ഒരു വത്സരം കൂടി കടന്നെന്നോതീട്ടൊട്ടു വരുന്നു മകനേ നിന് പിറന്നാളിതാ വീണ്ടും എനിയ്ക്കത്ഭുതം, പറന്നിത്രയും വേഗം കാല- മറിഞ്ഞില്ലല്ലോ , പലേ തിരക്കില്പ്പെട്ടായിടാം. കുരുന്നേ ജനിച്ചു നീ ഭൂമിയിലെനിയ്ക്കേകി നിറഞ്ഞ സന്തോഷവും കൌതുക,മുല്ക്കണ്ഠയും അറിഞ്ഞേനൊരമ്മതന് വിവിധ വികാരങ്ങള്‍ പറഞ്ഞീടുവാനാകാ, യറിഞ്ഞേനെന്നമ്മയെ- യൊടുവിലൊരമ്മതന് ദൃഷ്ടിയില് ,പുതിയതായ്, ഇതുപോല്‍ ജന്മം നല്കി, വളര്‍ത്തി വലുതാക്കാന്‍ അറിവിന് വെട്ടം നല്കി, യഴലൊട്ടറിയാതെ ഗുണദോഷങ്ങള്‍ ചൊല്ലി ദിനമെത്രയെന്നമ്മ. മനസ്സിലെന്നും നന്മ തന് വിത്തു വിതയ്ക്കുവാന്, മറിച്ചാരോടും ചൊല്ലാതിരിയ്ക്കാന്, മനസ്സിന്റെ കടിഞ്ഞാണ്‍ പിടിയ്ക്കുവാന്‍ പഠിപ്പിച്ചൊരെന്നമ്മ. […]
Daily Archives: Tuesday, September 29, 2009
നവരാത്രി മുംബെയില്‍-9
നാട്ടിലാണെങ്കില്‍ 3 ദിവസത്തെ സരസ്വതി പൂജയും അമ്പലത്തില്‍ പോക്കും പതിവുണ്ടു. ഇവിടെ നവമി ദിനത്തില്‍ രാത്രി എല്ലാം സജ്ജമാക്കി വയ്ക്കും . വിജയദശമി ദിവസം രാവിലെ കുളിച്ചു വന്നു സരസ്വതീ വിഗ്രഹത്തിനു മുന്പില് വിളക്കു കത്തിച്ചു സരസ്വതീ പ്രര്‍ത്ഥനയും അരിയില്‍ എഴുതലും ഒരിയ്ക്കലും മുടക്കാറില്ല. എന്റെ കുട്ടികളും വളരെയേറെ ഇഷ്ടപ്പെട്ടു പൂര്‍ണ മനസ്സോടെ ചെയ്യുന്ന ഒരു കാര്യമാണിതു. മുഴുവന്‍ വര്‍ഷം ഇതിന്റെ ഫലം കിട്ടുമെന്ന വിശ്വാസമാണുളളതു.അക്ഷരങ്ങളുടെയും കലയുടെയും ലോകത്തു തിളങ്ങാനായി അനുഗ്രഹം തേടല്‍. തമസോ മാ ജ്യോതിര്‍ഗമയാ… […]