Daily Archives: Wednesday, December 16, 2009

അമ്മേ…ജഗദംബികേ…മൂകാംബികേ….

Posted by & filed under Yathravivaranangal.

അവിചാരിതമായിതാ ഒരിയ്ക്കൽക്കൂടി മൂകാംബികയിലേയ്ക്കൊരു ക്ഷണം .അത്ഭുതം തോന്നി.രണ്ടുവർഷം മുൻപാണു ആദ്യമായി മൂകാംബികയിൽ‌ പോയതു . അന്നനുഭവിച്ച അനിർവചനീയമായ ആനന്ദം ഇനിയും എന്നെ വിട്ടു പിരിഞ്ഞില്ല. മറ്റു രണ്ടു കുടുംബ സുഹൃത്തുക്കൾക്കൊപ്പം ഞങ്ങളും കുടുംബ സമേതം തന്നെയാണു അന്നു പോയതു. പലരും പറഞ്ഞും കേട്ടുമുള്ള അറിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ, എനിയ്ക്കു. സന്നിധാനത്തിലെത്തിയപ്പോൾ കിട്ടിയ അസാധാരണമായ മാനസികമ്സ്സ്യ്സ് ഉണർവു  ഒരു പുതിയ അനുഭവമായി മാറി. ഒരു പാടു മുൻപു തന്നെ ഇവിടെ  വരേണ്ടിയതായിരുന്നെന്ന  തോന്നലിനൊപ്പം തന്നെ ധാരാളമായി വന്നിട്ടുള്ള സ്ഥലമെന്ന […]