Daily Archives: Monday, December 7, 2009

എന്റെ ശ്ലോകങ്ങൾ –

Posted by & filed under എന്റെ ശ്ലോകങ്ങൾ.

1. സ്രഗ്ദ്ധര 1.പാര്ത്താലാശ്ചര്യമുണ്ടേ , പ്രമുഖ കവികുലശ്രേഷ്ഠർ വാഴും സദസ്സിൽ ചാർത്താനായിട്ടിതാ ഞാനൊരു ചെറിയ സുമം കൊണ്ടു വന്നെന്റെയമ്മേ ! തീർത്തും സന്തുഷ്ടയായിട്ടടിയനുടെ പിറന്നാളിലർപ്പിച്ചിടുന്നു കാത്തീടേണം, കഴിഞ്ഞീടണമടിയനതിന്നേകണം നീ കടാക്ഷം. 2. നാദത്താൽ നീ രചിച്ചൂ ഭുവനമിതിലഹോ ‘ചിത്ര‘മാം സ്വർഗ്ഗലോകം മോദത്താൽ നീയൊഴുക്കീ മധുരിമ തിരതല്ലുന്ന സംഗീതധാര ഗാനത്താൽ നേടിയോ  നീ പറയുക വരമൊ,ന്നാരു തന്നൂ, നിനക്കാ നാകം താൻ കാട്ടിടാനായ് കഴിവൊരു നിമിഷം നിന്റെ സംഗീതമൊന്നാൽ കേമത്തിൽ  ശ്ലോകമൊപ്പം, കവിതകളെഴുതാനുണ്ടു മോഹം മനസ്സിൽ മോഹത്താലെന്തു കാര്യം, […]

പുതിയ സർക്കാർ, സച്ചിന്മയാ..ചിന്മയാ…

Posted by & filed under മുംബൈ ജാലകം.

മഹ്രാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിന്റെ ലഹളയും കോൺഗ്രസ്സ്-എൻസിപി മന്ത്രിസഭ രൂപീകരിയ്ക്കലുമായിരുന്നു കഴിഞ്ഞ കുറച്ചു കാലമായി ഇവിടത്തെ ഏറ്റവും വലിയ സംഭവവികാസങ്ങൾ. മുംബെയിൽ  അശോക് ചവാൻ പുതിയ മുഖ്യമന്ത്രിയായും ഛഗൻ  ബുജ്ബൽ ഡെപ്യൂട്ടിയുമായി നവംബർ ആദ്യവാരത്തിൽ പുതിയ മന്ത്രി നിലവിൽ വരുന്നതിനു മുൻപായി അരങ്ങേറിയ നാടകങ്ങൾ സത്യപ്രതിജ്ഞ മറാഠിയിൽ പറയാത്തതിനെത്തുടർന്നുണ്ടായ കയ്യാംകളി തുടങ്ങി രാഷ്ട്രീയ രംഗം സജീവമായിത്തന്നെയിരുന്നു.  രണ്ടാഴ്ച്ചയിലധികം നീണ്ടു നിന്ന ഉദ്വേഗജനകമായ മന്ത്രിസഭാരൂപീകരണത്തിനു ശേഷം വാക്കു തർക്കങ്ങൾക്കു അങ്ങിനെ ഒരു വിരാമമായി. മുംബൈ എന്നും രാജ്യത്തിന്റെ വിവിധ കോണുകളിലെ ജനങ്ങൾക്കു […]