Monthly Archives: September 2009

പിറന്നാളാശംസകള്‍, മകനേ…

Posted by & filed under കവിത.

ഒരു വത്സരം  കൂടി കടന്നെന്നോതീട്ടൊട്ടു വരുന്നു മകനേ നിന്‍ പിറന്നാളിതാ വീണ്ടും എനിയ്ക്കത്ഭുതം, പറന്നിത്രയും വേഗം കാല- മറിഞ്ഞില്ലല്ലോ , പലേ തിരക്കില്‍പ്പെട്ടായിടാം. കുരുന്നേ ജനിച്ചു നീ ഭൂമിയിലെനിയ്ക്കേകി നിറഞ്ഞ സന്തോഷവും കൌതുക,മുല്‍ക്കണ്ഠയും അറിഞ്ഞേനൊരമ്മതന്‍ വിവിധ വികാരങ്ങള്‍ പറഞ്ഞീടുവാനാകാ, യറിഞ്ഞേനെന്നമ്മയെ- യൊടുവിലൊരമ്മതന്‍ ദൃഷ്ടിയില്‍ ,പുതിയതായ്, ഇതുപോല്‍ ജന്മം നല്‍കി, വളര്‍ത്തി വലുതാക്കാന്‍ അറിവിന്‍ വെട്ടം നല്‍കി, യഴലൊട്ടറിയാതെ ഗുണദോഷങ്ങള്‍ ചൊല്ലി ദിനമെത്രയെന്നമ്മ. മനസ്സിലെന്നും നന്മ തന്‍ വിത്തു വിതയ്ക്കുവാന്‍, മറിച്ചാരോടും  ചൊല്ലാതിരിയ്ക്കാന്‍, മനസ്സിന്റെ കടിഞ്ഞാണ്‍ പിടിയ്ക്കുവാന്‍ പഠിപ്പിച്ചൊരെന്നമ്മ. […]

നവരാത്രി മുംബെയില്‍-9

Posted by & filed under മുംബൈ ജാലകം.

നാട്ടിലാണെങ്കില്‍ 3 ദിവസത്തെ സരസ്വതി പൂജയും അമ്പലത്തില്‍ പോക്കും പതിവുണ്ടു. ഇവിടെ നവമി ദിനത്തില്‍ രാത്രി എല്ലാം സജ്ജമാക്കി വയ്ക്കും . വിജയദശമി ദിവസം രാവിലെ കുളിച്ചു വന്നു സരസ്വതീ വിഗ്രഹത്തിനു മുന്‍പില്‍ വിളക്കു കത്തിച്ചു   സരസ്വതീ പ്രര്‍ത്ഥനയും അരിയില്‍ എഴുതലും ഒരിയ്ക്കലും മുടക്കാറില്ല. എന്റെ കുട്ടികളും വളരെയേറെ ഇഷ്ടപ്പെട്ടു പൂര്‍ണ മനസ്സോടെ ചെയ്യുന്ന ഒരു കാര്യമാണിതു. മുഴുവന്‍ വര്‍ഷം ഇതിന്റെ ഫലം കിട്ടുമെന്ന വിശ്വാസമാണുളളതു.അക്ഷരങ്ങളുടെയും കലയുടെയും ലോകത്തു തിളങ്ങാനായി അനുഗ്രഹം തേടല്‍. തമസോ മാ ജ്യോതിര്‍ഗമയാ… […]

നവരാത്രി മുംബെയില്‍-8

Posted by & filed under മുംബൈ ജാലകം.

ഇന്നു ദുര്‍ഗ്ഗാഷ്ടമി. ഉത്തരേന്ത്യക്കാര്‍ക്കു ഏറ്റവും പ്രാധാന്യമുള്ള ദിനം. ഇന്നിവിടെ മിക്കവാറും പന്തലുകളില്‍ രാവിലെ മുതല്‍ വൈകീട്ടു വരെ പൂജകളും മന്ത്രങ്ങളും ആയിരുന്നു. അവസാന ദിവസങ്ങളിലാണു ഭക്തിയും ഉത്സാഹവും എല്ലാം കൂടുന്നതു. ഇന്നു മുതല്‍  നാട്ടിലും സരസ്വതി പൂജയാണല്ലോ? നാട്ടിലെ അടച്ചു പൂജയും മൂന്നു നേരത്തെ നിവേദിയ്ക്കലും ഒക്കെ ഓര്‍മ്മ വന്നു. സന്ധ്യാസമയത്തു ഒന്നു നടക്കാന്‍ പോയി. റോഡിന്റെ രണ്ടു വശത്തുമുള്ള കാഴ്ച്ചകള്‍ നല്ല ഭംഗി തോന്നി. എവിടെയും പൂജാവസ്തുക്കളും അലങ്കാരസാമഗ്രികളും പൂക്കളും പലതരം പഴങ്ങളും മാത്രം.വെളിച്ചത്തില്‍ അവയെല്ലാം […]

