Monthly Archives: November 2009

പുനസ്സംഗമവേളയിൽ….

Posted by & filed under കവിത.

ഒരുവട്ടവും കൂടിക്കാണുവാൻ കൊതിപൂണ്ടു വരുന്നു, സതീർത്ഥ്യരേ, സുഖമല്ലയോ ചൊല്ലൂ പറയാൻ ഒരുപാടുണ്ടറിയില്ലല്ലോ, ദൂരെ യകന്നേ പോയോ, മനം തുടിപ്പൂ സന്തോഷത്താൽ. അകലും നേരം തെല്ലുമറിഞ്ഞില്ലല്ലോ മുന്നിൽ വിധി നമ്മൾക്കായ് കാത്തു വെച്ചതെന്താവാമെന്നും ഒരുപാടൊരുപാടു ദു:ഖങ്ങൾ കൂട്ടത്തിലായ് മധുരം കിനിയുന്ന നിമിഷങ്ങളുംപിന്നെ യറിവും പകർന്നൊരീ ക്ഷേത്രത്തെ വിട്ടീടുമ്പോ‌- ളറിഞ്ഞില്ലല്ലോ വരും നാളുകളെന്തായിടും കൊടുത്തും കൊണ്ടും  നമ്മൾ പഠിച്ചു പലതെന്നാൽ തടുക്കാൻ കഴിഞ്ഞില്ല പലതുമറിയുന്നു ചെറുപ്പം നമുക്കേകി നിറമാർന്നതാം ലോക- മതൊക്കെ പ്പുറം മാത്രമറിഞ്ഞു, മുന്നേറുമ്പോൾ ഒടുക്കം നിനക്കായി കൂട്ടിനായ് […]

THE WALL PEOJECT

Posted by & filed under മുംബൈ ജാലകം.

മഹാനഗരിയിൽ നടക്കുന്ന ചില രസകമായ  സംഭവങ്ങൾ ശരിയ്ക്കും നമ്മുടെ കണ്ണു തുറക്കാനുതകുന്നവയാണു. അവയിലൊന്നാണു ‘THE WALL PROJECT” .പലതരം ചിത്രങ്ങളാലും എഴുത്തുകളാലും വികൃതമാക്കപ്പെട്ടവയും അതിസുന്ദരമായ കലാസൃഷ്ടികളാൽ വർണ്ണപ്രപഞ്ചം സൃഷ്ടിച്ചവയും ആയ ചുമരുകൾ പല സ്ഥലത്തും നാം കണ്ടിട്ടുണ്ടാകാം. മുംബെയിൽ റോഡരികിലെ പല ചുമരുകളും മനുഷ്യന്റെ മൂത്രവിസർജ്ജനത്താലും മുറുക്കിത്തുപ്പലിനാലും മലീമസമായിട്ടാണു കാണാറുള്ളതു. നഗരത്തിന്റെ മുഖഭാവത്തെത്തന്നെ ഇതു വികൃതമാക്കുന്നു. പല തരം താക്കീതുകളും പിഴകളും വിളംബരം ചെയ്തെങ്കിലും ഒരു ഫലവും കാണാഞ്ഞു മുംബൈ മുനിസിപ്പാലിറ്റി കണ്ടെത്തിയ ഒരു പുതിയ ഉദ്യമമാണു […]

ബന്ധങ്ങൾ…ബന്ധനങ്ങൾ

Posted by & filed under കവിത.

മുറുകെപ്പിടിയ്ക്കായ്ക,  വേദനിച്ചിടും കൈക- ളറിയൂ എന്നും ബന്ധനങ്ങൾ വേദന  മാത്രം അയഞ്ഞു പോകേണ്ട നിൻ കൈകളിന്നറിയുക അകന്നേ പോകാനതു കാരണമായീടുന്നു കരഞ്ഞു പിറക്കുന്നു ഭൂവിതിൽ നാമെന്നാലോ കരയാൻ മാത്രം പിറക്കുന്നതെന്തിനാണാവോ? ചിരിയ്ക്കാൻ, നടക്കുവാൻ , നിവർന്നു  നിൽക്കാൻ പിന്നെ- നിനക്കായ്  നീ താൻ തീർത്ത വഴിത്താരകൾ താണ്ടാൻ ഒടുക്കം കുറ്റം പറഞ്ഞീടുവാൻ വിധി തന്നെ- പ്പതുക്കെപ്പലവട്ടം, വഴിതെറ്റിടും നേരം ഒരു വേള ചിന്തിച്ചാൽ സ്വാതന്ത്ര്യം നിൻ ജന്മത്താൽ, അതിനപ്പുറം ബന്ധനങ്ങൾ ബന്ധത്താലേകി ഇടവിട്ടായ് നീ കണ്ണുനീരിനോടൊപ്പം ചില […]

ഉയര്‍ത്തെഴുനേല്‍പ്പിന്റെ ദിവസം

Posted by & filed under കവിത.

ഉയര്‍ത്തെഴുനേല്‍പ്പിന്റെ ദിവസം ലേപനത്തിനായി സുഗന്ധദ്രവ്യങ്ങളുമായി- ഗാഗുല്‍ത്താമലയില്‍ ഞങ്ങളെത്തി കണ്ടതോ തുറന്ന നിന്‍ കല്ലറ ഉള്ളിലായ് ശൂന്യതയെക്കീറി വന്ന മാലാഖയോതി: “അറിയില്ലെ, യേശു ഉയര്‍ത്തെഴുനേറ്റു” ഞങ്ങള്‍ പാവങ്ങള്‍ ഞങ്ങളുടെ പാപഭാരമല്ലേ അങ്ങു ചുമന്നതു? അങ്ങു നല്ലവനാണെന്നും ജൂതരുടെ രാജാവെന്നും അങ്ങു ജയിയ്ക്കട്ടെയെന്നും പറഞ്ഞവര്‍ ഞങ്ങള്‍ ഞങ്ങള്‍ക്കിടയിത്തന്നെ ജനിച്ചവന്‍ ജൂദാസ് അവന്റെ ഒറ്റുകൊടുക്കലിനെ അറിഞ്ഞവന്‍ നീ എന്നിട്ടും നീ ക്രൂശിലേറപ്പെട്ടു അപ്പത്തിനേയും വീഞ്ഞിനേയും ശരീരവും രക്തവുമായി നിനച്ചു നിന്നെയോര്‍ക്കാന്‍ നീ പറഞ്ഞു പ്രാര്‍ത്ഥനാനിരതനായ നിന്നെ ചുംബനത്തിലൂടെ ചൂണ്ടിക്കാട്ടി ജൂദാസ് പീറ്ററൂടെ വാള്‍ […]