പത്രങ്ങള്‍ക്കു വേറെ പണിയൊന്നുമില്ലെന്നു തോന്നുന്നു, ഒരു മഴയെത്തിയാല്‍ അതു വാര്‍ത്തയായി. മഴപെയ്തു, വെള്ളം നിറഞ്ഞു, മുംബൈ വെള്ളത്തില്‍ എന്നൊക്കെ എഴുതിപ്പിടിപ്പിയ്ക്കും.ദൃശ്യമാദ്ധ്യമമാണെങ്കില് അതിനു കുട പിടിയ്ക്കാനും. കഴിഞ്ഞ ആഴ്ച്ചയില്‍ നല്ലൊരു മഴ കിട്ടി,ഒരിത്തിരി താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം വന്നില്ലെന്നില്ല, പക്ഷേ അതെ ഭാഗം മാത്രം കാണിച്ചു കൊണ്ടിരുന്നാല്‍ ദര്‍ശകരുടെ മനസ്സില്‍ പതിയുന്ന ചിത്രം മറ്റൊന്നാണെന്നവര്മനസ്സിലാക്കുന്നില്ല. ഒരല്‍പ്പം ഭയം എല്ലാത്തിനും പുറകിലായുണ്ടെന്നതാണു സത്യം. ആര്‍ക്കും മറക്കാനാവാത്ത ഒന്നാണല്ലോ 2005 ജൂലൈ സമ്മാനിച്ചു പോയതു. സത്യം പറയുകയാണെങ്കിലിവിടെ ഈ വര്‍ഷം മഴ […]