നവരാത്രി മുംബെയില്‍-7

Posted by & filed under മുംബൈ ജാലകം.

നവരാത്രിയുടെ സമയത്തു  മുംബൈയിലുള്ള മഹാരാഷ്ട്രീയരും അവരുടെ ഗ്രാമങ്ങളില്‍പ്പോയി കുടുംബത്തിലെ പൂജകളില്‍ ഭാഗഭാക്കാകുന്നു. പൂക്കളും പലതരം ഫലവര്‍ഗ്ഗങ്ങളും, തുണികളുമെല്ലാം ഇവിടെ നിന്നും കൊണ്ടു പോകുന്നു.  പലതരം പൂജാദ്രവ്യങ്ങള്‍ക്കൊപ്പം ദേവിയ്ക്കു ചാര്‍ത്താനായി ( ഇതിനു ‘ഓട്ടി ഭര്‍ന” എന്നാണു പറയുക) മിന്നുന്ന ഒരു കസവുള്ള തുണി, ബ്ലൌസ് തുണി, നാളികേരം, മഞ്ഞള്‍-കുങ്കുമം, വെറ്റില- അടയ്ക്ക, നാണയം, പഴവര്‍ഗ്ഗങ്ങള്‍, നവധാന്യങ്ങള്‍ എല്ലാമടങ്ങിയ പാക്കറ്റ് വാങ്ങുന്നു. ബന്ധുക്കാളുടെ ഗൃഹത്തില്‍പൂജയ്ക്കായി വിളിച്ചാലും ഇതു നല്‍കും..മഹാരാഷ്ട്രയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലും9 ദിവസത്തെ പൂജയും നൃത്തോത്സവവും കണ്ടു വരുന്നു. […]

നവരാത്രി മുംബെയില്‍-6

Posted by & filed under മുംബൈ ജാലകം.

ഇന്നു ഷഷ്ടി. ഗര്‍ബ ഡാന്‍സിനേക്കുറിച്ചും ദാണ്‍ഡിയാരാസിനെക്കുറിച്ചും പറഞ്ഞെങ്കിലും ദിനങ്ങളുടെ  പ്രാധാന്യത്തെക്കുറിച്ചെഴുതാന്‍ വിട്ടുപോയി. പ്രതിപദം, ദ്വിതീയ, തൃതീയ എന്ന ആദ്യത്തെ 3 ദിവസങ്ങള്‍  മനസ്സിലേ മാലിന്യങ്ങളെ മാറ്റി പരിശുദ്ധമാക്കിത്തരാന്‍ ദുര്‍ഗ്ഗ/കാളി/ പാര്‍വതിയെ ഭജിയ്ക്കുന്നു.  ഈ ദിവസങ്ങളില്‍ കുടുംബത്തിലെ ആരോഗ്യത്തിനും ശാന്തിയ്ക്കുമായി പ്രാര്‍ത്ഥനകളും ഉപവാസവും നിവേദിയ്ക്കലും ചെയ്യുന്നു. പിന്നീടു വരുന്ന ചതുര്‍ഥി, പഞ്ചമി, ഷഷ്ടി എന്നീ ദിവസങ്ങളില്‍ സമ്പദ് സമൃദ്ധിയുടെ മൂര്‍ത്തീരൂപമായ ലക്ഷ്മീദേവിയെയാണു ഉപാസിയ്ക്കുന്നതു. ലക്ഷ്മീ സ്തുതികളും ഉപവാസവും ഈ ദിവസങ്ങളിലും ഉണ്ടു. രംസാന്‍ കാലത്തിന്റെ ഉപവാസം കഴിഞ്ഞതേയുള്ളൂ ഇവിടെ. […]

നവരാത്രി മുംബെയില്‍-5

Posted by & filed under മുംബൈ ജാലകം.

