Monthly Archives: April 2009

THE DECCAN ODYSSEY-4

Posted by & filed under Yathravivaranangal.

പ്രതാപ് ഗഢ്…മഹാബലേശ്വറില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരെയാണീ കോട്ട. സമുദ്ര നിരപ്പില്‍ നിന്നും 1080 മീറ്റര്‍ ഉയരം. 1656 ല്‍ മറാത്താ രാജാവ് ശിവജിയാല്‍ ഈ കോട്ട നിര്‍മ്മിയ്ക്കപ്പെട്ടു. ശത്രുക്കളില്‍ നിന്നും ഒളിഞ്ഞിരിയ്ക്കാനും തന്ത്രപരമായി യുദ്ധം ചെയ്തു ശത്രുക്കളെ തോല്‍പ്പിയ്ക്കാനുമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. ഞങ്ങള്‍ അങ്ങോട്ടു പോകുന്ന സമയം അതിനടുത്തു തന്നെയുള്ള ശിവക്ഷേത്രവും (ശ്രീ ശങ്കര്‍ മന്ദിര്‍) പ്രശസ്തമായ പഞ്ചഗംഗാമന്ദിരവും കാണുവാന്‍ തീരുമാനിച്ചു രുദ്രാക്ഷത്തിന്റെ ആകൃതിയില്‍, 12 ജ്യോതിര്‍ലിംഗങ്ങള്‍ക്കു സമമായ, സ്വയംഭൂ ആയ ശിവനാണിവിടുത്തെ പ്രതിഷ്ഠ. ത്രിമൂര്‍ത്തികളുടെ […]

THE DECCAN ODYSSEY-3 (ദ ഡക്കാന്‍ ഒഡീസി-3)

Posted by & filed under Yathravivaranangal.

ണേ നേരത്തെ തന്നെ ഉണര്‍ന്നുവെങ്കിലും നല്ല തണുപ്പിന്റെ രസത്തില്‍ ക്വില്‍റ്റിനടിയില്‍ നിന്നും പുറത്തു വരാന്‍ തോന്നിയില്ല. പെട്ടെന്നാണു പുറത്തെ കാഴ്ച്ചകള്‍ ഓര്‍മ്മ വന്നതു. പലരും എഴുന്നേറ്റു കഴിഞ്ഞിരിയ്ക്കുന്നു. പല്ലു തേച്ചു വന്നപ്പോള്‍ ചൂടുള്ള ചായ റെഡി. അല്പം നടക്കാന്‍ പോയി.കുറെ നേരം ബാല്‍ക്കണിയില്‍ നിന്നും പ്രകൃതി സൌന്ദര്യമാസ്വദിച്ചു. നേരിയ തണുപ്പില്‍ ഉദിച്ചു വന്ന സൂര്യന്റെ രശ്മികള്‍ക്കു തീക്ഷ്ണത കൂടിവന്നു. കുളിച്ചു റെഡിയായി താഴെ വന്നപ്പോള്‍ ബ്രേക് ഫാസ്റ്റ് ആലു-പൊഹ. നല്ല സ്വാദു തോന്നി. കുടിയ്ക്കാന്‍ വെളുത്ത നിറത്തില്‍ സ്ക്കാഷ്. ബ്രേക് ഫാസ്റ്റ് കഴിഞ്ഞതും ഞങ്ങള്‍ ഓരോ സ്ഥലങ്ങളായി  കാണുവാന്‍ […]

THE DECCAN ODYSSEY-2 (ദ ഡക്കാന്‍ ഒഡീസി-2)

Posted by & filed under Yathravivaranangal.

പഞ്ച്ഗനിയില്‍ 60 മീറ്ററോളം ഉയരത്തിലാണു ടേബിള്‍ ടോപ്പു. എന്താണീ ടേബിള്‍ ടോപ്പ്? എനിയ്ക്കു സംശയമായി. മറ്റൊന്നുമല്ല, മലയ്ക്കു മുകളിലായി നീണ്ടു പരന്നു കിടക്കുന്ന സമതലം. ഒരു മേശപോലെ പരന്നതു. ഈ സ്ഥലം ഏഷ്യയിലെ ഏറ്റവും വലിയ മൌണ്ടന്‍ സമതലങ്ങളില്‍ രണ്ടാം സ്ഥാനത്താണു. ലറ്റെറൈയ്റ്റ്(Laterite) പാറകള്‍ നിറഞ്ഞതാണിതു. പോകുന്ന വഴിയ്ക്കാണു പാര്‍സി പോയന്റ്. കൃഷ്ണാ വാലിയും ധോം ഡാമിലെ നീലജലവും കണ്ടു ഞങ്ങള്‍ ടേബിള്‍ ടോപ്പിലെത്തി. അടുത്തു വരെ കാര്‍ പോകും…പിന്നെ നടക്കാം..അനന്തമായി വിശാലമായി പരന്നു കിടക്കുന്ന സമതലം. പലരും […]

വിഷുക്കൈനീട്ടവും കൊന്നപ്പൂവും

Posted by & filed under കവിത.

