീണ്ടു പരന്നു കിടക്കുന്ന  പ്ലാന്റു കാണണമെങ്കില്‍ കാര്‍ തന്നെ വേണം. ഏട്ടന്‍ ജോലി ചെയ്യുന്ന കോക് ഓവനിലേയ്ക്കു തന്നെയാണു ആദ്യം പോയതു. രാജ്യത്തിന്റെ […]

റൂര്‍ക്കേലാ സന്ദര്‍ശനക്കുറിപ്പുകള്‍-1

Posted by & filed under Yathravivaranangal.

  റൂര്‍ക്കേലയ്ക്കു… കോളേജില്‍ പഠിയ്ക്കുന്ന കാലം. റൂര്‍ക്കേലാ പ്ലാന്റില്‍ (SAIL) ഉള്ള എന്റെ കസിന്‍ സ്റ്റീല്‍ നിര്‍മ്മാണത്തെക്കുറിച്ചു  വിശദമായി പറഞ്ഞു തന്നിരുന്നു. ഒന്നു കാണണം എന്ന മോഹം അന്നേ മനസ്സില്‍ നാമ്പെടുത്തിരുന്നു. പിന്നെ വിവാഹം കഴിച്ചതും അവിടെയുണ്ടാക്കുന്ന ആ സ്റ്റീലിനെ വിറ്റഴിയ്ക്കുന്ന സെക്ഷനില്‍ വര്‍ക്കു ചെയ്യുന്ന ആളെ. (SAIL  Central marketing Organisation)  എന്നിട്ടും ഇതുവരെയും ആ സ്വപ്നം പൂവണിയാതെ കിടക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച്ച ഇത്രയേറെ വര്‍ഷത്തിനുശേഷം അതിനു സാധിച്ചു. ഇത്രയുമധികം മനസ്സിനെ ആകര്‍ഷിയ്ക്കും ഈ പ്ലാന്റ് സന്ദര്‍ശനം എന്നു കരുതിയതേയില്ല.              […]

LOST (Serial, English)

Posted by & filed under FILMS & SERIES--Jyothi Recommends.

LOST യാദൃശ്ചികമായാണു കാണാനിടയായതു.ആദ്യ സീസണ്‍ മുഴുവനും ഒരാഴ്ച്ച കൊണ്ടു കണ്ടു തീര്‍ത്തു7 വോള്യങ്ങളിലായി 25 എപ്പിസോഡുകള്‍. സീരിയലുകള്‍ സാധാരണ എന്റെ ഫീല്‍ഡല്ല. മലയാളമായാലും, ഇംഗ്ലീഷായാലും.  എന്നാല്‍ ഈ സീരിയല്‍ എന്നെ പിടിച്ചിരുത്തിക്കളഞ്ഞു. am totally LOST. 5 വര്‍ഷം പിന്നിട്ട സീരിയല്‍ മാര്‍ച് 20നു അതു ആഘോഷിയ്ക്കുകയാണു. ആസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്നു ലോസ് ആന്‍ ജെത്സിലേയ്ക്കു പോകുന്ന ഓഷ്യാനിക് ഫ്ലൈയ്റ്റ് 815  വിദൂരവും അജ്ഞാതവുമായ ഒരു ദ്വീപില്‍ ചെന്നു സമുദ്രതീരത്തു തകരുന്നു. രക്ഷ്പ്പെട്ട 48 പേരെ നയിയ്ക്കുന്ന […]

ഗുലാല്‍ (2009, ഹിന്ദി, അനുരാഗ് കശ്യപ് ഫിലിം)

Posted by & filed under FILMS & SERIES--Jyothi Recommends.

അനുരാഗ് കശ്യപ് പടം, തൊട്ടടുത്ത തിയ്യേറ്ററില്‍ തന്നെ. എല്ലാവരും കൂടിയാണു ഫിലിം കാണാന്‍ പോയതു. തീരെ തല്ലിപ്പൊളിയാകാന്‍ വഴിയില്ല. എന്നിരുന്നാലും പ്രത്യേകിച്ചൊരു മുന്‍ കൂര്‍ ധാരണയൊന്നും മനസ്സില്‍ വച്ചില്ല.  കേ.കേ. മേനോനൊഴികെ ഒക്കെ പുതു മുഖങ്ങള്‍. അതാണല്ലോ അനുരാഗിന്റെ സ്ഥിരം പതിവു. കേ.കേ. എനിയ്ക്കിഷ്ടപ്പെട്ട നടനാണു താനും. പ്രമേയത്തില്‍  പുതുമ തോന്നി. നഷ്ടപ്രതാപത്തിന്റെ പുനരുദ്ധാരണത്തിനായി സ്വയം കുരുതികൊടുക്കാന്‍ തയ്യാറായ പുതിയ ഇന്ത്യയുടെ യുവതലമുറയുടെ കഥ. രജ്പുത് വംശത്തിന്റെ അഭിമാനത്തിനായി സ്വന്തം പടയാളികളെയൊരുക്കി പൊരുതുന്ന ‘ദു:ഖിബന‘ യുടെ റോളില്‍ കെ.കെ തിളങ്ങുന്നു.  രാജവംശത്തിന്റെ പുതുതലമുറയെങ്കിലും അതിലൊട്ടും […]

