Daily Archives: Sunday, July 12, 2009

സായൂജ്യം

Posted by & filed under കവിത.

ഇരുട്ടില്‍ ഞാനെത്തിയതറിയാ,നെന്താണാവോ- യിരുട്ടിന്നിവിടെ നിന്‍ ഹൃദയത്തിലു,മൊരു- തരിയ്ക്കു വെട്ടം കാട്ടാന്‍ മറന്നോ. മനസ്സിനെ- യടച്ചെന്തിനേ വച്ചൂ, മാറുമീ ഭാവമന്യം. കണക്കൊക്കെ തീര്‍ത്തിടാന്‍ കഴിഞ്ഞാല്‍ മനുഷ്യനു ചിരിയ്ക്കാനായീടുമോ, മനസ്സിന്‍ വാതായനം തുറക്കുംനേരം കൂട്ടു ശൂന്യത മാത്രം, തീര്‍ത്തും വെറുപ്പിന്‍ നിറം പൊതിഞ്ഞീടും നിന്‍ മനസ്സതി- നൊരിയ്ക്കല്‍പ്പോലും വയ്യ ചിന്തിയ്ക്കാ, നാര്‍ക്കോവേണ്ടി വിഴുപ്പിന്‍ ഭാണ്ഡമിതു ചുമക്കുന്നോ നീ,യൊപ്പ- മുരുകുന്നുവോ സ്വയം, വേദനയറിവൂ ഞാന്‍ കരയാനല്ലാതെനിയ്ക്കെന്തു ചെയ്യുവാനാകും കഴിഞ്ഞ നാളിന്നോര്‍മ്മയലട്ടീടുന്നു നൂനം. പകര്‍ന്നില്ലേ ഞാന്‍ സ്വയം കത്തിച്ച വെളിച്ചത്തി- ലൊരു നൂറു […]

അമ്മ

Posted by & filed under കവിത.

    ഒഴുകുന്നിതെന്‍ വ്രണം പൊട്ടി, യിന്നെല്ലാടവും പരക്കുന്നല്ലോ, പ്രജ്ഞ നശിച്ചീടുന്നോ, യിനി- യെനിയ്ക്കാവില്ലെന്‍ കുഞ്ഞേ നടക്കാന്‍, മനസ്സിനും തളര്‍ച്ച, യിരുന്നോട്ടെ, ക്ഷമിച്ചീടുക, വീണ്ടും നടക്കാന്‍ പറയായ്ക, മറക്കാന്‍ പഠിയ്ക്കുക. ഇരുട്ടില്‍ നിന്നും കേള്‍ക്കും തേങ്ങലിന്‍ രവത്തിനാ- യൊരിയ്ക്കല്‍പ്പോലും കാതു നല്‍കാതെയിരിയ്ക്കുക, എനിയ്ക്കില്ലൊട്ടും ഭയമറിക, മരണത്തെ- യൊരിയ്ക്കല്‍ കാണാതെങ്ങു പോകുവാന്‍, ദിനമൊട്ടി- തടുക്കുംതോറും പാകം വരുത്തി ഞാനെന്‍ മനം. കടുത്ത വേനല്‍ച്ചൂടില്‍ തിളയ്ക്കും ദിനം വീണ്ടു- മൊരിറ്റു തണുപ്പോലും രാത്രത്തെ മോഹിയ്ക്കും പോല്‍ ഇഹ ഞാന്‍ വേഴാമ്പലായ് […]