        ഇരവും പകലും ഒരുപോലെ കൃഷിവേലകളിനി തുടരാനായ് വിഷുവന്നെത്തി കേട്ടില്ലേ മുറവിളി,പക്ഷിക്കൂജനമായ്? വിത്തും കൈക്കോട്ടും ! വിത്തും കൈക്കോട്ടും ! വിത്തു വിതയ്ക്കാനായ് പുത്തരിക്കണ്ടമതെവിടെ? കൈക്കോട്ടേന്താനായ് കൃഷീവലരെവിടെ ? മഞ്ഞക്കൊന്നപ്പൂക്കള്‍ നന്നായ്ത്തന്നെ ചിരിപ്പൂ വിഷുവിന്‍ മാസ്മരികത്വ- മോതാനെന്തുണ്ടിവിടെ? പൂക്കണി,മത്താപ്പില്ല കൈനീട്ടവുമില്ല പൂജാന്മുറിയിലെ സൌഗന്ധത്തില്‍ ഞാനലിയുന്നില്ല എന്നിട്ടും വിഷുവെന്തേ വന്നു, എന്നെത്തേടി വന്നു ? പുതുവത്സരമില്ല പുതുവസ്ത്രവുമില്ല, പക്ഷേ  നന്മ നിറഞ്ഞ മനസ്സിന്നുള്ളില്‍ എന്നും കൊന്നപ്പൂ കാണാം എന്നും കൊന്നപ്പൂ!       […]

ഇനിയുമൊരു വിഷു

Posted by & filed under കവിത.

  (ഇതു ഞാന്‍ ഒരുക്കിയ കണീ) വിഷു വന്നെത്തിയല്ലോ വീണ്ടുമിത്രയും വേഗം വര്‍ഷത്തിന്‍ പ്രയാണമതെത്രയും വേഗം, സത്യം. ഒരു വര്‍ഷവും കൂടിക്കടന്നു പോകുന്നെന്നോ? ഒരു പ്രത്യാശയ്ക്ക് ഞാന്‍ കൊളുത്തുന്നല്ലോ തിരി. പ്രക്ഷുബ്ധം മനസ്സിനു സ്വാന്തനമേകീടാനായ് പ്രത്യാശയല്ലാതെന്തു മരുന്നു പറഞ്ഞീടു! രാവിനു വിട പറഞ്ഞീടുവാന്‍ മടി,യതോ നോവുമെന്‍ ഹൃത്തം കുതി കൊള്ളുന്നോ, അറിയില്ല ഞാനൊട്ടു കാത്തു രാവു തീര്‍ന്നിടാന്‍, കണി കാണാന്‍ മാനസം കുളിര്‍ത്തൊന്നു കണ്ണനെക്കണ്ടീടാനായ് കൊന്നപ്പൂ,ചക്ക, മാങ്ങ,യഷ്ടമംഗല്യം പിന്നെ വെള്ളരി , തേങ്ങ വേണ്ടതൊക്കെയുമൊരുക്കി ഞാന്‍   കണ്ണന്റെ കമനീയ […]

കാപാലിക

Posted by & filed under കവിത.

    നിണമൊഴുകുന്നു, തുടച്ചു നക്കുവാനാ- യൊരു ഗണമുണ്ടു നിനക്കു ചുറ്റുമായി ചുടലയില്‍ നൃത്തവിനോദമാടാ- നതി കൊതിയോ , വരവെത്ര കേമം! ത്ധടുതി ചിലങ്കയുതിര്‍ത്തു വീചി നിന്റെ വരവതു ചൊല്ലി, യൊളിച്ചിടാനോ? കടുനിണമൊട്ടിപ്പിടിച്ചുനാവില്‍, കനലുകള്‍ പോലെ തിളങ്ങി കണ്ണു രണ്ടും അതിവികൃതം തവ രൌദ്ര ഭാവമെന്തി- ന്നറിവതുമില്ല, തിളച്ച രോഷം, സകലതുമിന്നു പറഞ്ഞിടുന്നു നിന്റെ കുടിലതപൂണ്ട മനസ്സു തന്റെ വേല പറയുക,ഭൂവില്‍ വിതച്ചിടാനായ് കരുതും പാപമതിന്റെ വിത്തുകള്‍ വിതറുന്നതു നീ, ഭുവിയ്ക്കെഴും കദനം നിന്നുടെ ശില്‍പ്പമല്ലയോ? കൊടുശാപമതതേറ്റു […]

THE DECCAN ODYSSEY-1 (ദ ഡക്കാന്‍ ഒഡീസി-1)

Posted by & filed under Yathravivaranangal.

പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നു അതു. ഒന്നു പഞ്ചഗനി-മഹാബലേശ്വര്‍ വരെ പോയി വന്നാലൊ?  ഒരു ഡക്കാന്‍ ഒഡീസി.  3 ദിവസം അടുപ്പിച്ചു കിട്ടുന്ന അവധിയാണു ഇത്തരമൊരു ചിന്തയ്ക്കു വഴിയൊരുക്കിയതെന്നത് നേരു. എന്തായാലും ഈ ചിന്തയറിയാനിടയായ ഒരു കുടുംബ സുഹൃര്‍ത്തു സമയം കളയാതെ തന്നെ പഞ്ചഗനിയില്‍ പരിചയമുള്ള ഒരു താമസസ്ഥലം ഏര്‍പ്പാടാക്കുകയും 7 പേര്‍ക്കു സുഖമായി സഞ്ചരിയ്ക്കാനാകുന്ന ഇന്നോവ കാര്‍ ബുക്കു ചെയ്യുകയും ചെയ്തതോടെ ട്രിപ്പിനെക്കുറിച്ചുള്ള പ്രതീക്ഷ മനസ്സില്‍ സ്ഥാനം പിടിച്ചു. ഇതുവരേയും പഞ്ചഗനി-മഹാബലേശ്വര്‍ എന്നു കേട്ടിട്ടേ ഉള്ളൂ, സിനിമയിലൊക്കെ […]

TAKEN (Film, English, 2008)

Posted by & filed under FILMS & SERIES--Jyothi Recommends.

              ഗ്രേറ്റ് ആക്ഷന്‍ ത്രില്ലര്‍ എന്നറിഞ്ഞിരുന്നതിനാല്‍ വളരെ പ്രതീക്ഷയോടെയായിരുന്നു ഈ സിനിമ കാണാന്‍ തുടങ്ങിയതു. വിവാഹമോചിതനായ ബ്ര്യാന്‍ മിത്സ് മകളുടെ പതിനേഴാം ജന്മദിനത്തില്‍ ഒരു കറോക്കെ സെറ്റുമായി എത്തുന്നതും എക്സ്   വൈഫിന്റേയും ഭര്‍ത്താവിന്റേയും പ്രതികരണവും തുടക്കത്തില്‍ തന്നെ ഒരു ഫാമിലി ഫിലിമിന്റെ പ്രതീതിയാണു തന്നതു. വളരെ ലളിതവും സ്വാഭാവികത നിറഞ്ഞതുമായ കഥാതന്തു.  കഥയുടെ ചുരുള്‍ വളരെ സാധാരണമായ ഒഴുക്കിലൂടെ തന്നെ അഴിയുന്നു. പക്ഷേ കഥപാത്രങ്ങളുടെ അഭിനയത്തിന്റേയും  നിര്‍ദ്ദേശകന്റെ കഴിവിനേയും എടുത്തുന്ന കാണിയ്ക്കുന്ന മിഴിവു ആ ഒഴുക്കിനെ അനസ്യൂതമാക്കുന്നു. ഏച്ചുകൂട്ടലുകളോ മുഴയ്ക്കലുകളോ കാണാനായില്ല. ഒറ്റയിരിപ്പിനു ഇരുന്നു കാണാനായി, ആസ്വദിയ്ക്കുകയും […]

റൂര്‍ക്കേലാ സന്ദര്‍ശനക്കുറിപ്പുകള്‍-3

Posted by & filed under Yathravivaranangal.

റൂര്‍ക്കേലയില്‍ പ്രധാനമായി കാണാനുള്ള സ്റ്റീല്‍ പ്ലാന്റു കഴിഞ്ഞാല്‍ പിന്നെ സന്ദര്‍ശനയോഗ്യമായ രണ്ടു സ്ഥലങ്ങളാണു ഹനുമാന്‍ വാടികയും വേദവ്യാസ് ത്രിവേണീ സംഗമവും. ഇതു രണ്ടുമായിരുന്നു ഞങ്ങളുടെ അടുത്ത ദിവസത്തെ പ്ലാനില്‍ ഉള്‍ക്കൊള്ളിച്ചിരുന്നതു. ആദ്യം ഹനുമാന്‍ വാടികയെന്ന    ടെമ്പിള്‍ കോമ്പ്ലക്സ് കണ്ടതിനുശേഷം വേദവ്യാസ സന്ദര്‍ശിയ്ക്കാനായിരുന്നു പരിപാടി. ഹനുമാന്‍ വാടിക 13 ഏക്കര്‍ സ്ഥലത്തു വ്യാപിച്ചു കിടക്കുന്നു ക്ഷേത്രങ്ങളാല്‍ അലംകൃതമായ ഈ മനോഹരമായ തോട്ടം.  അതിനുള്ളില്‍ സ്ഥാപിച്ചിരിയ്ക്കുന്ന ഹനുമാന്‍ ജിയുടെ വലിയ വിഗ്രഹത്തിനു 74’9” ആണു ഉയരം. ഒരു പാടു ദൂരെ നിന്നു […]