The Curious Case Of Benjamin Button (2008 Film,English, 3 Oscars)

Posted by & filed under FILMS & SERIES--Jyothi Recommends.

  12 നോമിനേഷന്‍ ,  3 ഓസ്കാര്‍- ആര്‍ട് ഡയറക്ഷനും, മെയ്ക്കപ്പിനും, വിഷ്വല്‍ ഇഫെക്റ്റ്സിനും. ഡയറക്റ്റ് ചെയ്തതു ഡേവിഡ് ഫിഞ്ചര്‍. സ്ക്രീന്‍ പ്ലെ എറിക് റോത്( ‘ഫോറ്സ്റ്റ് ഗമ്പ്’  )   കാണണമെന്നുണ്ടായിരുന്നുവെങ്കിലും ഓസ്കാര്‍ ദിനത്തിനു മുന്‍പായി അതിനു കഴിഞ്ഞില്ല.അതിനാല്‍ തന്നെ 3 ഓസ്കാര്‍ നേടിയെന്നറിഞ്ഞപ്പോല്‍ വളരെയേറെ പ്രതീക്ഷകളോടെ തന്നെയാണീ ഫിലിം കാണാന്‍ തുടങ്ങിയതു.ഒന്നാം തരം. എന്റെ പ്രതീക്ഷകള്‍ക്കുമപ്പുറം.. പ്രധാന റോളുകളില്‍ ബ്രാഡ് പിറ്റ്, കേറ്റ് ബ്ലാഞ്ചെറ്റ് എന്നിവര്‍ ശരിയ്ക്കും ജീവിയ്ക്കുന്നതായി തോന്നി. കഥ തികച്ചും അവിശ്വസനീയവും കാല്‍പ്പനികവുമായിത്തോന്നിയെങ്കിലും ഡയറക്ഷന്‍, ആക്റ്റിംഗ്, അവതരണം എന്നിവയാല്‍ […]

തീവണ്ടിയാത്രയില്‍….

Posted by & filed under കവിത.

    കണ്ടുമുട്ടലുകള്‍  സംജാതമാകുന്നു, സുഹൃദ്- ബന്ധങ്ങളുണ്ടാകുന്നു, തുടരാന്‍ കൊതിയ്ക്കുന്നു, നേര്‍ക്കുനേര്‍ നോക്കിയിരുന്നീടുന്നോര്‍ പിന്നീടൊന്നു- മോര്‍ക്കാതെ മൌനം ഭഞ്ജിച്ചീടുന്നിതേതോ വേള കൊച്ചുവാക്കുകള്‍ കൊണ്ടു തുടങ്ങും സംഭാഷണം ഉച്ചത്തിലായീടുന്നു, വിഷയം മാറീടുന്നു ഉച്ചഭക്ഷണം കഴിച്ചീടുമ്പോള്‍ പങ്കേകുന്നു, സ്വച്ഛമായുറങ്ങേണ്ടോര്‍ക്കതിനായ്ത്തുണയ്ക്കുന്നു സമയം നീങ്ങുന്തോറുമടുപ്പം കൂടീടുന്നു സകലവിഷയവും ചര്‍ച്ചയില്‍പ്പെട്ടീടുന്നു കുശലാന്വേഷണത്തിന്നാഴവും കൂടീടുന്നു കുടുംബം, ജോലി, മക്കളന്വേഷിച്ചാരായുന്നു ഇടയ്ക്കു ചിലരവര്‍ തന്‍സ്റ്റേഷനെത്തീടുമ്പോള്‍ തിടുക്കം കാട്ടീടുന്നു, വിടയും പറയുന്നു പരക്കെ മൌനം നിറഞ്ഞീടുന്നിതല്‍പ്പം പിന്നെ മുറയ്ക്കു തുടങ്ങുന്നു, മറ്റുള്ളോര്‍ സംഭാഷണം. ഒഴിഞ്ഞസീറ്റില്‍ പുതുതായാരോയെത്തീടുന്നു നിറഞ്ഞമനസ്സോടെ സ്വാഗതം ചെയ്തീടുന്നു കഴിഞ്ഞിടുന്നു […]

ബ്രാഹ്മണി

Posted by & filed under കവിത.