മുംബൈയില്‍ പതിനായിരത്തിലധികം നവരാത്രി മണ്ഡലങ്ങള്‍ ഉണ്ടു. ഓരോ ഏരിയയ്ക്കും അതിന്റേതായ തനതായ പ്രത്യേകതകളോടു കൂടിയവ. പലതും ഹൌസിംഗ് കോളനികളില്‍ അഥവാ പ്രധാനപ്പെട്ട നാല്‍ക്കവലകളില്‍ ആയിരിയ്ക്കും. ഇവയിലെല്ലാം തന്നെ നല്ല കളിക്കാര്‍ക്കും നല്ല ചമയങ്ങള്‍ക്കും സമ്മാനം സ്പോണ്‍സര്‍ ചെയ്യാനായി ആരെങ്കിലുമൊക്കെ കാണും. കൂടാതെ സമീപത്തുള്ള വീടുവീടാന്തരം കയറി പിരിവുമെടുക്കും. എല്ലാവര്‍ക്കും ഏറ്റവുമധികം പങ്കെടുക്കാന്‍ ആഗ്രഹമുള്ള മൂന്നു നവരാത്രി മണ്ഡലങ്ങള്‍ ഫാല്‍ഗുനി പഥക്കിന്റെ ഗോരേഗാവ് ഈസ്റ്റിലെ യും, പിങ്കി-പ്രീതിയുടെ അന്ധേരി വെസ്റ്റിലേയും മൂസ പൈക്കെയുടെ കാന്‍ഡിവിലി വെസ്റ്റിലേയുമാണു. അത്ഭുതം തോന്നുന്നു, […]

നവരാത്രി മുംബെയില്‍-4

Posted by & filed under മുംബൈ ജാലകം.

ഇന്നലെ ഒരു ഒച്ചയും അനക്കവും ഇല്ലായിരുന്നെന്നു പറഞ്ഞല്ലോ?കൂട്ടത്തില്‍ മഴയും ഉണ്ടായിരുന്നു. എന്തു പറ്റിപ്പോയെന്നു കരുതി. കുട്ടികള്‍ രണ്ടു പേരും പെരുന്നാള്‍ പ്രമാണിച്ചു  കൂട്ടുകാരെ വിഷ് ചെയ്യാനും പെരുന്നാള്‍ സ്സദ്യയില്‍ പങ്കെടുക്കാനുമായി പോയിരിയ്ക്കയായിരുന്നു. മഴ ഏതാണ്ടു മാറിയെന്നു തോന്നിയതിനാല്‍ പതിവു പോലെ നടക്കാനിറങ്ങി. പുറത്തിറങ്ങിയപ്പോള്‍ പലസ്ഥലങ്ങളില്‍ നിന്നുമായി പാട്ടും കൊട്ടും കേള്‍ക്കാനായി. മഴ കുറേശ്സെ പെയ്യുന്നുണ്ടായിരുന്നു. പക്ഷെ നവരാത്രി ഗര്‍ബയ്ക്കു മുടക്കമൊന്നുമില്ലെന്നു കണ്ടു സന്തോഷം തോന്നി. നടക്കുന്നതിനിടയില്‍ കണ്ട ഒരു കൂട്ടുകാരിയുമായി സംസാരിച്ചപ്പോള്‍  വീടിന്റെ മുന്‍ഭാഗത്തുള്ള പന്തലില്‍ നിന്നും […]

നവരാത്രി മുംബെയില്‍-3

Posted by & filed under മുംബൈ ജാലകം.

