Daily Archives: Monday, March 2, 2009

ഊര്‍മിള

Posted by & filed under കവിത.

  ഊര്‍മ്മിളയെന്റെയാരാദ്ധ്യപാത്രം പറ- ഞ്ഞീടാ മതിനൊട്ടു കാരണമുണ്ടു കേള്‍ ഏവം വനത്തിനു രാമന്‍ പുറപ്പെട്ടു കൂടെ സൌമിത്രിയും സീതയും പോയ നാള്‍ പാവമാമൂര്‍മ്മിള തന്റെ നിശ്വാസങ്ങ- ളാരറിവാന്‍, കേണു, വാരതു കേള്‍ക്കുവാന്‍? രാമനാണീശ്വരന്‍, സീതയോ ദേവിയാം ലക്ഷ്മണന്‍ കാക്കുവാനായി വിധിച്ചവന്‍ കൂടെ തന്‍ പത്നിയെക്കൊണ്ടുപോയീടുവാ- നാകാ, മന തപിച്ചെങ്കിലും മൌനിയായ് ഭ്രാതാവിനൊത്തുപോയ് കാലം പതിനാലു- ഘോര സംവത്സരം രാമനെക്കാത്തവന്‍! ഊര്‍മ്മിള തപ്ത, യവര്‍ പോയ നേരമേ വീണിതു ഭൂവില്‍, മറഞ്ഞല്ലോ ബോധവും കാലം പതിന്നാലു വത്സരമങ്ങനെ കാനനാന്തേ […]