ഒരു ചെറുവേനല്‍ തുടക്കം കുറിയ്ക്കുന്ന ദിനമൊന്നില്‍, മദ്ധ്യാഹ്ന സൂര്യനെത്തും മുന്നെ ഒരു പകലിന്‍ വ്യഥയെന്നെപ്പുഴക്കര- യ്ക്കരികിലേയ്ക്കായ് മന്ദമൊന്നു വിളിച്ചുവോ? അറിയാതെ ഞാന്‍ കണ്ട ദൃശ്യങ്ങളിലൊന്നായ് കരുതാനതായില്ല, യെന്തിനറിയില്ല വെറുതെയപ്പാലത്തില്‍ നിന്നു ഞാന്‍ താഴോട്ടു കുതുകമോടെ പാര്‍ത്ത നാളൊന്നിലായിടാം എവിടെയോ കേട്ടു മറന്ന സ്വരമൊന്ന- തൊഴുകിയെന്‍ കാതില്‍പ്പതിച്ചുവോ ഞാനെന്നെ യൊരു നിമിഷം മറന്നൊന്നു നിന്‍ ജല്‍പ്പന- മതിരഹസ്യം കേള്‍പ്പതിന്നായ് ശ്രമിച്ചുവോ? അകലെ ഞാന്‍ കാണ്മൂ, നിന്‍ സര്‍വ്വ രഹസ്യവും പറയു നീ ബ്രാഹ്മണി സന്തുഷ്ടയല്ലയോ? ഒരു കൊച്ചു കാറ്റിനോടൊപ്പം ജലത്തിലാ- യലയുയര്‍ത്തീട്ടു […]

ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍-9

Posted by & filed under Yathravivaranangal.

    പിങ്ക് സിറ്റി വിളിച്ചപ്പോള്‍- ജയ് പൂര്‍ തിങ്കളാഴ്ച്ക അതിരാവിലെ ജയ് പൂര്‍ യാത്ര തുടങ്ങുന്നു.  ജയ് പൂരിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു ,അന്നു ജയ് പൂരില്‍ രാത്രി തങ്ങിയ ശേഷം ഫതേപുര്‍ സിക്രി, ആഗ്ര, മധുര വഴി മടക്കം. ഇതാണു പ്രോഗ്രം . പണിക്കര്‍ ട്രാവെത്സില്‍ ബുക്കു ചെയ്തിരുന്നു. രാവിലെ 6.15നു  ഗുഡ്ഗാവില്‍ നിന്നും പിക്കപ്പ് പോയറ്റിലെത്തണം .  രാത്രി ഏറെ വൈകിയാണു കിടന്നതെങ്കിലും 5 മണിയ്ക്കു എഴുന്നേറ്റു. 6 മണിയോടെ റെഡിയായെങ്കിലും 6.15നു […]

ഹോളി

Posted by & filed under കവിത.

ഹോളിയാണല്ലോ?     നിറങ്ങളാലൊരു കളിയാണല്ലോ നിറഞ്ഞ മനസ്സിന്‍ തുടിയാണല്ലോ പറഞ്ഞുവന്നാല്‍ കഥയുണ്ടല്ലോ പരക്കെ നിങ്ങള്‍ക്കറിവുണ്ടല്ലോ ഹിരണ്യകശിപു രാജാവല്ലോ തികഞ്ഞ ദുഷ്ട്നുമക്രമിയല്ലോ അവന്‍ സുതന്‍ പ്രഹ്ലാദനതല്ലോ അവന്‍ തികഞ്ഞൊരു ഭക്തനുമല്ലോ അവന്റെ ഭക്തിയതൊന്നാണല്ലോ അവന്റെ താതനു ക്രോധമതല്ലോ അവന്‍ പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ അവന്റെ മരണം കല്‍പ്പനയല്ലോ ഹോളിക രാജസഹോദരിയല്ലോ ചൂളയില്‍ വേവാ വരമുണ്ടല്ലോ രാജകുമാരനെയേന്തുന്നല്ലോ വേഗമൊടഗ്നിയില്‍ ചാടുന്നല്ലോ വേവാ ഹോളിക കത്തുന്നല്ലോ ദൈവം ബാലനെ രക്ഷിച്ചല്ലോ ഹോളിക മനസാ ഖേദിച്ചല്ലോ ബാലന്‍ മാപ്പു കൊടുക്കുന്നല്ലോ ഒരോ വര്‍ഷവുമൊരു […]