ഇന്നലെ ഇവിടെ മുംബൈയില്‍ ഞങ്ങളുടെ ഒരു സുഹൃദ് വലയത്തിലെ ഓണം മീറ്റ് ആയിരുന്നു. രാവിലെ അതിനേരത്തെ മീറ്റ് ചെയ്യുന്ന സ്ഥലത്തെത്തി അല്‍പ്പം പാചകവും പൂക്കളമിടലും കലാപരിപാടികളുമൊക്കെയായി സമയം പോയതറിഞ്ഞില്ല. രാത്രി ഊണും കഴിഞ്ഞാണു തിരികെയെത്തിയതു. തിരിച്ചു കാറില്‍ വരുമ്പോള്‍ പലസ്ഥലങളിലായി പന്തലുകള്‍ സജീവമായിക്കൊണ്ടിരിക്കുന്നതു കണ്ടു. പക്ഷേ കുട്ടികള്‍ മാത്രം .മുതിര്‍ന്നവര്‍ എത്തിച്ചേരാന്‍ സമയാമാകുന്നതേയുള്ളൂ. ഇത്തിരി ഇച്ഛാഭംഗം തോന്നി. ഞങ്ങളുടെ ഫ്ലാറ്റിനു എതിര്‍വശത്തായി റോഡു മുറിച്ചു കടന്നാലുടനെ ഒരു പന്തലുണ്ടു. ഇവിടെ വളരെ ഉത്സാഹപൂര്‍വ്വം എല്ലാവര്‍ഷവും പൂജയും ഗര്‍ബയും […]

നവരാത്രി മുംബെയില്‍-2

Posted by & filed under മുംബൈ ജാലകം.

ഇന്നലെ വൈകീട്ടു ഏഴര മണിയോടു കൂടി പടക്കം പൊട്ടുന്ന ശബ്ദവും അതിനെത്തുടര്‍ന്നു പാട്ടുകളും ഒഴുകിയെത്തി. ദേവിയെ പ്രതിഷ്ഠിയ്ക്കുന്ന സമയത്തെ കലശസ്ഥാപനത്തിന്റെ നാന്ദി കുറിയ്ക്കലിനെയാണിതു വഴി സൂചിപ്പിയ്ക്കുന്നതു. പ്രതിഷ്ഠയും പൂജയും നൈവേദ്യം നേദിയ്ക്കലും കഴിഞ്ഞാല്‍ പിന്നെ അന്തരീക്ഷം ഹരം പിടിപ്പിയ്ക്കുന്ന പാട്ടുകളാല്‍ മുഖരിതമാകും. സന്ധ്യകഴിഞ്ഞാല്‍ വിവിധനിറങ്ങളിലെ വിളക്കുകളാല്‍ അലംകൃതമായ  അങ്കണത്തില്‍ കുട്ടികള്‍ ആകാക്ഷയോടെ വന്നെത്താന്‍ തൂടങ്ങും. ഞങ്ങളുടെ ഹൌസിംഗ് കോമ്പ്ലെക്സില്‍ പത്തു പതിനഞ്ചു മള്‍ട്ടി സ്റ്റോറി ബില്‍ഡിംഗുകള്‍ ഉണ്ടു. അതിന്റെ അവസാനം രെയില്‍ വേ ട്രാക്കിനു തൊട്ടാണു. ശല്യം […]

2009 നവരാത്രി മുംബെയില്‍-1

Posted by & filed under മുംബൈ ജാലകം.

കഴിഞ്ഞ വര്‍ഷം മുംബൈ ജാലകത്തില്‍ നവരാത്രിയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുരിച്ചും ഞാന്‍ എഴുതിയിരുന്നു. കന്നി മാസത്തിലെ വെളുത്തപക്ഷത്തിലെ പ്രതിപദം മുതല്‍ നവമി വരെ ഒമ്പതു ദിവസങ്ങളാണു നവരാത്രി… ഭക്തി ഭാവത്തിന്റെയും, സംഗീതം, നൃത്തമെന്നിവയുടെയും അതിമനോഹരമായ ഒരു സങ്കലനമാണു ഈ നാളുകളില്‍ ഇവിടെ ദര്‍ശിയ്ക്കാന്‍ കഴിയുന്നതു.  ശക്തിയുടെ വിവിധരൂപങ്ങളുടെ ആരാധന  പ്രതിപദം മുതല്‍ തുടങ്ങി വിജയദശമിയായ പത്താം ദിവസം വരെ നീളുന്നു. ശരത്ക്കാലത്തിന്റെ ആഗമനം കുറിയ്ക്കുന്ന ഈ നവരാത്രി മഹാനവരാത്രിയെന്നറിയപ്പെടുന്നു.ഇതുകൂടാതെ വസന്ത നവരാത്രിയും ആഷാഢ നവരാത്രിയും ആഘോഷിയ്ക്കുന്നവരും ഉണ്ടു. നവരാത്രി…ഒമ്പതു […]