ഓണം വരട്ടെ, നിനക്കു ഞാന്‍ തന്നിടാം ഓണം വരട്ടെ നമുക്കന്നു നോക്കിടാം ഓണം വരട്ടെ ഞാനന്നു വന്നെത്തിടാം ഓണമെത്തട്ടെ, ശ്രമിയ്ക്കാമിതേവിധം കെട്ടുന്നു കോട്ടകളെന്തിനായ് പിന്നീടു പൊട്ടിത്തെറിയ്ക്കുമെന്നോര്മ്മയില്ലേ സഖേ? ഇഷ്ടനാം മാബലി തന്റെ കഥകളാ- ലെത്ര ഹൃദ്യം തവ ബാല്യം കടന്നു പോയ്.. ഇന്നു നിന് മക്കള്‍ക്കു ചൊല്ലിക്കൊടുക്കുവാന്‍ നല്ലൊരാ നാളിന്റെയൂഷ്മളമാം സ്മൃതി തെല്ലു കുഴങ്ങുന്നു, കുഞ്ഞു മനസ്സുകള്‍- ക്കെന്താണു നഷ്ടമെന്നെങ്ങറിഞ്ഞീടുവാന്? എല്ലാം മറക്ക, യതേ നന്നു നിന് മന- മെന്നും പ്രഫുല്ലമായീടട്ടെ യിന്നിന്റെ നല്ല സ്പുരണത്തെ മാത്രമുള്ക്കൊള്ളുക, […]